വെങ്ങപ്പള്ളി(വയനാട് ) : (truevisionnews.com) ഭീരുത്വമാണ് കേന്ദ്ര സര്‍ക്കാറിന്റെ മുഖമുദ്രയെന്ന് മുസ്ലിംലീഗ് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍.
എതിരാളികളെ ഭയപ്പെടുത്തുകയാണ് സര്‍ക്കാര്‍ നിലപാട്.തെരഞ്ഞടുപ്പ് ആസന്നമായ ഘട്ടത്തില്‍ തന്നെ അത് മനസിലാക്കാനായതായി തങ്ങള്‍ ചൂണ്ടിക്കാട്ടി.
വയനാട് ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം വെങ്ങപ്പള്ളി പഞ്ചായത്ത് യു.ഡി.എഫ് സംഘടിപ്പിച്ച കുടംബ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര സര്‍ക്കാറിന് വികസന പ്രവര്‍ത്തനങ്ങളൊന്നും ചൂണ്ടികാണിക്കാനില്ല. ആകെയുള്ളത് നോട്ട് നിരോധനം മാത്രമാണ്. എന്നാല്‍ ഇത് സാമ്പത്തിക രംഗത്തെ നട്ടെല്ല് ഓടിച്ചു. ചെറുകിട വ്യാപാരികള്‍, കര്‍ഷകര്‍ എന്നിവരുടെ നടുവൊടിക്കുന്നതായിരുന്നു നോട്ട് നിരോധനം.
മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ കൊണ്ടുവന്ന തൊഴിലുറപ്പ് പദ്ധതിയെ ഞെക്കി കൊല്ലനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചത്. തൊഴിലുറപ്പിനേക്കാള്‍ ഗ്യാരണ്ടിയുള്ള ഒന്നും കൊണ്ടുവരാന്‍ കഴിഞ്ഞിട്ടില്ല. ഗ്യാരണ്ടി പ്രസംഗിക്കാനുള്ളതല്ല, പ്രാവര്‍ത്തികമാക്കാനുള്ളതാണെണ് തങ്ങള്‍ പറഞ്ഞു.
ജനക്ഷേമപരവും വികസനപരവുമായ കാര്യങ്ങള്‍ പറയാതെ വിശ്വാസപരമായ കാര്യങ്ങളുയര്‍ത്തി ചൂഷണം ചെയ്യാനാണ് ശ്രമം. മഹാത്മജിയും, അംബേദ്കറും സമൂഹത്തെ ചേര്‍ത്തി നിര്‍ത്തിയപ്പോള്‍ കേന്ദ്ര ഭരണകൂടം അകറ്റി നിര്‍ത്താനാണ് നീക്കം നടത്തുന്നത്.
ഏക സിവില്‍ കോഡ് ഇന്ത്യയുടെ വൈവിധ്യങ്ങള്‍ ഇല്ലാതാക്കും. ഓരോ വിഭാഗങ്ങള്‍ക്കും അവരുടെ വിശ്വാസ പ്രകാരം ജീവിക്കാനും, പരമ്പരാഗതമായി തുടരുന്ന ആചരങ്ങള്‍ ഇല്ലാതാക്കാനും ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാനും ഏക സിവില്‍ കോഡ് കാരണമാകും.ജനങ്ങളെ അകറ്റുന്ന സര്‍ക്കാറിനെ താഴെയിറക്കാനുള്ള അവസരമാണ് ഈ തെരഞ്ഞെടുപ്പെന്ന് തങ്ങള്‍ പറഞ്ഞു.
ചട ങ്ങില്‍ പഞ്ചായത്ത് യു.ഡി.എഫ് അധ്യക്ഷന്‍ ചെയര്‍മാന്‍ ഉസ്മാന്‍ പഞ്ചാര അദ്ധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ രാജന്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.
വനിതാലീഗ് ദേശീയ സെക്രട്ടറി അഡ്വ നൂര്‍ബീന റഷീദ്, ഡോ.റാഷിദ് ഗസലി, മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി സി മമ്മൂട്ടി, ജില്ലാ പ്രസിഡണ്ട് കെ കെ അഹമ്മദ് ഹാജി, ജന.സെക്രട്ടറി ടി മുഹമ്മദ്, വൈസ്പ്രസിഡണ്ട് റസാഖ് കല്‍പ്പറ്റ, സെക്രട്ടറി കെ ഹാരിസ്, ടി ഹംസ, ജാസര്‍ പാലക്കല്‍, ഷമീം പാറക്കണ്ടി, റസാഖ് അണക്കായി, മൊയ്തീന്‍ കല്ലുടുമ്പന്‍, മുഹമ്മദ് പുനത്തില്‍, ഷംന റഹ്‌മാന്‍, ജോണി ജോണ്‍, നജീബ് എം, നാസര്‍ പച്ചൂരാന്‍, അന്‍വര്‍ കെ പി, രാമന്‍ കെ എ, റഹ്‌മാന്‍ കെ എ സംസാരിച്ചു. സാലിഹ് എ പി നന്ദി പറഞ്ഞു.
#Cowardice #hallmark #of #central #government #SayyidSadiqAliShihabThangal