#homevote | കണ്ണൂരിൽ വീട്ടിലെ വോട്ടിൽ ആൾമാറാട്ടം; രണ്ടു പേർക്കെതിരെ കേസ്

#homevote | കണ്ണൂരിൽ വീട്ടിലെ വോട്ടിൽ ആൾമാറാട്ടം;  രണ്ടു പേർക്കെതിരെ കേസ്
Apr 20, 2024 04:33 PM | By Athira V

കണ്ണൂർ: ( www.truevisionnews.com ) വീട്ടിലെത്തി വോട്ട് ചെയ്യിക്കുന്ന സംവിധാനത്തിൽ ആൾമാറാട്ടം നടത്തിയതിന് കണ്ണൂരിൽ രണ്ട് പോളിങ് ഉദ്യോഗസ്ഥർക്കെതിരെ കേസ്.

പോളിങ് ഓഫിസർ ജോസ്ന ജോസഫ്, ബി.എൽ.ഒ കെ. ഗീത എന്നിവർക്കെതിരെയാണ് കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തത്. പോളിങ് ഓഫിസറെയും ബി.എൽ.ഒയെയും ജില്ല വരണാധികാരി കൂടിയായ കലക്ടര്‍ അരുണ്‍ കെ. വിജയന്‍ സസ്‌പെൻഡ് ചെയ്തതിനു പിന്നാലെയാണ് പൊലീസ് കേസെടുത്തത്.

കണ്ണൂര്‍ നിയോജക മണ്ഡലത്തിലെ 70 -ാം നമ്പര്‍ ബൂത്തിലെ കീഴ്ത്തള്ളി ബി.കെ.പി അപ്പാർട്ടുമെന്റിലെ 86കാരി കെ. കമലാക്ഷിയുടെ വോട്ടിലാണ് ആൾമാറാട്ടം നടത്തിയത്. താഴെ ചൊവ്വ ബണ്ടുപാലം ‘കൃഷ്ണകൃപ’യിൽ വി. കമലാക്ഷിയെ കൊണ്ടാണ് ഇവരുടെ വോട്ട് ചെയ്യിച്ചത്.

എഴുപതാം നമ്പർ ബൂത്തിലെ കോൺഗ്രസുകാരിയും അംഗനവാടി ടീച്ചറുമായ ബി.എൽ.ഒയാണ് വോട്ട് ചെയ്യിപ്പിച്ചതെന്ന് ആരോപിച്ച് എൽ.ഡി.എഫ് ജില്ല കൺവീനർ എൻ. ചന്ദ്രനാണ് മുഖ്യമതെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകിയത്.

കലക്ടറു​ടെ നിർദേശ പ്രകാരം നിയമസഭ മണ്ഡലം അസി. റിട്ടേണിങ് ഓഫിസര്‍ നൽകിയ പരാതിയിലാണ് ഇവർക്കെതിരെ കേസെടുത്തത്. വിശദമായ അന്വേഷണത്തിന് അസി. കലക്ടര്‍ അനൂപ് ഗാര്‍ഗ്, ജില്ല ലോ ഓഫിസര്‍ എ. രാജ്, അസി. റിട്ടേണിങ് ഓഫിസര്‍ ഡെപ്യൂട്ടി കലക്ടര്‍ (ആര്‍.ആര്‍) ആര്‍ ശ്രീലത എന്നിവരെ ചുമതലപ്പെടുത്തി.

കല്യാശ്ശേരി പാറക്കടവിൽ 92കാരിയുടെ വോട്ട് രേഖപ്പെടുത്തിയതിന് സി.പി.എം കപ്പോത്ത്കാവ് മുൻ ബ്രാഞ്ച് സെക്രട്ടറി ഗണേശനും ഡ്യൂട്ടിയിലുണ്ടായിരുന്ന നാല് ഉദ്യോഗസ്ഥർക്കും വിഡിയോഗ്രാഫർക്കുമെതിരെ വെള്ളിയാഴ്ച പൊലീസ് കേസെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് കണ്ണൂരിൽ വീണ്ടും കള്ളവോട്ട് സംഭവം.

#vote #home #case #against #two #people #kannur

Next TV

Related Stories
#arrest | ഇൻസ്റ്റാഗ്രാം പ്രണയം നിരസിച്ചു; തൃശ്ശൂരിൽ വീടിന് നേരെ ബോംബെറിഞ്ഞ മൂന്ന് പേർ പിടിയിൽ

May 29, 2024 10:56 PM

#arrest | ഇൻസ്റ്റാഗ്രാം പ്രണയം നിരസിച്ചു; തൃശ്ശൂരിൽ വീടിന് നേരെ ബോംബെറിഞ്ഞ മൂന്ന് പേർ പിടിയിൽ

എറിഞ്ഞത് നടൻ ബോംബായിരുന്നു. സ്ഫോടനത്തിന്റെ ശബ്ദം അര കിലോമീറ്ററോളം ദൂരം വരെ കേട്ടതായി പ്രദേശവാസികൾ...

Read More >>
#death | മാനന്തവാടിയിൽ മരത്തിൽനിന്ന് വീണ് യുവാവിന് ദാരുണാന്ത്യം

May 29, 2024 10:50 PM

#death | മാനന്തവാടിയിൽ മരത്തിൽനിന്ന് വീണ് യുവാവിന് ദാരുണാന്ത്യം

ഉടനെ വയനാട്‌ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. നാട്ടുകാർക്കൊപ്പം സ്‌കൂളിന്റെ ചുറ്റുമതിൽ നിർമാണത്തിനെത്തിയതായിരുന്നു...

Read More >>
#attack | പലിശ മുടങ്ങിയതിന് കടം വാങ്ങിയ യുവാവിനെ കത്തികൊണ്ട് വരഞ്ഞ് ബൈക്ക് കവര്‍ന്നു; പ്രതികള്‍ പിടിയില്‍

May 29, 2024 10:10 PM

#attack | പലിശ മുടങ്ങിയതിന് കടം വാങ്ങിയ യുവാവിനെ കത്തികൊണ്ട് വരഞ്ഞ് ബൈക്ക് കവര്‍ന്നു; പ്രതികള്‍ പിടിയില്‍

ദിവസവും ആയിരം രൂപ പലിശക്കാണ് പണം നല്‍കിയത്. എന്നാല്‍ രണ്ട് ദിവസമായി പലിശ...

Read More >>
#KEAM | സംസ്ഥാനത്ത് ആദ്യമായി ഓൺലൈനിൽ കീം പ്രവേശന പരീക്ഷ; ജൂൺ 5 മുതൽ 9 വരെ

May 29, 2024 09:55 PM

#KEAM | സംസ്ഥാനത്ത് ആദ്യമായി ഓൺലൈനിൽ കീം പ്രവേശന പരീക്ഷ; ജൂൺ 5 മുതൽ 9 വരെ

സംസ്ഥാനത്തെ എല്ലാ ജില്ലകളിലുമായി 130 സര്‍ക്കാര്‍/സ്വാശ്രയ/ സ്ഥാപനങ്ങളിലെ 198 പരീക്ഷാ കേന്ദ്രങ്ങളിലും, ഡല്‍ഹിയിലെ രണ്ട് പരീക്ഷാകേന്ദ്രങ്ങളിലും,...

Read More >>
#mankavbridgeclose | കോഴിക്കോട് മാങ്കാവ് പാലം അറ്റകുറ്റപ്പണികള്‍ക്കായി പൂര്‍ണമായും അടക്കുന്നു; ഗതാഗത നിയന്ത്രണം 3 ദിവസത്തേക്ക്

May 29, 2024 09:45 PM

#mankavbridgeclose | കോഴിക്കോട് മാങ്കാവ് പാലം അറ്റകുറ്റപ്പണികള്‍ക്കായി പൂര്‍ണമായും അടക്കുന്നു; ഗതാഗത നിയന്ത്രണം 3 ദിവസത്തേക്ക്

രാമനാട്ടുകര ഭാഗത്തുനിന്നും കോഴിക്കോട് ഭാഗത്തേക്ക് വരുന്ന ദീര്‍ഘദൂര ബസുകള്‍ രാമനാട്ടുകര ബസ് സ്റ്റാന്റില്‍ നിന്നും പന്തീരാങ്കാവ് ബി.എസ്.എന്‍.എല്‍...

Read More >>
Top Stories