#Akshaydeath | അക്ഷയ്‌യുടെ ദൂരൂഹമരണം: കുടുംബത്തിന്റെ പരാതി ഗൗരവതരം; സമഗ്രമായ അന്വേഷണം നടത്തണം - പുന്നക്കൽ

#Akshaydeath | അക്ഷയ്‌യുടെ ദൂരൂഹമരണം: കുടുംബത്തിന്റെ പരാതി ഗൗരവതരം; സമഗ്രമായ അന്വേഷണം നടത്തണം - പുന്നക്കൽ
Apr 21, 2024 07:27 PM | By VIPIN P V

നാദാപുരം (കോഴിക്കോട്) : (truevisionnews.com) വിലങ്ങാട് കുമ്പളച്ചോല സ്വദേശിയും നാദാപുരം എം.ഇ.ടി കോളജ് കെ.എസ്.യൂ യൂനിറ്റ് സെക്രട്ടറിയുമായ അക്ഷയ് യുടെ ദുരൂഹ മരണത്തിൽ കുടുംബത്തിന്റെ പരാതി ഗൗരവതരമാണെന്നും പൊലിസ് സമഗ്രമായ അന്വേഷണം നടത്തണമെന്നും യു.ഡി.എഫ് ജില്ലാ കൺവീനർ അഹമ്മദ് പുന്നക്കൽ പറഞ്ഞു.

അക്ഷയുടെ വീട് യു.ഡി.എഫ് നേതാക്കൾക്കൊപ്പം സന്ദർശിക്കുകയായിരുന്നു അദ്ദേഹം.

വിഷുവിന്റെ തലേദിവസം വളരെ സന്തോഷത്തോടെ സമയം ചിലവഴിക്കുകയും സുഹൃത്തിന്റെ ജന്മദിനാഘോഷത്തിൽ പങ്കെടുക്കുകയും ചെയ്ത അക്ഷയ് പിറ്റേ ദിവസം രാവിലെ മരിച്ച നിലയിൽ കാണുകയാണുണ്ടായത്.

തന്റെ മകൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും ഇതൊരു കൊലപാതകാമാണെന്നും പിതാവ് സുരേഷ് പുന്നക്കലിനോട് പറഞ്ഞു.

മരം കയറാൻ അറിയാത്തവൻ മീറ്ററുകൾ ഉയരത്തിൽ കയറി എന്നത് വിശ്വസിക്കാൻ ആവില്ലെന്നും കൊലപാതകം വിദഗ്ധമായി ആത്മഹത്യയാക്കി മാറ്റിയതാണെന്നും അദ്ദേഹം പരാതിപ്പെട്ടു.

വിഷുവിന് തന്റെ കൂട്ടുകാർക്കായി വിവിധ പായസങ്ങൾ ഉണ്ടാക്കി വെക്കണമെന്നാവശ്യപ്പെട്ട് പോയ തന്റെ മകൻ ജീവിതത്തിൽ ഏറെ പ്രതീക്ഷ ഉള്ളവനായിരുന്നെന്നും അത് ആരൊക്കെയോ ചേർന്ന് തല്ലിക്കെടുത്തിയതാണെന്നും വിതുമ്പലിനിടെ അമ്മയും പറഞ്ഞു.

സംഭവത്തിൽ പൊലിസ് സമഗ്രമായ അന്വേഷണം നടത്തി സത്യം വെളിച്ചത്ത് കൊണ്ടു വരണമെന്നും കുടുംബത്തിന് നീതി ലഭ്യമാക്കാൻ യു.ഡി.എഫ് മുൻപന്തിയിൽ ഉണ്ടാകുമെന്നും പുന്നക്കൽ വ്യക്തമാക്കി.

യു.ഡി.എഫ് നേതാക്കളായ സി.കെ നാണു, പാലോൽ കുഞ്ഞമ്മദ്, പി.കെ കുമാരൻ, കൊയ്യാൽ ഭാസ്കരൻ, എം കുഞ്ഞിക്കണ്ണൻ, ശരീഫ് നരിപ്പറ്റ, ചത്തോത് അമ്മദ് തുടങ്ങിയവർ അനുഗമിച്ചു.

#Akshay' #mysterious #death: #Family #complaint #serious; #investigation #conducted - #Punnakkal

Next TV

Related Stories
#arrest | ഇൻസ്റ്റാഗ്രാം പ്രണയം നിരസിച്ചു; തൃശ്ശൂരിൽ വീടിന് നേരെ ബോംബെറിഞ്ഞ മൂന്ന് പേർ പിടിയിൽ

May 29, 2024 10:56 PM

#arrest | ഇൻസ്റ്റാഗ്രാം പ്രണയം നിരസിച്ചു; തൃശ്ശൂരിൽ വീടിന് നേരെ ബോംബെറിഞ്ഞ മൂന്ന് പേർ പിടിയിൽ

എറിഞ്ഞത് നടൻ ബോംബായിരുന്നു. സ്ഫോടനത്തിന്റെ ശബ്ദം അര കിലോമീറ്ററോളം ദൂരം വരെ കേട്ടതായി പ്രദേശവാസികൾ...

Read More >>
#death | മാനന്തവാടിയിൽ മരത്തിൽനിന്ന് വീണ് യുവാവിന് ദാരുണാന്ത്യം

May 29, 2024 10:50 PM

#death | മാനന്തവാടിയിൽ മരത്തിൽനിന്ന് വീണ് യുവാവിന് ദാരുണാന്ത്യം

ഉടനെ വയനാട്‌ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. നാട്ടുകാർക്കൊപ്പം സ്‌കൂളിന്റെ ചുറ്റുമതിൽ നിർമാണത്തിനെത്തിയതായിരുന്നു...

Read More >>
#attack | പലിശ മുടങ്ങിയതിന് കടം വാങ്ങിയ യുവാവിനെ കത്തികൊണ്ട് വരഞ്ഞ് ബൈക്ക് കവര്‍ന്നു; പ്രതികള്‍ പിടിയില്‍

May 29, 2024 10:10 PM

#attack | പലിശ മുടങ്ങിയതിന് കടം വാങ്ങിയ യുവാവിനെ കത്തികൊണ്ട് വരഞ്ഞ് ബൈക്ക് കവര്‍ന്നു; പ്രതികള്‍ പിടിയില്‍

ദിവസവും ആയിരം രൂപ പലിശക്കാണ് പണം നല്‍കിയത്. എന്നാല്‍ രണ്ട് ദിവസമായി പലിശ...

Read More >>
#KEAM | സംസ്ഥാനത്ത് ആദ്യമായി ഓൺലൈനിൽ കീം പ്രവേശന പരീക്ഷ; ജൂൺ 5 മുതൽ 9 വരെ

May 29, 2024 09:55 PM

#KEAM | സംസ്ഥാനത്ത് ആദ്യമായി ഓൺലൈനിൽ കീം പ്രവേശന പരീക്ഷ; ജൂൺ 5 മുതൽ 9 വരെ

സംസ്ഥാനത്തെ എല്ലാ ജില്ലകളിലുമായി 130 സര്‍ക്കാര്‍/സ്വാശ്രയ/ സ്ഥാപനങ്ങളിലെ 198 പരീക്ഷാ കേന്ദ്രങ്ങളിലും, ഡല്‍ഹിയിലെ രണ്ട് പരീക്ഷാകേന്ദ്രങ്ങളിലും,...

Read More >>
#mankavbridgeclose | കോഴിക്കോട് മാങ്കാവ് പാലം അറ്റകുറ്റപ്പണികള്‍ക്കായി പൂര്‍ണമായും അടക്കുന്നു; ഗതാഗത നിയന്ത്രണം 3 ദിവസത്തേക്ക്

May 29, 2024 09:45 PM

#mankavbridgeclose | കോഴിക്കോട് മാങ്കാവ് പാലം അറ്റകുറ്റപ്പണികള്‍ക്കായി പൂര്‍ണമായും അടക്കുന്നു; ഗതാഗത നിയന്ത്രണം 3 ദിവസത്തേക്ക്

രാമനാട്ടുകര ഭാഗത്തുനിന്നും കോഴിക്കോട് ഭാഗത്തേക്ക് വരുന്ന ദീര്‍ഘദൂര ബസുകള്‍ രാമനാട്ടുകര ബസ് സ്റ്റാന്റില്‍ നിന്നും പന്തീരാങ്കാവ് ബി.എസ്.എന്‍.എല്‍...

Read More >>
Top Stories