#manifesto | മാനന്തവാടി ബിഷപ്പിന് മാനിഫെസ്‌റ്റോ നൽകി കെ.സുരേന്ദ്രൻ

 #manifesto | മാനന്തവാടി ബിഷപ്പിന് മാനിഫെസ്‌റ്റോ നൽകി കെ.സുരേന്ദ്രൻ
Apr 21, 2024 05:57 PM | By Aparna NV

 മാനന്തവാടി: (truevisionnews.com) ബിജെപി സങ്കൽപ് പത്രം (മാനിഫെസ്റ്റോ) മലയാളം പതിപ്പ് മാനന്തവാടി ബിഷപ്പിന് നൽകി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പ്രകാശനം നിർവഹിച്ചു.

ബിഷപ്പ് ഹൗസിലെത്തിയായിരുന്നു വയനാടിൻ്റെ ഏറ്റവും വലിയ ആവശ്യങ്ങളിലൊന്നായ മനുഷ്യ വന്യമൃഗ സംഘർഷം ഉൾപ്പെടുന്ന പ്രധാനമന്ത്രി പുറത്തിറക്കിയ സങ്കൽപ് പത്രം കെ.സുരേന്ദ്രൻ ബിഷപ്പ് മാർ ജോസ് പൊരുന്നേടത്തിന് നൽകിയത്.

വയനാടൻ ജനതയുടെ ആവശ്യം പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയത് സ്വാഗതാർഹമാണെന്ന് ബിഷപ്പ് പറഞ്ഞു. എത്രയും പെട്ടെന്ന് ഇത് നടപ്പിലാക്കാൻ കഴിയട്ടെയെന്നും അദ്ദേഹം പറഞ്ഞു.

വന്യജീവി ശല്ല്യം പരിഹരിക്കണമെന്ന ബിഷപ്പിൻ്റെ ആവശ്യത്തോട് ബിജെപി ദേശീയ നേതൃത്വം പോസിറ്റീവായി പ്രതികരിച്ചതിൻ്റെ ഉദ്ദാഹരണമാണ് ഈ പ്രകടനപത്രിക.

കർഷകരുടെ നിരവധി പ്രശ്നങ്ങൾക്കുള്ള പരിഹാരം സങ്കൽപ് പത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. ജില്ലാ പ്രസിഡൻ്റ് പ്രശാന്ത് മലയിൽ, ഫാദർ നോബിൾ തോമസ് പാറക്കൽ, കൂവണ വിജയൻ എന്നിവർ ചടങ്ങിലുണ്ടായിരുന്നു.

#KSurendran #gave #manifesto #to #Mananthavadi #Bishop

Next TV

Related Stories
ജാ​ഗ്രത; കേരളത്തിൽ വരും ദിവസങ്ങളിൽ കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത

May 13, 2025 06:15 AM

ജാ​ഗ്രത; കേരളത്തിൽ വരും ദിവസങ്ങളിൽ കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത

കേരളത്തിൽ വരും ദിവസങ്ങളിൽ കള്ളക്കടൽ പ്രതിഭാസത്തിന്...

Read More >>
കൊല്ലത്ത് ട്യൂഷന് പോയ 14കാരനെ കാണാനില്ലായെന്ന് പരാതി

May 12, 2025 10:53 PM

കൊല്ലത്ത് ട്യൂഷന് പോയ 14കാരനെ കാണാനില്ലായെന്ന് പരാതി

കൊല്ലത്ത് 14 കാരനെ കാണ്മാനില്ലെന്ന്...

Read More >>
 ഇങ്ങനെയും ഉണ്ടോ? വിവാഹത്തിന് സ്വർണമണിഞ്ഞില്ലെങ്കിൽ മണ്ണെണ്ണയൊഴിച്ച് ജീവനൊടുക്കുമെന്ന് വരന്റെ വീട്ടുകാരുടെ ഭീഷണി; പരാതി നല്‍കി വധുവിന്റെ അമ്മ

May 12, 2025 10:23 AM

ഇങ്ങനെയും ഉണ്ടോ? വിവാഹത്തിന് സ്വർണമണിഞ്ഞില്ലെങ്കിൽ മണ്ണെണ്ണയൊഴിച്ച് ജീവനൊടുക്കുമെന്ന് വരന്റെ വീട്ടുകാരുടെ ഭീഷണി; പരാതി നല്‍കി വധുവിന്റെ അമ്മ

വിവാഹത്തിന് സ്വർണമണിഞ്ഞില്ലെങ്കിൽ മണ്ണെണ്ണയൊഴിച്ച് ജീവനൊടുക്കുമെന്ന് വരന്റെ വീട്ടുകാരുടെ...

Read More >>
Top Stories










Entertainment News