#AVijayaraghavan | പ്രസംഗത്തിൽ നല്ല ഭാഷ ഉപയോഗിക്കുക; അൻവറിന്‍റെ അധിക്ഷേപത്തിൽ പ്രതികരണവുമായി എ. വിജയരാഘവൻ

#AVijayaraghavan | പ്രസംഗത്തിൽ നല്ല ഭാഷ ഉപയോഗിക്കുക; അൻവറിന്‍റെ അധിക്ഷേപത്തിൽ പ്രതികരണവുമായി എ. വിജയരാഘവൻ
Apr 23, 2024 10:47 AM | By VIPIN P V

പാലക്കാട്: (truevisionnews.com) രാഹുൽ ഗാന്ധിക്കെതിരായ പി.വി. അൻവറിന്‍റെ അധിക്ഷേപ പരാമർശത്തിൽ പ്രതികരണവുമായി പാലക്കാട്ടെ എൽ.ഡി.എഫ് സ്ഥാനാർഥി എ. വിജയരാഘവൻ.

പ്രസംഗിക്കുമ്പോൾ നല്ല ഭാഷ ഉപയോഗിക്കുന്നതാണ് നല്ലതെന്ന് വിജയരാഘവൻ പറഞ്ഞു. എല്ലായ്പോഴും പ്രസംഗങ്ങൾ വളരെ പക്വമായ രീതിയിലാണ് നമ്മൾ കൈകാര്യം ചെയ്തിട്ടുള്ളത്.

അൻവറിന്‍റെ പ്രസംഗത്തിന്‍റെ ഏതെങ്കിലും ഭാഗമെടുത്ത് വിവാദമാക്കേണ്ട. അൻവറിന്‍റെ പ്രസംഗം കേട്ടില്ലെന്നും അതിനാൽ മറുപടി പറയുന്നത് ശരിയല്ലെന്നും വിജയരാഘവൻ ചൂണ്ടിക്കാട്ടി.

തെരഞ്ഞെടുപ്പ് കാലത്തെ പ്രസംഗങ്ങളിൽ നിന്ന് ഒരു ഭാഗമെടുത്ത് വിവാദമുണ്ടാക്കാൻ സാധിക്കുമോ എന്ന് പരിശോധിക്കുന്നത് നല്ല മാധ്യമപ്രവർത്തന ശൈലിയാണ്. താനതിൽ കുടുങ്ങാൻ പാടില്ല.

പ്രസംഗിക്കുമ്പോൾ ഒരു വാദമുഖം മുന്നോട്ട് വെക്കുകയാണ് ചെയ്യുന്നത്. ആ വാദം നല്ലരീതിയിൽ സമർഥിക്കാൻ നല്ല ഭാഷ ഉപയോഗിക്കുകയാണ് വേണ്ടതെന്നും എ. വിജയരാഘവൻ പ്രതികരിച്ചു.

പാലക്കാട് എടത്തനാട്ടുകരയിൽ എൽ.ഡി.എഫ് ലോക്കൽ കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് യോഗത്തിലാണ് രാഹുൽ ഗാന്ധിക്കെതിരെ പി.വി. അൻവർ അധിക്ഷേപ പരാമർശം നടത്തിയത്.

രാഹുൽ ഗാന്ധിയുടെ ഡി.എൻ.എ പരിശോധിക്കണമെന്നായിരുന്നു പി.വി. അൻവറിന്‍റെ പരാമർശം.

#Use #good #language #speech; #response #Anwar #abuse. #AVijayaraghavan

Next TV

Related Stories
#LokSabhaelectionCampaign | ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചരണം; കെ.സുധാകരന്റെ നേതൃത്വത്തില്‍ 46 അംഗ കേരള സംഘം

May 17, 2024 03:56 PM

#LokSabhaelectionCampaign | ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചരണം; കെ.സുധാകരന്റെ നേതൃത്വത്തില്‍ 46 അംഗ കേരള സംഘം

കൂടാതെ കുടുംബസംഗമം ഉള്‍പ്പെടെ വിളിച്ച് ചേര്‍ത്ത് ഇന്ത്യാ സഖ്യത്തിലെ സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി...

Read More >>
#NarendraModi | സിഎഎ പിന്‍വലിക്കാന്‍ പ്രതിപക്ഷത്തെ വെല്ലുവിളിച്ച് മോദി; മാസങ്ങള്‍ക്കകം ആയിരക്കണക്കിന് അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കുമെന്ന് പ്രഖ്യാപനം

May 16, 2024 08:43 PM

#NarendraModi | സിഎഎ പിന്‍വലിക്കാന്‍ പ്രതിപക്ഷത്തെ വെല്ലുവിളിച്ച് മോദി; മാസങ്ങള്‍ക്കകം ആയിരക്കണക്കിന് അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കുമെന്ന് പ്രഖ്യാപനം

ഇന്ത്യസഖ്യം സര്‍ക്കാര്‍ രൂപീകരിച്ചാല്‍ ജനങ്ങളുടെ സ്വത്തുക്കള്‍ തങ്ങളുടെ വോട്ടു ബാങ്കിന് വിതരണം ചെയ്യുമെന്ന ആരോപണം പ്രധാനമന്ത്രി...

Read More >>
#ManekaGandhi | 'നല്ല മനുഷ്യനും നല്ല രാഷ്ട്രീയക്കാരനും, വരുൺ ഗാന്ധിക്ക് ബിജെപി സീറ്റ് നൽകേണ്ടതായിരുന്നു' - മേനക ഗാന്ധി

May 11, 2024 08:09 PM

#ManekaGandhi | 'നല്ല മനുഷ്യനും നല്ല രാഷ്ട്രീയക്കാരനും, വരുൺ ഗാന്ധിക്ക് ബിജെപി സീറ്റ് നൽകേണ്ടതായിരുന്നു' - മേനക ഗാന്ധി

വയനാട് എംപിയായ രാഹുൽ ഗാന്ധി വന്യമൃഗ ആക്രമണത്തിൽ എന്തെങ്കിലും ഇടപെടൽ നടത്തിയോ? പക്ഷേ താൻ ഇടപെട്ടിരുന്നു.കേന്ദ്ര സർക്കാരും കാര്യമായ ഇടപെടൽ...

Read More >>
#NarendraModi | ശിവസേനയും എൻസിപിയുമായി കൈകോർക്കൂ; ഉദ്ധവ് താക്കറെയ്ക്കും ശരദ് പവാറിനും മോദിയുടെ ഉപദേശം

May 11, 2024 10:55 AM

#NarendraModi | ശിവസേനയും എൻസിപിയുമായി കൈകോർക്കൂ; ഉദ്ധവ് താക്കറെയ്ക്കും ശരദ് പവാറിനും മോദിയുടെ ഉപദേശം

ഇതു രാജ്യത്തിനുതന്നെ ആപത്താണ്. രാജ്യതാല്പര്യത്തിനു നിരക്കാത്തതിനു ഞാനോ എന്റെ സഹപ്രവർത്തകരോ തുനിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്ത...

Read More >>
#BJP | ശോഭ സുരേന്ദ്രനോടുള്ള അതൃപ്തി പ്രകടിപ്പിച്ച് ജാവദേക്കർ; വി മുരളീധര പക്ഷം തന്നെ തോല്പിക്കാൻ ശ്രമിച്ചെന്ന് ശോഭാ സുരേന്ദ്രൻ

May 7, 2024 01:25 PM

#BJP | ശോഭ സുരേന്ദ്രനോടുള്ള അതൃപ്തി പ്രകടിപ്പിച്ച് ജാവദേക്കർ; വി മുരളീധര പക്ഷം തന്നെ തോല്പിക്കാൻ ശ്രമിച്ചെന്ന് ശോഭാ സുരേന്ദ്രൻ

മറ്റു പാർട്ടിയിലുള്ളവർ ഇനി ചർച്ചയ്ക്ക് തയ്യാറാകുമോ? ശോഭ ചെയ്തത് തെറ്റാണെന്നും ജാവദേക്കർ...

Read More >>
Top Stories