#missing | ജോലിയുടെ പേരിൽ വീടുവിട്ടിറങ്ങിയത് ഒന്നര വർഷം മുമ്പ്, അന്വേഷണം; ഒടുവിൽ കണ്ടെത്തിയത് നാട്ടിലെ പോസ്റ്റോഫീസിൽ

#missing | ജോലിയുടെ പേരിൽ വീടുവിട്ടിറങ്ങിയത് ഒന്നര വർഷം മുമ്പ്, അന്വേഷണം; ഒടുവിൽ കണ്ടെത്തിയത് നാട്ടിലെ പോസ്റ്റോഫീസിൽ
Apr 24, 2024 07:07 PM | By Athira V

കോഴിക്കോട്: ( www.truevisionnews.com  ) ഒന്നര വര്‍ഷം മുന്‍പ് മംഗലാപുരത്ത് ജോലിക്കെന്ന് പറഞ്ഞ് വീടുവിട്ടിറങ്ങി കാണാതായ യുവാവിനെ ഒടുവില്‍ നാട്ടില്‍ വച്ചു തന്നെ കണ്ടെത്തി.

താമരശ്ശേരി കട്ടിപ്പാറ ചമല്‍ സ്വദേശിയായ കൊട്ടാരപ്പറമ്പില്‍ കൃഷ്ണന്റെ മകന്‍ ബിനുവിനെയാണ് കഴിഞ്ഞ ദിവസം താമരശ്ശേരി പോസ്റ്റോഫീസില്‍ വെച്ച് കണ്ടെത്തിയത്.

കഴിഞ്ഞ വര്‍ഷമാണ് ബിനു വീട്ടില്‍ നിന്നും ഇറങ്ങിപ്പോയത്. വീട്ടുകാരോട് എറണാകുളത്തേക്ക് പോകുന്നു എന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ പോകുന്ന വഴിയില്‍ സുഹൃത്തിനോട് 500 രൂപ കടം വാങ്ങിയിരുന്നു. മംഗലാപുരത്ത് ജോലിക്കായി പോകുന്നു എന്നാണ് ബിനു ആ സുഹൃത്തിനോട് പറഞ്ഞത്.

ദിവസങ്ങള്‍ പിന്നിട്ടിട്ടും ഒരു വിവരവും ലഭിക്കാതായതോടെ പിതാവ് താമരശ്ശേരി പൊലീസില്‍ പരാതി നല്‍കി. മംഗലാപുരത്തും എറണാകുളത്തും പൊലീസും കുടുംബവും അന്വേഷിച്ചെങ്കിലും കണ്ടെത്താനായിരുന്നില്ല.

എന്നാല്‍ കഴിഞ്ഞ ദിവസം താമരശ്ശേരി പോസ്റ്റോഫീസില്‍ ഉണ്ടായിരുന്ന നിക്ഷേപം പിന്‍വലിക്കാനെത്തിയ ബിനുവിനെ ഇവിടെയുണ്ടായിരുന്ന നാട്ടുകാര്‍ തിരിച്ചറിയുകയായിരുന്നു. ഉടന്‍ തന്നെ ഇവര്‍ ബന്ധുക്കളെയും പൊലീസിനെയും വിവരമറിയിച്ചു.

അവര്‍ പോസ്റ്റ്ഓഫീസിലെത്തി ബിനുവിനെ കൊണ്ടുപോവുകയായിരുന്നു. ബിനു ഇടക്ക് മാനസിക അസ്വസ്ഥതകള്‍ കാണിക്കാറുണ്ടെങ്കിലും വീട് വിട്ട് പോകുന്ന സമയത്ത് യാതൊരു വിധ പ്രശ്നങ്ങളും ഉണ്ടായിരുന്നില്ലെന്ന് പിതാവ് പറഞ്ഞു.

#kozhikode #missing #youth #found #after #one #year

Next TV

Related Stories
#accident | ഗൂഗിൽ മാപ്പ് ചതിച്ചു, മാപ്പ് നോക്കി കാറിൽ സഞ്ചരിച്ച സംഘം തോട്ടിൽ വീണു

May 25, 2024 09:33 AM

#accident | ഗൂഗിൽ മാപ്പ് ചതിച്ചു, മാപ്പ് നോക്കി കാറിൽ സഞ്ചരിച്ച സംഘം തോട്ടിൽ വീണു

കുറുപ്പന്തറ കടവ് പാലത്തിന് സമീപത്ത് വെച്ചാണ് സംഭവമുണ്ടായത്. യാത്രക്കാരെ പൊലീസും നാട്ടുകാരും ചേർന്ന്...

Read More >>
#bullet | വിമാനത്താവളത്തിൽ വെടിയുണ്ടയുമായി യാത്രക്കാരൻ പിടിയിൽ

May 25, 2024 08:56 AM

#bullet | വിമാനത്താവളത്തിൽ വെടിയുണ്ടയുമായി യാത്രക്കാരൻ പിടിയിൽ

ബാഗേജ് സ്ക്രീൻ ചെയ്തപ്പോഴാണ് ഇയാളുടെ പക്കൽനിന്ന് വെടിയുണ്ട...

Read More >>
#DryDay | ബാറുകൾക്കുളള ഇളവ്: ഡ്രൈ ഡേ ഒഴിവാക്കുന്നതടക്കം നടപടികളിൽ നിന്ന് സർക്കാർ പിന്നോട്ട്? നീക്കം വിവാദമായതോടെ

May 25, 2024 08:52 AM

#DryDay | ബാറുകൾക്കുളള ഇളവ്: ഡ്രൈ ഡേ ഒഴിവാക്കുന്നതടക്കം നടപടികളിൽ നിന്ന് സർക്കാർ പിന്നോട്ട്? നീക്കം വിവാദമായതോടെ

സര്‍ക്കാരിനെതിരായ ഗൂഡാലോചനയുണ്ടെന്ന വാദമാണ് മന്ത്രി തുടക്കത്തിലെ...

Read More >>
#MKStalin | 'മുല്ലപ്പെരിയാറിലെ പുതിയ ഡാം നിർമ്മാണത്തിന് കേരളത്തിന് അനുമതി നൽകരുത്'; കേന്ദ്രത്തിന് കത്തയച്ച് എംകെ സ്റ്റാലിൻ

May 25, 2024 08:47 AM

#MKStalin | 'മുല്ലപ്പെരിയാറിലെ പുതിയ ഡാം നിർമ്മാണത്തിന് കേരളത്തിന് അനുമതി നൽകരുത്'; കേന്ദ്രത്തിന് കത്തയച്ച് എംകെ സ്റ്റാലിൻ

നിലവിലുള്ള അണക്കെട്ട് എല്ലാ മേഖലകളിലും സുരക്ഷിതമാണെന്ന് വിവിധ വിദഗ്ധ സമിതികൾ കണ്ടെത്തുകയും 2006 ലും 2014 ലും സുപ്രീം കോടതി വിധിന്യായങ്ങളിലൂടെ...

Read More >>
#Heavyrain | സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്

May 25, 2024 08:35 AM

#Heavyrain | സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്

നാളെ അർധരാത്രിയോടെ ബംഗ്ലാദേശ് -പശ്ചിമ ബംഗാൾ തീരത്ത് സാഗർ ദ്വീപിന് സമീപം തീവ്ര ചുഴലിക്കാറ്റായി കരയിൽ പ്രവേശിക്കാൻ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്...

Read More >>
Top Stories