കണ്ണൂർ:( www.truevisionnews.com ) കല്യാശ്ശേരിയിലെ വീട്ടിലെ വോട്ട് ക്രമക്കേടിന് പിന്നിൽ ഉദ്യോഗസ്ഥരുടെ അശ്രദ്ധയാണെന്ന് മുഖ്യ തിരഞ്ഞടുപ്പ് ഓഫീസർ സഞ്ജയ് കൗൾ.
ഇതിനെതിരെ കർശന നടപടി സ്വീകരിച്ചതായും അദ്ദേഹം പറഞ്ഞു. ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. പിന്നാലെ പൊലീസ് അറസ്റ്റും ഉണ്ടായി.
ആളുമാറി വോട്ട് ചെയ്യിക്കുന്നത് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ അശ്രദ്ധയാണ്. അതിന് പിന്നിൽ രാഷ്ട്രീയമുണ്ടെന്ന് പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
മോക്പോളിലെ അധിക വിവിപാറ്റ് പ്രശ്നത്തിൽ സുപ്രീംകോടതിയെ വിവരങ്ങൾ ധരിപ്പിച്ചു. കാസർകോട്ടെ വിവിപാറ്റ് പ്രശ്നത്തിൽ സുപ്രീംകോടതിക്ക് കാര്യങ്ങൾ ബോധ്യപ്പെട്ടു.
ഓഫാക്കിയ മെഷീൻ ഓണാക്കിയപ്പോൾ പഴയ വിവിപാറ്റ് ലഭിച്ചതാണ് പ്രശ്നം. അതേ മെഷീൻ ആയിരം തവണ മോക്‌പോൾ നടത്തി പ്രശനമില്ലെന്ന് ബോധ്യപ്പെട്ടുവെന്നും പൂഞ്ഞാറിൽ ഉണ്ടായതും സമാനമായ പ്രശ്നമാണെന്നും സഞ്ജയ് കൗൾ പറഞ്ഞു.
പക്ഷേ അശ്രദ്ധ പാടില്ല, കർശന നടപടിയുണ്ടാകും. രാഷ്ട്രീയ പാർട്ടി ഏജന്റുമാർ എത്തിയാൽ പ്രവർത്തനങ്ങളിൽ സുതാര്യത ഉണ്ടാകും.
എന്നാൽ ആവർത്തിച്ചു പറഞ്ഞാലും പലപ്പോഴും പാർട്ടി ഏജന്റുമാർ എത്താറില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കുന്നു. 92 കാരിയുടെ വോട്ട് സിപിഐഎം നേതാവ് രേഖപ്പെടുത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
കല്ല്യാശ്ശേരി സിപിഐഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയും ബൂത്ത് ഏജന്റുമായ ഗണേശനുൾപ്പെടെ 6 പേർക്കെതിരെ കേസെടുത്തിരുന്നു. വീട്ടിലെത്തി വോട്ട് രേഖപ്പെടുത്തുന്നതിനിടെ വീഴ്ച്ച വരുത്തിയ പോളിങ്ങ് ഉദ്യോഗസ്ഥരെ കണ്ണൂർ ജില്ലാ കളക്ടർ സസ്പെൻഡ് ചെയ്തിരുന്നു.
#sanjaykaul #fake #vote #kalliasseri