#death |കഞ്ചാവ് മാഫിയകൾ തമ്മിൽ സംഘർഷം; പൊലീസെത്തിയപ്പോൾ ഓടിയ യുവാവ് പൊട്ടക്കിണറ്റിൽ വീണ് മരിച്ചു

#death |കഞ്ചാവ് മാഫിയകൾ തമ്മിൽ സംഘർഷം; പൊലീസെത്തിയപ്പോൾ ഓടിയ യുവാവ് പൊട്ടക്കിണറ്റിൽ വീണ് മരിച്ചു
Apr 22, 2024 01:23 PM | By Susmitha Surendran

കോട്ടയം: (truevisionnews.com)  അതിരമ്പുഴയിൽ കഞ്ചാവ് മാഫിയ സംഘങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ പൊലീസ് എത്തിയപ്പോൾ ചിതറിയോടിയ സംഘത്തിലൊരാൾ പൊട്ടക്കിണറ്റിൽ വീണ് മരിച്ചു.

അതിരമ്പുഴ സ്വദേശി ആകാശ് സുരേന്ദ്രൻ (20) ആണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ 3 മണിയോടെ അതിരമ്പുഴ നാൽപ്പാത്തി മല ഭാഗത്തായിരുന്നു സംഭവം.

നാൽപ്പാത്തിമല ഭാഗത്തെ ആളൊഴിഞ്ഞ പുരയിടത്തിലാണ് കഞ്ചാവ് മാഫിയ സംഘം താവളം അടിച്ചിരുന്നത്. ഇന്നലെ രാത്രിയോടെ മറ്റൊരു വിഭാഗവുമായി ഇവർ തർക്കത്തിലാകുകയും കയ്യാംകളിയിലേക്ക് നീങ്ങുകയുമായിരുന്നു.

അർധ രാത്രിയ്ക്കു ശേഷവും സംഘട്ടനവും കൊലവിളിയും തുടർന്നതോടെയാണ് നാട്ടുകാർ വിവരം പൊലീസിനെ അറിയിച്ചത്. പുലർച്ചെ 2 മണിയോടെയാണ് ഗാന്ധിനഗർ പൊലീസിന്റെ പെട്രോളിങ് സംഘം സ്ഥലത്തെത്തിയത്.

പൊലീസ് വാഹനത്തിന്റെ വെട്ടം കണ്ട് സംഘാംഗങ്ങൾ ചിതറി ഓടി. ഇതിലൊരു യുവാവ് വഴിതെറ്റി സമീപത്തെ പൊട്ടക്കിണറ്റിൽ വീഴുകയായിരുന്നു.

പൊലീസ് പോയി കഴിഞ്ഞപ്പോൾ വീണ്ടും സംഘം ഒത്തുചേർന്നു. ഒരാളെ കാണാനില്ലെന്ന മനസ്സിലാക്കി തിരച്ചിൽ നടത്തുമ്പോഴാണ് ആകാശ് പൊട്ടക്കിണറ്റിൽ വീണത് അറിയുന്നത്.

തുടർന്ന് അഗ്നിരക്ഷാ സേനയെ വിവരം അറിയിക്കുകയായിരുന്നു. കോട്ടയത്തു നിന്നും അഗ്നി രക്ഷാ സേനയെത്തി മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ യുവാവിനെ കരയ്ക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വിവരമറിഞ്ഞ് ഗാന്ധിനഗർ പൊലീസും സ്ഥലത്തെത്തിയിരുന്നു. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഗാന്ധിനഗർ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.

#Conflict #between #cannabis #mafias #police #arrived #youngman #ran #fell #pothole #died

Next TV

Related Stories
#Culprit | പൊലീസ് സ്റ്റേഷനില്‍ നിന്ന് വധശ്രമക്കേസ് പ്രതി ഓടി രക്ഷപ്പെട്ടു

May 6, 2024 10:32 PM

#Culprit | പൊലീസ് സ്റ്റേഷനില്‍ നിന്ന് വധശ്രമക്കേസ് പ്രതി ഓടി രക്ഷപ്പെട്ടു

സ്റ്റേഷനുളളിലേക്ക് കയറ്റുന്നതിനിടെയാണ് ഇയാള്‍ പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടത്. പോലീസ് സ്റ്റേഷനുളളില്‍നിന്ന് ഓടിയ പ്രതി സമീപത്തെ മൃഗാശുപത്രി...

Read More >>
#AryaRajendran |'ബസിലെ മെമ്മറി കാര്‍ഡ് സ്വാധീനമുപയോഗിച്ച് നശിപ്പിച്ചു'; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരായ എഫ്ഐആര്‍ വിവരങ്ങള്‍

May 6, 2024 10:23 PM

#AryaRajendran |'ബസിലെ മെമ്മറി കാര്‍ഡ് സ്വാധീനമുപയോഗിച്ച് നശിപ്പിച്ചു'; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരായ എഫ്ഐആര്‍ വിവരങ്ങള്‍

യദുവിന്‍റെ ഹർജിയിൽ കോടതി നിർദേശപ്രകാരമാണ് മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കന്‍റോൺമെന്‍റ് പൊലീസ് കേസെടുത്തിരിക്കുന്നത്....

Read More >>
#arrest |ഹോട്ടല്‍ നടത്തിപ്പുകാരിയായ യുവതിയെ ആക്രമിച്ച് ഹോട്ടല്‍ അടിച്ചുതകര്‍ത്തു; യുവാവ് അറസ്റ്റില്‍

May 6, 2024 10:15 PM

#arrest |ഹോട്ടല്‍ നടത്തിപ്പുകാരിയായ യുവതിയെ ആക്രമിച്ച് ഹോട്ടല്‍ അടിച്ചുതകര്‍ത്തു; യുവാവ് അറസ്റ്റില്‍

ഇത് കണ്ട് തടയാൻ ശ്രമിച്ച ഹോട്ടലുടമയായ യുവതിയെ കയ്യേറ്റം ചെയ്യുകയും, സമീപമിരുന്ന കമ്പിക്കഷണം ഉപയോഗിച്ച് തലയ്ക്ക്...

Read More >>
#Kanakalatha  |മലയാള നടി കനകലത അന്തരിച്ചു

May 6, 2024 09:48 PM

#Kanakalatha |മലയാള നടി കനകലത അന്തരിച്ചു

ഒടുവില്‍ വേഷമിട്ടത് പൂക്കാലമെന്ന...

Read More >>
 #imprisonment|ബാലികയെ പീഡിപ്പിച്ച യുവാവിന് 82 വർഷം കഠിനതടവും മൂന്നുലക്ഷം പിഴയും

May 6, 2024 09:37 PM

#imprisonment|ബാലികയെ പീഡിപ്പിച്ച യുവാവിന് 82 വർഷം കഠിനതടവും മൂന്നുലക്ഷം പിഴയും

പിഴത്തുക അടച്ചില്ലെങ്കിൽ നാലുവർഷവും ഏഴുമാസവും അധികതടവ്​...

Read More >>
#MDMA | സുൽത്താൻ ബത്തേരിയിൽ എംഡിഎംഎയുമായി യുവാവ് പിടിയില്‍

May 6, 2024 09:33 PM

#MDMA | സുൽത്താൻ ബത്തേരിയിൽ എംഡിഎംഎയുമായി യുവാവ് പിടിയില്‍

ഞായറാഴ്ച മുത്തങ്ങ ചെക്ക്‌പോസ്റ്റിന് സമീപം വെച്ചാണ് ഇയാള്‍ പിടിയിലാകുന്നത്. പാന്റിന്റെ പോക്കറ്റില്‍ നിന്നാണ് 9 ഗ്രാം എംഡിഎംഎ...

Read More >>
Top Stories