#sexualasult | പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിക്കു നേരെ ലൈംഗികാതിക്രമം; യുവാവ് അറസ്റ്റില്‍

#sexualasult |  പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിക്കു നേരെ ലൈംഗികാതിക്രമം; യുവാവ് അറസ്റ്റില്‍
Apr 24, 2024 08:42 AM | By Athira V

മാനന്തവാടി: ( www.truevisionnews.com ) വയനാട്ടിൽ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിക്കു നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍.

തലപ്പുഴ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ പേരിയ 36 മുള്ളല്‍ സ്വദേശിയായ ചെറുവില്ലി തെക്കേതില്‍ വീട്ടില്‍ സി.കെ അഷ്‌കര്‍ (24)നെയാണ് തലപ്പുഴ പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ കെ. പി ശ്രീഹരിയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

2024 ഏപ്രില്‍ മാസത്തിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

മറ്റൊരു കേസിൽ തൃശൂരിൽ 13 വയസുകാരിക്ക് എതിരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ പ്രതിക്ക് 45 വര്‍ഷം തടവും 2,25,000 രൂപ പിഴയും ശിക്ഷ വിധിച്ച് ഇരിങ്ങാലക്കുട അതിവേഗ സ്‌പെഷല്‍ കോടതി ജഡ്ജ് രവിചന്ദര്‍ സി.ആര്‍. വിധി പ്രസ്താവിച്ചു.

2020 കാലയളവില്‍ പ്രായപൂര്‍ത്തിയാകാത്ത 13 വയസുകാരിക്ക് എതിരെ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് വെള്ളിക്കുളങ്ങര പൊലീസ് ചാര്‍ജ് ചെയ്ത കേസില്‍ പ്രതിയായ മറ്റത്തൂര്‍ സ്വദേശി രാജനെതിരെയാണ് കോടതി ശിക്ഷാവിധി പ്രഖ്യാപിച്ചത്.

പ്രോസിക്യൂഷന്‍ ഭാഗത്തുനിന്ന് 13 സാക്ഷികളെയും 24 രേഖകളും തെളിവുകളായി നല്‍കിയിരുന്നു. വെള്ളിക്കുളങ്ങര പൊലീസ് സബ് ഇന്‍സ്‌പെക്ടറായിരുന്ന ഡേവിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇന്‍സ്‌പെക്ടര്‍ മിഥുനാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.

പ്രോസിക്യൂഷന് വേണ്ടി സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. വിജു വാഴക്കാല ഹാജരായി. സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ രജനി പ്രോസിക്യൂഷന്‍ നടപടികള്‍ ഏകോപിപ്പിച്ചു.

#youngman #arrested #molesting #minor #girl #wayanad

Next TV

Related Stories
#rabiesinfection | പേവിഷബാധയേറ്റ് 8 വയസുകാരൻ മരിച്ചു; വൈറസ് ബാധയേറ്റത് സൈക്കിൾയാത്രികനെ നായയിൽനിന്ന് രക്ഷിക്കുന്നതിനിടെ

May 30, 2024 10:07 PM

#rabiesinfection | പേവിഷബാധയേറ്റ് 8 വയസുകാരൻ മരിച്ചു; വൈറസ് ബാധയേറ്റത് സൈക്കിൾയാത്രികനെ നായയിൽനിന്ന് രക്ഷിക്കുന്നതിനിടെ

തെരുവുനായ ഒരു സൈക്കിള്‍ യാത്രികനെ കടിക്കാനായി ശ്രമിച്ചപ്പോള്‍ സൈക്കിള്‍ യാത്രികനെ രക്ഷിക്കാനായി ദേവനാരായണന്‍ തന്റെ കയ്യിലിരുന്ന ബോളുകൊണ്ട്...

Read More >>
#Complaint |വയനാട് ജില്ലാ കളക്ടറുടെ ഓഫീസില്‍ ആനക്കൊമ്പ് പ്രദര്‍ശിപ്പിക്കുന്നു; പരാതി

May 30, 2024 10:04 PM

#Complaint |വയനാട് ജില്ലാ കളക്ടറുടെ ഓഫീസില്‍ ആനക്കൊമ്പ് പ്രദര്‍ശിപ്പിക്കുന്നു; പരാതി

വിഷയം പരിശോധിക്കാമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചതായി അബ്ദുറഹ്‌മാന്‍...

Read More >>
#schoolopening | മാഹിയിൽ സ്കൂൾ തുറക്കുന്നത് ജൂൺ 12ലേക്ക് നീട്ടി

May 30, 2024 09:45 PM

#schoolopening | മാഹിയിൽ സ്കൂൾ തുറക്കുന്നത് ജൂൺ 12ലേക്ക് നീട്ടി

പുതുച്ചേരി വിദ്യഭ്യാസ വകുപ്പ് ഇതുസംബന്ധിച്ച്...

Read More >>
#KBGaneshKumar | കെഎസ്ആര്‍ടിസി ബസിലെ പ്രസവം: ജീവനക്കാർക്ക് അഭിനന്ദനവും കുഞ്ഞിന് സമ്മാനവുമായി കെ ബി ഗണേഷ് കുമാർ

May 30, 2024 09:35 PM

#KBGaneshKumar | കെഎസ്ആര്‍ടിസി ബസിലെ പ്രസവം: ജീവനക്കാർക്ക് അഭിനന്ദനവും കുഞ്ഞിന് സമ്മാനവുമായി കെ ബി ഗണേഷ് കുമാർ

തൃശൂർ പേരാമംഗലത്ത് കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസിൽ യുവതി പ്രസവിച്ച സാഹചര്യത്തെ മികച്ച രീതിയിൽ കൈകാര്യം ചെയ്ത ജീവനക്കാരെ നേരിട്ടു വിളിച്ച്...

Read More >>
#drowned | കുളത്തിൽ കുളിക്കുന്നതിനിടെ അപകടം; രണ്ട് കുട്ടികൾ മുങ്ങിമരിച്ചു

May 30, 2024 09:18 PM

#drowned | കുളത്തിൽ കുളിക്കുന്നതിനിടെ അപകടം; രണ്ട് കുട്ടികൾ മുങ്ങിമരിച്ചു

നേമം വെള്ളായണിയിലാണ് അപകടം. പത്താം ക്ലാസ് വിദ്യാർഥികളായ മുഹമ്മദ് ഇഹ്സാൻ (15), ബിലാൽ (15) എന്നിവരാണ്...

Read More >>
#founddead | വയോധികനെ ബന്ധുവീട്ടില്‍ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം പുഴുവരിച്ച നിലയില്‍

May 30, 2024 09:09 PM

#founddead | വയോധികനെ ബന്ധുവീട്ടില്‍ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം പുഴുവരിച്ച നിലയില്‍

കഴിഞ്ഞ കുറെ ദിവസമായി ശിവദാസനെ പുറത്തേക്ക് കാണാറില്ലെന്നും അയല്‍വാസികള്‍...

Read More >>
Top Stories

GCC News