#suspended | കള്ളവോട്ട് ചെയ്യാൻ പ്രേരിപ്പിച്ചെന്ന പരാതിയിൽ ഉദ്യോഗസ്ഥന് സസ്പെൻഷൻ

#suspended | കള്ളവോട്ട് ചെയ്യാൻ പ്രേരിപ്പിച്ചെന്ന പരാതിയിൽ ഉദ്യോഗസ്ഥന് സസ്പെൻഷൻ
Apr 23, 2024 07:57 PM | By Athira V

കാസർഗോഡ്: ( www.truevisionnews.com  ) കള്ളവോട്ട് ചെയ്യാൻ പ്രേരിപ്പിച്ചെന്ന പരാതിയിൽ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. തൃക്കരിപ്പൂർ നിയമസഭാ മണ്ഡലത്തിൽ ചീമേനി ഇരുപതാം ബൂത്തിലെ ബി.എൽ.ഒ എം. രവിയെയാണ് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടർ കെ. ഇമ്പശേഖർ സസ്പെൻഡ് ചെയ്തത്.

കള്ളവോട്ടിന് കൂട്ടുനിൽക്കുന്നുവെന്നാരോപിച്ച് ചെമ്പ്ര കാനത്തെ എം.വി. ശിൽപരാജ് നൽകിയ പരാതിയിലാണ് നടപടി. വോട്ടർ തിരിച്ചറിയൽ കാർഡ് നഷ്ടപ്പെട്ടതിനെ തുടർന്ന് ശിൽപ രാജ് പുതിയതിന് അപേക്ഷ സമർപ്പിച്ചിരുന്നു. എന്നാൽ പുതിയത് കിട്ടുമ്പോഴേക്കും പഴയതും തിരിച്ച് കിട്ടിയിരുന്നു.

തിമിരി തച്ചർണ്ണം പൊയിലിലെ നാൽപതാം നമ്പർ ബൂത്തിൽ രണ്ടു വോട്ടുകൾ ഉണ്ടെന്ന് ശ്രദ്ധയിൽപ്പെട്ട ശിൽപ രാജ് ഒന്ന് നീക്കം ചെയ്ത് തരാൻ താലൂക്കിൽ നിവേദനം നൽകിയിരുന്നു. ഇക്കാര്യം അന്വേഷിക്കാനെത്തിയ ഉദ്യോഗസ്ഥൻ രണ്ടു വോട്ടുകൾ ഉള്ളത് വലിയ കാര്യമല്ലെന്നും കുറേ പേർക്ക് ഇങ്ങനെയുണ്ടെന്നും അറിയിക്കുകയായിരുന്നു.

മാത്രമല്ല ഇടത് പക്ഷ സ്ഥാനാർത്ഥിക്ക് അനുകൂലമായി വോട്ടുകൾ ചെയ്യാൻ ഉദ്യോഗസ്ഥൻ പ്രേരിപ്പിച്ചുവെന്നുമാണ് പരാതി. ഇതു സംബന്ധിച്ച് ശിൽപ രാജ് ജില്ലാ കലക്ടർക്കും മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർക്കുമാണ് പരാതി നൽകിയത്. ഇത് സംബന്ധിച്ച തെളിവുകളും ഹാജരാക്കിയിരുന്നു. ഇതിനെ തുടർന്നാണ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തത്. 

#official #suspended #on #complaint #inciting #fake #vote

Next TV

Related Stories
മിണ്ടാപ്രാണിയോട് കൊടും ക്രൂരത; പശുവിനെ മോഷ്ടിച്ച് കയ്യും കാലും മുറിച്ചെടുത്ത കേസിൽ പ്രതി പിടിയിൽ

Apr 25, 2025 07:18 AM

മിണ്ടാപ്രാണിയോട് കൊടും ക്രൂരത; പശുവിനെ മോഷ്ടിച്ച് കയ്യും കാലും മുറിച്ചെടുത്ത കേസിൽ പ്രതി പിടിയിൽ

ഒരുമാസം മുൻപ് ആയിരുന്നു സംഭവം നടന്നത്. പശുവിനെ കൊന്ന് കയ്യും കാലും മുറിച്ചെടുത്ത്...

Read More >>
അയ്യയ്യോ ..... ഇന്നും പൊള്ളും; കോഴിക്കോട്, കണ്ണൂർ ഉൾപ്പെടെ ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Apr 25, 2025 07:12 AM

അയ്യയ്യോ ..... ഇന്നും പൊള്ളും; കോഴിക്കോട്, കണ്ണൂർ ഉൾപ്പെടെ ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം അസ്വസ്ഥതയുള്ള കാലാവസ്ഥയ്ക്ക്...

Read More >>
പഹൽഗാം ഭീകരാക്രമണം; കൊല്ലപ്പെട്ട മലയാളി രാമചന്ദ്രൻ്റെ സംസ്കാരം ഇന്ന്

Apr 25, 2025 06:51 AM

പഹൽഗാം ഭീകരാക്രമണം; കൊല്ലപ്പെട്ട മലയാളി രാമചന്ദ്രൻ്റെ സംസ്കാരം ഇന്ന്

സംസ്കാര ചടങ്ങുകൾക്ക് ശേഷം ഇടപ്പള്ളി പൗരാവലിയുടെ നേതൃത്വത്തിൽ ചങ്ങമ്പുഴ പാർക്കിൽ അനുസ്മരണ യോഗവും...

Read More >>
സിബിഎസ്ഇ പത്താം ക്ലാസ് ഫലം ഉടൻ പ്രസിദ്ധീകരിക്കാൻ സാധ്യത

Apr 25, 2025 06:41 AM

സിബിഎസ്ഇ പത്താം ക്ലാസ് ഫലം ഉടൻ പ്രസിദ്ധീകരിക്കാൻ സാധ്യത

ഫലം പരിശോധിക്കാൻ, വിദ്യാർത്ഥികൾക്ക് റോൾ നമ്പർ, ജനനത്തീയതി, സ്കൂൾ നമ്പർ, അഡ്മിറ്റ് കാർഡ് ഐഡി തുടങ്ങിയ ലോഗിൻ വിവരങ്ങൾ...

Read More >>
'കൊലയാളി കാട്ടാനയെ മയക്കുവെടിവെച്ച് പിടികൂടണം'; എരുമകൊല്ലിയിൽ ഡിഎഫ്ഒയെ തടഞ്ഞ് നാട്ടുകാർ, പ്രതിഷേധം

Apr 25, 2025 06:25 AM

'കൊലയാളി കാട്ടാനയെ മയക്കുവെടിവെച്ച് പിടികൂടണം'; എരുമകൊല്ലിയിൽ ഡിഎഫ്ഒയെ തടഞ്ഞ് നാട്ടുകാർ, പ്രതിഷേധം

കാട്ടാനയെ മയക്കുവെടി വെക്കാതെ മൃതദേഹം എടുക്കാൻ അനുവദിക്കില്ലെന്നും അതിനുള്ള ഉത്തരവ് ഉടൻ പുറത്തിറക്കണമെന്നുമായിരുന്നു നാട്ടുകാരുടെ...

Read More >>
Top Stories

Entertainment News