#openvotecase |പിതാവിന്റെ ഓപ്പൺ വോട്ട് രേഖപ്പെടുത്തുന്നതിനിടെ മൊബൈലിൽ ദൃശ്യങ്ങൾ പകർത്തി മകൻ; കേസ്, ഫോൺ പിടിച്ചെടുത്തു

#openvotecase |പിതാവിന്റെ ഓപ്പൺ വോട്ട് രേഖപ്പെടുത്തുന്നതിനിടെ മൊബൈലിൽ ദൃശ്യങ്ങൾ പകർത്തി മകൻ; കേസ്, ഫോൺ പിടിച്ചെടുത്തു
Apr 24, 2024 07:02 PM | By Susmitha Surendran

കോഴിക്കോട്: (truevisionnews.com)   'വീട്ടിൽ നിന്നും വോട്ട്' സേവനം ഉപയോഗപ്പെടുത്തി പിതാവ് ഓപ്പൺ വോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ മകനെതിരെ കേസ്.

കോഴിക്കോട് ചാത്തമംഗലത്താണ് സംഭവം. പുള്ളന്നൂരിലെ ഞെണ്ടാഴിയിൽ മൂസയുടെ മകൻ ഹമീദിനെതിരെയാണ് കുന്നമംഗലം പൊലീസ് കേസെടുത്തത്.

വയോധികനായ മൂസയുടെ വോട്ട് രേഖപ്പെടുത്താൻ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ അദ്ദേഹത്തിന്റെ വീട്ടിൽ എത്തിയിരുന്നു.

എന്നാൽ പ്രത്യേക സാഹചര്യമായതിനാൽ മൂസയുടെ വോട്ട് ഓപ്പൺ വോട്ടായി ഹമീദ് രേഖപ്പെടുത്തുകയായിരുന്നു. വോട്ട് രേഖപ്പെടുത്തുന്നതിനിടയിൽ ഇയാൾ സ്വന്തം മൊബൈലിൽ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു.

ഇത് ശ്രദ്ധയിൽപ്പെട്ട റിട്ടേണിംഗ് ഓഫീസറാണ് പൊലീസിൽ പരാതി നൽകിയത്. ജനപ്രാതിനിധ്യ നിയമത്തിനെതിരായ പ്രവർത്തനമാണ് ഹമീദിന്റെ ഭാഗത്തു നിന്നുണ്ടായതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

വോട്ട് രേഖപ്പെടുത്തുമ്പോൾ ഉണ്ടാവേണ്ട സ്വകാര്യത ലംഘിക്കപ്പെട്ടുവെന്ന് കാണിച്ചാണ് പരാതി നൽകിയത്. ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

മുൻകൂട്ടി അപേക്ഷ നൽകിയ ഭിന്നശേഷിക്കാർക്കും 85 വയസ്സിന് മുകളിലുള്ള വയോധികർക്കുമാണ് വീട്ടിൽ നിന്നും വോട്ടിന് അവസരം ലഭിച്ചിട്ടുള്ളത്. ഏപ്രിൽ 15 മുതൽ 24 വരെയാണ് വീട്ടിലെ വോട്ട് രേഖപ്പെടുത്താൻ അനുമതി നൽകിയിരുന്നത്.

#Son #captures #scenes #mobile #recording #father's #open #vote #case #phone #seized

Next TV

Related Stories
#Masamipilovita | പൈൽസ് അസ്വസ്ഥതകൾക്ക് വിട; മസാമി പൈലോ വിറ്റ

Oct 7, 2024 03:28 PM

#Masamipilovita | പൈൽസ് അസ്വസ്ഥതകൾക്ക് വിട; മസാമി പൈലോ വിറ്റ

അയാൻ ഹെൽത്ത് പ്രൊഡക്ഷൻസ് ആണ് വർഷങ്ങളായി പൈൽസ് രോഗികൾക്ക് ആശ്വാസം നൽകുന്ന പാർശ്വ ഫലങ്ങൾ ഇല്ലാത്ത മസാമി പൈലോ വിറ്റ...

Read More >>
#fire | ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ തീപിടിത്തം

Oct 7, 2024 03:26 PM

#fire | ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ തീപിടിത്തം

യാത്രക്കാരുമായി ബസ് ഓടിക്കൊണ്ടിരിക്കെ പെട്ടെന്ന് എഞ്ചിന്‍റെ ഭാഗത്ത് നിന്ന് തീ കത്തി പുക...

Read More >>
#KeralaLegislativeAssembly | പ്രതിപക്ഷ നിരയിലേക്ക് രോഷാകുലനായി നീങ്ങി; ശിവൻകുട്ടിയെ കൈകൊണ്ട് തടഞ്ഞ് മുഖ്യമന്ത്രി

Oct 7, 2024 03:23 PM

#KeralaLegislativeAssembly | പ്രതിപക്ഷ നിരയിലേക്ക് രോഷാകുലനായി നീങ്ങി; ശിവൻകുട്ടിയെ കൈകൊണ്ട് തടഞ്ഞ് മുഖ്യമന്ത്രി

പലകാര്യങ്ങളും പുറത്തുവരുമെന്നായപ്പോൾ പ്രതിപക്ഷം ഭയന്നുവെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. അടിയന്തര പ്രമേയ ചർച്ച എങ്ങനെയും ഒഴിവാക്കുക...

Read More >>
#drugcase | ലഹരിക്കേസിൽ ചലച്ചിത്ര താരങ്ങളും; ഓംപ്രകാശിന്റെ മുറിയില്‍ ശ്രീനാഥ് ഭാസിയും പ്രയാഗ മാര്‍ട്ടിനുമെത്തി

Oct 7, 2024 03:14 PM

#drugcase | ലഹരിക്കേസിൽ ചലച്ചിത്ര താരങ്ങളും; ഓംപ്രകാശിന്റെ മുറിയില്‍ ശ്രീനാഥ് ഭാസിയും പ്രയാഗ മാര്‍ട്ടിനുമെത്തി

ഇതിൽ ലഹരി പാർട്ടി നടന്നതായി പോലീസിന് വിവരം ലഭിച്ചു. 20 പേരാണ് മൂന്നുമുറികളിലായി എത്തിയതെന്നാണ് പോലീസ്...

Read More >>
#holyday | മണ്ണാറശ്ശാല ആയില്യം; ജില്ലയിൽ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 26 ന്  അവധി

Oct 7, 2024 02:55 PM

#holyday | മണ്ണാറശ്ശാല ആയില്യം; ജില്ലയിൽ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 26 ന് അവധി

അതേ സമയം പരീ​ക്ഷകൾക്ക് മാറ്റമില്ല. പൊതു പരീക്ഷകൾ മുൻ നിശ്ചയ പ്രകാരം...

Read More >>
#sexuallyassaulted  | യുവതിക്ക് നേരെ ലൈംഗിക അതിക്രമം,  പ്രതി അറസ്റ്റിൽ

Oct 7, 2024 02:49 PM

#sexuallyassaulted | യുവതിക്ക് നേരെ ലൈംഗിക അതിക്രമം, പ്രതി അറസ്റ്റിൽ

പ്രതിയുടെ പേരിൽ കടയ്ക്കാവൂർ പൊലീസ് സ്റ്റേഷനിൽ കൊലപാതകശ്രമം ഉൾപ്പെടെയുള്ള നിരവധി കേസുകൾ...

Read More >>
Top Stories