#ramaspicture |ശ്രീരാമന്റെ ചിത്രമുള്ള പ്ലേറ്റിൽ ബിരിയാണി: ഡൽഹിയിൽ ഹോട്ടലുടമയെ ചോദ്യംചെയ്തു

#ramaspicture |ശ്രീരാമന്റെ ചിത്രമുള്ള പ്ലേറ്റിൽ ബിരിയാണി: ഡൽഹിയിൽ ഹോട്ടലുടമയെ ചോദ്യംചെയ്തു
Apr 24, 2024 10:57 AM | By Susmitha Surendran

ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: (truevisionnews.com)    ശ്രീ​​​​​രാ​​​​​മ​​​​​ന്‍റെ ചി​​​​​ത്രം​​​​​പ​​​​​തി​​​​​ച്ച പ്ലേ​​​​​റ്റി​​​​​ൽ ബി​​​​​രി​​​​​യാ​​​​​ണി വി​​​​​ളമ്പിയതിന് ഹോട്ടലുടമയെ ചോദ്യംചെയ്ത് ഡല്‍ഹി പൊലീസ്.

വ​​​​​ട​​​​​ക്കു​​​​​പ​​​​​ടി​​​​​ഞ്ഞാ​​​​​റ​​​​​ൻ ഡ​​​​​ൽ​​​​​ഹി​​​​​യി​​​​​ലെ ജ​​​​​ഹാം​​​​​ഗി​​​​​ർ​​​​​പു​​​​​രി​​​​​യി​​​​ലു​​​​ള്ള ഹോട്ടലിലാണ് സംഭവം. ബിരിയാണി കൊടുക്കുന്ന ഡി​​​​​സ്പോ​​​​​സി​​​​​ബി​​​​​ൾ പ്ലേ​​​​​റ്റി​​​​​ൽ ശ്രീ​​​​​രാ​​​​​മ​​​​​ന്‍റെ ചി​​​​ത്രം വന്നതാണ് വിവാദത്തിന് കാരണം.

ടെ​​​​ലി​​​​ഫോ​​​​ണി​​​​ൽ ല​​​​ഭി​​​​ച്ച പ​​​​​രാ​​​​​തി​​​​​യു​​​​​ടെ അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ലാണ് ഡ​​​​​ൽ​​​​​ഹി പോ​​​​​ലീ​​​​​സ്, ഹോട്ടലിലെത്തി പരിശോധിച്ചത്. പിന്നാലെ ഉടമയെ ചോദ്യംചെയ്തു.

നി​​​​ര​​​​പ​​​​രാ​​​​ധി​​​​ത്വം തെ​​​​ളി​​​​ഞ്ഞ​​​​തോ​​​​ടെ പ്ലേ​​​​റ്റു​​​​ക​​​​ൾ ക​​​​സ്റ്റ​​​​ഡി​​​​യി​​​​ലെ​​​​ടു​​​​ത്ത​​​​ശേ​​​​ഷം ഹോ​​​​ട്ട​​​​ലു​​​​ട​​​​മ​​​​യെ വി​​​​ട്ട​​​​യ​​​​ച്ചു. ഒരു ഫാക്ടറിയിൽ നിന്നുമാണ് ഹോട്ടലുടമ ആയിരം പ്ലേറ്റുകൾ വാങ്ങിയത്.

ഇതിൽ ചിലതിൽ മാത്രമാണ് ശ്രീരാമന്റെ ചിത്രം ഉണ്ടായിരുന്നത്. ഉടമ ഇക്കാര്യം ശ്രദ്ധിച്ചിരുന്നില്ല. പേപ്പർ പ്ലേറ്റ് ഉണ്ടാക്കാൻ ഉപയോഗിച്ച പേപ്പറിൽ നിന്നാണ് ചിത്രം വന്നതെന്ന് വ്യക്തമായതോടെയാണ് ഉടമയെ വിട്ടയച്ചത്.

''രാമായണ അൺറാവൽഡ്'' എന്ന പുസ്തകത്തിൽ ഉപയോഗിച്ച ചിത്രമാണ് പ്ലേറ്റിൽ അച്ചടിച്ചുവന്നത്. ഈ പുസ്തകത്തിന്റേതുൾപ്പെടയുള്ള പേപ്പറുകളാവാം പ്ലേറ്റ് നിർമിക്കാനായി ഉപയോഗിച്ചതെന്നാണ് മനസിലായത്.

ഹോട്ടലിന് മുമ്പിൽ പ്രദേശത്തെ ഹിന്ദുത്വ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധം നടക്കുന്നുവെന്ന ഫോൺകോളിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സ്ഥലത്ത് എത്തുന്നത്.

പിന്നാലെ പ്ലേറ്റുകളെല്ലാം പരിശോധിച്ചു. എന്നാല്‍ വി​​​​ശ​​​​ദ​​​​മാ​​​​യ അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്താ​​​​മെ​​​​ന്ന പൊ​​​​ലീ​​​​സി​​​​ന്‍റെ ഉ​​​​റ​​​​പ്പ് ല​​​​ഭി​​​​ച്ച​​​​തോ​​​​ടെ​​​​യാ​​​​ണ് പ്രതിഷേധക്കാര്‍ പി​​​​രി​​​​ഞ്ഞു​​​​പോ​​​​യ​​​​ത്.

''ഷോപ്പിലെ വിരലിലെണ്ണാവുന്ന പ്ലേറ്റുകളിലെ ശ്രീരാമന്റെ ചിത്രം കണ്ടെത്തിയുള്ളൂവെന്നും ഇതിൽ ചിലത് ഉപയോഗിച്ചതായും എന്നാൽ സംഭവത്തിൽ ഹോട്ടലുടമക്ക് അറിവുണ്ടായിരുന്നില്ലെന്നും ഡൽഹി നോർത്ത് വെസ്റ്റ് ഡി.സി.പി ജിതേന്ദ്ര മീണ പറഞ്ഞു.

പൊലീസ് സ്ഥലത്ത് എത്തി പരിശോധിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ നിറയുകയും ചെയ്തു. മുന്‍കരുതല്‍ എന്ന നിലക്ക് ഹോട്ടലുടുമയെ കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് വിട്ടയച്ചു. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് പോലീസ് ഔദ്യോഗികമായി കേസ് രജിസ്റ്റർ ചെയ്തിട്ടില്ല.

#Biryani #plate #Lord #Rama's #picture #Hotel #owner #questioned #Delhi

Next TV

Related Stories
#founddead | മലയാളി നഴ്സിനെ മരിച്ച നിലയിൽ കണ്ടെത്തി

Oct 7, 2024 03:55 PM

#founddead | മലയാളി നഴ്സിനെ മരിച്ച നിലയിൽ കണ്ടെത്തി

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക്...

Read More >>
#ShafiParambil | അജിത് കുമാറിനെ മാറ്റിയത് ആർഎസ്എസിന്റെ ചുമതലയിൽ നിന്നാണ് എന്നതാണ് വസ്തുത - ഷാഫി പറമ്പിൽ

Oct 7, 2024 01:54 PM

#ShafiParambil | അജിത് കുമാറിനെ മാറ്റിയത് ആർഎസ്എസിന്റെ ചുമതലയിൽ നിന്നാണ് എന്നതാണ് വസ്തുത - ഷാഫി പറമ്പിൽ

ദില്ലിയിൽ മുഖ്യമന്ത്രിക്ക് വേണ്ടി വാർത്താകുറിപ്പ് വിതരണം ചെയ്തത് ക്രൂരമായ നടപടിയാണ്. മലപ്പുറത്തെ മാത്രമല്ല ഒരു സംസ്ഥാനത്തെ തന്നെയാണ് ഇതിലൂടെ...

Read More >>
#fakemarriage | സഹോദരൻ സഹോദരിയെ മിന്നുകെട്ടി; വിവാഹത്തിന് പിന്നിൽ സർക്കാർ ആനുകൂല്യം തട്ടാനുള്ള ശ്രമം

Oct 7, 2024 01:33 PM

#fakemarriage | സഹോദരൻ സഹോദരിയെ മിന്നുകെട്ടി; വിവാഹത്തിന് പിന്നിൽ സർക്കാർ ആനുകൂല്യം തട്ടാനുള്ള ശ്രമം

സമാനരീതിയിൽ പണം തട്ടുന്നതിനായി ഇതിനോടകം രണ്ട് ദമ്പതികൾ വ്യാജ വിവാഹം നടത്തി കബളിപ്പിച്ചതായും...

Read More >>
#bodyfound |   കാണാതായ പ്രമുഖ കയറ്റുമതി വ്യവസായിയുടെ മൃതദേഹം കണ്ടെത്തി

Oct 7, 2024 12:36 PM

#bodyfound | കാണാതായ പ്രമുഖ കയറ്റുമതി വ്യവസായിയുടെ മൃതദേഹം കണ്ടെത്തി

കോൺഗ്രസ് മുൻ എംഎൽഎ മൊഹിയൂദീൻ ബാവയുടെയും ജനതാദൾ (എസ്) മുൻ എംഎൽസി ബി.എം.ഫാറൂഖിന്റെയും സഹോദരനാണ് മരിച്ച മുംതാസ്...

Read More >>
Top Stories