#loksabhaelection2024 | പരസ്യ പ്രചാരണത്തിന് സമാപ്തി; അഞ്ചു ജില്ലകളിൽ ജില്ലകളിൽ നിരോധനാജ്ഞ

#loksabhaelection2024 |  പരസ്യ പ്രചാരണത്തിന് സമാപ്തി; അഞ്ചു ജില്ലകളിൽ ജില്ലകളിൽ നിരോധനാജ്ഞ
Apr 24, 2024 07:34 PM | By Athira V

കോഴിക്കോട്: ( www.truevisionnews.com  ) കേരളത്തിൽ ലോക്സഭാ തിരഞ്ഞെടുപ്പ് ശബ്ദ പ്രചാരണത്തിന് പരിസമാപ്തിയായതിന് പിന്നാലെ തൃശൂർ, കാസർകോഡ്, കോഴിക്കോട്, മലപ്പുറം, തിരുവനന്തപുരം ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

ഇന്ന് വൈകിട്ട് 6 മുതൽ 27 ന് രാവിലെ ആറ് വരെയാണ് നിരോധനാജ്ഞ. മൂന്നിൽ കൂടുതൽ പേർ കൂട്ടം കൂടുന്നതിനും പൊതുയോഗങ്ങളോ പ്രകടനങ്ങളോ നടത്തുന്നതിനും ഈ ജില്ലകളിൽ വിലക്കുണ്ട്.

അതെ സമയം സ്ഥാനാർഥികളുടെ നിശബ്ദ പ്രചാരണങ്ങൾക്ക് വിലക്കില്ലെന്നും സംഘർഷാവസ്ഥ മുന്നിൽ കണ്ടാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചതെന്നും നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി എടുക്കുമെന്നും ജില്ലാ കളക്ടർമാർ അറിയിച്ചു.

കാസർകോഡ് ജില്ലയിൽ ജില്ലാ കളക്ടർ കെ ഇമ്പ ശേഖറും തൃശൂരിൽ ജില്ലാ കളക്ടർ കൃഷ്ണതേജയും മലപ്പുറത്ത് ജില്ലാ കളക്ടർ വി ആർ വിനോദും കോഴിക്കോട് ജില്ലാ കളക്ടർ കുമാർ സിംഗുമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

നാല്‍പത് ദിവസത്തോളം നീണ്ട പരസ്യപ്രചാരണത്തിന് തിരശ്ശീല വീഴുമ്പോള്‍ തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ ആവേശം അണപൊട്ടി.

സ്ഥാനാര്‍ത്ഥികള്‍ ക്രെയിനുകളില്‍ കയറിയും കൂറ്റന്‍ ഫ്‌ളെക്‌സുകളും വാദ്യഅകമ്പടികളും കൊട്ടിക്കലാശത്തിന് ആവേശം പകര്‍ന്നു. ഇതിനിടെ ചിലയിടങ്ങളില്‍ പ്രവര്‍ത്തകര്‍ തമ്മില്‍ നേരിയ വാക്കേറ്റമുണ്ടായി. വെള്ളിയാഴ്ചയാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കുക. ജൂണ്‍ നാലിനാണ് വോട്ടെണ്ണല്‍.

#prohibitory #orders #some #district #loksabha #election #kerala

Next TV

Related Stories
#fraudcase | അച്ഛന് 40ലക്ഷം,ഭർത്താവിന് 25ലക്ഷം; ധന്യയുടെ അക്കൗണ്ട് വിവരങ്ങൾ ശേഖരിച്ച് പൊലീസ്, കേസ് ക്രൈംബ്രാഞ്ചിന് കൈമാറും

Jul 27, 2024 11:31 AM

#fraudcase | അച്ഛന് 40ലക്ഷം,ഭർത്താവിന് 25ലക്ഷം; ധന്യയുടെ അക്കൗണ്ട് വിവരങ്ങൾ ശേഖരിച്ച് പൊലീസ്, കേസ് ക്രൈംബ്രാഞ്ചിന് കൈമാറും

മുഖ്യ പ്രതി ധന്യ മോഹനെ ഇന്ന് കോടതിയില്‍ ഹാജരാക്കി റിമാന്‍റ് നടപടികള്‍ പൂര്‍ത്തിയാക്കിയശേഷമാവും കേസ്...

Read More >>
#dogattack | വടകരയിൽ നായയുടെ പരാക്രമം; സ്‌കൂൾ വിട്ടു വീട്ടിലേക്ക് വരികയായിരുന്ന വിദ്യാർത്ഥിക്ക് കടിയേറ്റു

Jul 27, 2024 11:19 AM

#dogattack | വടകരയിൽ നായയുടെ പരാക്രമം; സ്‌കൂൾ വിട്ടു വീട്ടിലേക്ക് വരികയായിരുന്ന വിദ്യാർത്ഥിക്ക് കടിയേറ്റു

വെള്ളിയാഴ്ച സ്കൂ‌ൾ വിട്ടു വരുന്ന വഴിയിൽ സിദ്ധാന്തപുരം ക്ഷേത്രത്തിനടുത്താണ് സംഭവം. ഇതിനടുത്തുള്ള വീട്ടിൽ വളർത്തുന്ന നായയാണ്...

Read More >>
#stalefish |  പഴകിയ മത്സ്യം പിടികൂടി; പരിശോധന തുടർന്ന് ആരോഗ്യ വിഭാഗം

Jul 27, 2024 10:44 AM

#stalefish | പഴകിയ മത്സ്യം പിടികൂടി; പരിശോധന തുടർന്ന് ആരോഗ്യ വിഭാഗം

ഇ​തു​വ​രെ പ​ത്തൊ​മ്പ​തോ​ളം സ​ർ​ക്കി​ളു​ക​ളി​ൽ ആ​രോ​ഗ്യ വി​ഭാ​ഗം പ​രി​ശോ​ധ​ന ന​ട​ത്തി​യ​താ​യി ഉ​ദ്യോ​ഗ​സ്ഥ​ർ...

Read More >>
#fishprice | കുത്തനെ ഇടിഞ്ഞ് ചെമ്മീന്‍വില; ചാകരയുടെ ഗുണം ലഭിക്കാതെ തൊഴിലാളികളും കച്ചവടക്കാരും

Jul 27, 2024 10:27 AM

#fishprice | കുത്തനെ ഇടിഞ്ഞ് ചെമ്മീന്‍വില; ചാകരയുടെ ഗുണം ലഭിക്കാതെ തൊഴിലാളികളും കച്ചവടക്കാരും

കടലാമ സംരക്ഷണത്തിന്റെ പേരിൽ ഇന്ത്യൻ ചെമ്മീൻ വാങ്ങുന്നതിന് അമേരിക്ക വിലക്കേർപ്പെടുത്തിയതാണ് വില കുത്തനെ ഇടിയാൻ...

Read More >>
#honeytrap | ‘വരനെ ആവശ്യമുണ്ട്’പരസ്യം, ഇൻസ്റ്റഗ്രാം സൗഹൃദം; യുവാക്കളിൽനിന്ന് സ്വർണവും പണവും തട്ടി, കുടുങ്ങി പൊലീസുകാരും, ഒടുവിൽ പിടിയിൽ

Jul 27, 2024 10:21 AM

#honeytrap | ‘വരനെ ആവശ്യമുണ്ട്’പരസ്യം, ഇൻസ്റ്റഗ്രാം സൗഹൃദം; യുവാക്കളിൽനിന്ന് സ്വർണവും പണവും തട്ടി, കുടുങ്ങി പൊലീസുകാരും, ഒടുവിൽ പിടിയിൽ

കേരളത്തിലെ നിരവധി പൊലീസ് ഉദ്യോഗസ്ഥരും തട്ടിപ്പിൽ അകപ്പെട്ടിട്ടുണ്ടെന്നാണു സൂചന. സ്വർണവും പണവും തട്ടിയെടുത്ത സംഭവത്തിൽ ജൂൺ 21നാണു ശ്രുതിക്കെതിരെ...

Read More >>
#cobra | ബൈക്കിന്റെ ഹെഡ്‌ലൈറ്റിൽ മൂർഖൻ പാമ്പ്, കണ്ടത് നാട്ടുകാർ

Jul 27, 2024 10:20 AM

#cobra | ബൈക്കിന്റെ ഹെഡ്‌ലൈറ്റിൽ മൂർഖൻ പാമ്പ്, കണ്ടത് നാട്ടുകാർ

പാമ്പ് പിടിത്തക്കാരെത്തി പാമ്പിനെ വാഹനത്തിൽനിന്ന് പുറത്തെടുത്തു....

Read More >>
Top Stories