#arrest | പാര്‍ക്കിംഗില്‍ നിര്‍ത്തിയിട്ട ബൈക്ക് മോഷ്ടിച്ച് മുങ്ങിയ പ്രതി പിടിയിൽ

#arrest | പാര്‍ക്കിംഗില്‍ നിര്‍ത്തിയിട്ട ബൈക്ക് മോഷ്ടിച്ച് മുങ്ങിയ പ്രതി പിടിയിൽ
Apr 24, 2024 09:07 AM | By Athira V

കല്‍പ്പറ്റ: www.truevisionnews.com പനമരം ടൗണിലെ പാര്‍ക്കിംഗില്‍ നിര്‍ത്തിയിട്ട ബൈക്ക് മോഷ്ടിച്ച് മുങ്ങിയ ആള്‍ പിടിയിൽ.

നിരവധി കേസുകളില്‍ പ്രതിയായ ബത്തേരി തൊട്ടിയില്‍ ഷഫീഖ് (21) നെയാണ് കുന്ദമംഗലം പൊലീസിന്റെ സഹായത്തോടെ പനമരം പൊലീസ് പിടികൂടിയത്. കുന്ദമംഗലം സ്റ്റേഷന്‍ പരിധിയില്‍ നിന്നുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ചെറുകാട്ടൂര്‍ സ്വദേശി രാജു സെബാസ്റ്റ്യന്റെ ബൈക്കാണ് ഇയാള്‍ മോഷിച്ചത്. ബത്തേരി ഹോമിയോ ആശുപത്രി ജീവനക്കാരനായ രാജു ബൈക്ക് രാവിലെ ഏഴേ മുക്കാലോടെ പനമരം ടൗണില്‍ ബൈക്ക് പാര്‍ക്കിംഗില്‍ നിര്‍ത്തിയിട്ട് ജോലിക്ക് പോയതാണ്.

വൈകുന്നേരം 3.15ന് തിരികെ എത്തിയപ്പോഴാണ് ബൈക്ക് മോഷണം പോയതായി അറിഞ്ഞത്. തുടര്‍ന്ന് നാലേകാലോടെ പനമരം സ്റ്റേഷനില്‍ പരാതി നൽകി.

പൊലീസ് ഉടൻതന്നെ അന്വേഷണം നടത്തി അഞ്ച് മണിയോടെ തന്നെ മോഷ്ടാവിനെ ബൈക്കു സഹിതം പിടികൂടി. ഇന്‍സ്പെക്ടര്‍ എസ് എച്ച് ഒ വി സിജിത്തിന്റെ നേതൃത്വത്തില്‍ എസ് ഐ കെ ദിനേശ്, എ എസ് ഐ വി ടി സുലോചന, സിവില്‍ പൊലീസ് ഓഫീസര്‍മാരായ എന്‍ ശിഹാബ്, എ ധനേഷ് എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

#bike #parking #space #stolen #police #arrested

Next TV

Related Stories
#murder |യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്തി, മൃതദേഹം റോഡരികിൽ ഉപേക്ഷിച്ചു

May 6, 2024 08:17 AM

#murder |യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്തി, മൃതദേഹം റോഡരികിൽ ഉപേക്ഷിച്ചു

മദ്യപിച്ചുണ്ടായ തർക്കമാണ് കൊലയിൽ കലാശിച്ചതെന്ന് നാട്ടുകാർ മൊഴി...

Read More >>
#commitsuicide | കോഴിക്കോട് എൻഐടിയിൽ വീണ്ടും വിദ്യാർത്ഥി ആത്മഹത്യ: ഹോസ്റ്റലിൽ നിന്നും ചാടി യുവാവ് മരിച്ചു

May 6, 2024 08:14 AM

#commitsuicide | കോഴിക്കോട് എൻഐടിയിൽ വീണ്ടും വിദ്യാർത്ഥി ആത്മഹത്യ: ഹോസ്റ്റലിൽ നിന്നും ചാടി യുവാവ് മരിച്ചു

പഠനപരമായ സമ്മർദ്ദവും വേണ്ടവിധത്തിൽ കൗൺസിലിങ് ലഭിക്കാത്തതുമാണ് ആത്മഹത്യകൾ വർധിക്കുന്നതിന് കാരണമെന്ന് വിദ്യാർഥികൾ...

Read More >>
#newbornbabydeath | മാതാവിൻ്റെ സമ്മതപത്രം വാങ്ങി, നടപടികൾ പൊലീസ് പൂർത്തിയാക്കും; നവജാതശിശുവിന്‍റെ മൃതദേഹം ഇന്ന് സംസ്കരിക്കും

May 6, 2024 08:08 AM

#newbornbabydeath | മാതാവിൻ്റെ സമ്മതപത്രം വാങ്ങി, നടപടികൾ പൊലീസ് പൂർത്തിയാക്കും; നവജാതശിശുവിന്‍റെ മൃതദേഹം ഇന്ന് സംസ്കരിക്കും

അതേസമയം കഴിഞ്ഞ ദിവസം പോസ്റ്റുമോർട്ടത്തിനിടെ ശേഖരിച്ച കുഞ്ഞിന്‍റെ ഡി എൻ എ സാമ്പിൾ പൊലീസ് ഇന്ന് ശാസ്ത്രീയ പരിശോധനക്കും...

Read More >>
#temperaturewarning| സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യത

May 6, 2024 07:57 AM

#temperaturewarning| സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യത

സാധാരണയെക്കാൾ 2 - 4°C വരെ താപനില ഉയരുമെന്നും മുന്നറിയിപ്പുണ്ട്....

Read More >>
#aniladeath | മുഖത്ത് രക്തം പുരണ്ട് വികൃതമായ നിലയിൽ മൃതദേഹം: അനിലയുടെ മരണം കൊലപാതകമെന്ന് സഹോദരൻ

May 6, 2024 07:52 AM

#aniladeath | മുഖത്ത് രക്തം പുരണ്ട് വികൃതമായ നിലയിൽ മൃതദേഹം: അനിലയുടെ മരണം കൊലപാതകമെന്ന് സഹോദരൻ

കാണാതായ യുവതിയെ വിനോദയാത്ര പോയ കുടുംബത്തിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന്...

Read More >>
#smugglingthreat  |കള്ളക്കടല്‍ ഭീഷണി തുടരുന്നു, കേരളതീരത്ത് ഓറഞ്ച് അലേര്‍ട്ട്; ബീച്ചില്‍ നിന്ന് ആളുകള്‍ ഒഴിയണം

May 6, 2024 07:45 AM

#smugglingthreat |കള്ളക്കടല്‍ ഭീഷണി തുടരുന്നു, കേരളതീരത്ത് ഓറഞ്ച് അലേര്‍ട്ട്; ബീച്ചില്‍ നിന്ന് ആളുകള്‍ ഒഴിയണം

താഴ്ന്ന പ്രദേശങ്ങളില്‍ അതീവ ജാഗ്രത വേണം. കടലാക്രമണ സാധ്യത കണക്കിലെടുത്ത് മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന്...

Read More >>
Top Stories