#attack | താമരശ്ശേരിയിൽ ഏറ്റുമുട്ടിയും വീടാക്രമിച്ചും ലഹരിസംഘങ്ങൾ; കുടുക്കിൽ ഉമ്മരത്ത് നാട്ടുകാർ ഭീതിയിൽ

#attack | താമരശ്ശേരിയിൽ ഏറ്റുമുട്ടിയും വീടാക്രമിച്ചും ലഹരിസംഘങ്ങൾ; കുടുക്കിൽ ഉമ്മരത്ത് നാട്ടുകാർ ഭീതിയിൽ
Apr 20, 2024 03:43 PM | By Athira V

താമരശേരി : ( www.truevisionnews.com ) കുടുക്കിൽ ഉമ്മരത്ത് ലഹരി മാഫിയാ സംഘങ്ങളുടെ ഏറ്റുമുട്ടലും ആക്രമണങ്ങളും തുടരുന്നു. സ്ഥലത്ത് പൊലീസ് സാന്നിധ്യമുണ്ടായിട്ടും മൂന്നാം ദിവസവും സംഘർഷം തുടരുകയാണ്.

ഇന്നലെ രാത്രി 9 മണിയോടെ ചുടലമുക്ക് കരിങ്ങമണ്ണ തേക്കുംതോട്ടത്തിൽ ഫിറോസിന്റെ വീടാണ് അജ്ഞാതർ ആക്രമിച്ചത്. ലഹരിമരുന്നു കേസിലെ പ്രധാന പ്രതിയാണ് ഫിറോസ്.

ജനൽചില്ലുകളും വാതിലുകളും വീട്ടുപകരണങ്ങളും തകർത്തു. വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. വ്യാഴം ഉച്ചയോടെയാണ് സംഭവങ്ങളുടെ തുടക്കം. ആറു മാസം മുമ്പ് അമ്പലമുക്കിൽ ലഹരി മാഫിയ പൊലീസിനെ ആക്രമിച്ച കേസിലെ മുഖ്യപ്രതി അയൂബിന്റെ സഹോദരന്റെ മകളുടെ വിവാഹത്തിന് അയൂബിന്റെ സംഘാംഗങ്ങൾ എത്തിയിരുന്നു.

അമ്പലമുക്ക് സംഘർഷത്തിൽ വെട്ടേറ്റ ഇർഷാദും ലഹരിവിരുദ്ധ സമിതി പ്രവർത്തകരും വിവാഹത്തിന് എത്തി. രണ്ടു സംഘങ്ങളും തമ്മിൽ അവിടെവച്ച് തർക്കവും ചെറിയ രീതിയിൽ കയ്യേറ്റവുമുണ്ടായി. ഇതിൽ അയൂബിന്റെ സംഘത്തിലുള്ളവർക്കു മർദനമേറ്റു. ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു സംഭവം.

സംഘർഷം തടയാൻ ശ്രമിച്ച കുടുക്കിൽ ഉമ്മരത്തെ വ്യാപാരി കൂടത്തായി പുവ്വോട്ടിൽ നവാസിനെ അന്നു രാത്രി അക്രമിസംഘം കടയിൽ കയറി വെട്ടിപ്പരുക്കേൽപ്പിച്ചു. ഗുരുതരമായി പരുക്കേറ്റ ഇയാൾ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

കുടുക്കിൽ ഉമ്മരം സ്വദേശികളും ലഹരിവിരുദ്ധസമിതി പ്രവർത്തകരുമായ മാജിദ്, ജലീൽ എന്നിവരുടെ വീട് ആക്രമിക്കുകയും ചെയ്തു. അയൂബ്, ഫിറോസ്, ഫസൽ എന്ന കണ്ണൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആക്രമണം.

ഫിറോസിന്റെ വീടാണ് ഇന്നലെ രാത്രി മറ്റൊരു സംഘം അടിച്ചു തകർത്തത്. അയൂബിനെ കാപ്പ ചുമത്തി നാടുകടത്താനുള്ള നോട്ടിസ് പൊലീസിനു ലഭിച്ച ദിവസമായിരുന്നു ആക്രമണം.

ആറു മാസം മുമ്പ് അമ്പലമുക്കിൽ ‌ഒരു വീടു കേന്ദ്രീകരിച്ച് വൻതോതിൽ ലഹരിമരുന്ന് വിൽപന നടത്തുന്ന വിവരം അറിഞ്ഞെത്തിയ പൊലീസ് സംഘത്തിനു നേരെ നായ്ക്കളെ അഴിച്ചുവിട്ടും കല്ലെറിഞ്ഞും ഭീകരാന്തരീക്ഷം സൃഷ്ടിച്ച അക്രമികൾ പൊലീസ് ജീപ്പ് ഉൾപ്പെടെ അടിച്ചു തകർക്കുകയും ഇർ‌ഷാദിനെ വെട്ടിപ്പരുക്കേൽപിക്കുകയും ചെയ്തിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട തർക്കമാണ് വ്യാഴാഴ്ച വീണ്ടും സംഘർഷത്തിനു കാരണമായത്.

#tamarassery #mafia #conflict #continues

Next TV

Related Stories
#stalefish |  പഴകിയ മത്സ്യം പിടികൂടി; പരിശോധന തുടർന്ന് ആരോഗ്യ വിഭാഗം

Jul 27, 2024 10:44 AM

#stalefish | പഴകിയ മത്സ്യം പിടികൂടി; പരിശോധന തുടർന്ന് ആരോഗ്യ വിഭാഗം

ഇ​തു​വ​രെ പ​ത്തൊ​മ്പ​തോ​ളം സ​ർ​ക്കി​ളു​ക​ളി​ൽ ആ​രോ​ഗ്യ വി​ഭാ​ഗം പ​രി​ശോ​ധ​ന ന​ട​ത്തി​യ​താ​യി ഉ​ദ്യോ​ഗ​സ്ഥ​ർ...

Read More >>
#fishprice | കുത്തനെ ഇടിഞ്ഞ് ചെമ്മീന്‍വില; ചാകരയുടെ ഗുണം ലഭിക്കാതെ തൊഴിലാളികളും കച്ചവടക്കാരും

Jul 27, 2024 10:27 AM

#fishprice | കുത്തനെ ഇടിഞ്ഞ് ചെമ്മീന്‍വില; ചാകരയുടെ ഗുണം ലഭിക്കാതെ തൊഴിലാളികളും കച്ചവടക്കാരും

കടലാമ സംരക്ഷണത്തിന്റെ പേരിൽ ഇന്ത്യൻ ചെമ്മീൻ വാങ്ങുന്നതിന് അമേരിക്ക വിലക്കേർപ്പെടുത്തിയതാണ് വില കുത്തനെ ഇടിയാൻ...

Read More >>
#honeytrap | ‘വരനെ ആവശ്യമുണ്ട്’പരസ്യം, ഇൻസ്റ്റഗ്രാം സൗഹൃദം; യുവാക്കളിൽനിന്ന് സ്വർണവും പണവും തട്ടി, കുടുങ്ങി പൊലീസുകാരും, ഒടുവിൽ പിടിയിൽ

Jul 27, 2024 10:21 AM

#honeytrap | ‘വരനെ ആവശ്യമുണ്ട്’പരസ്യം, ഇൻസ്റ്റഗ്രാം സൗഹൃദം; യുവാക്കളിൽനിന്ന് സ്വർണവും പണവും തട്ടി, കുടുങ്ങി പൊലീസുകാരും, ഒടുവിൽ പിടിയിൽ

കേരളത്തിലെ നിരവധി പൊലീസ് ഉദ്യോഗസ്ഥരും തട്ടിപ്പിൽ അകപ്പെട്ടിട്ടുണ്ടെന്നാണു സൂചന. സ്വർണവും പണവും തട്ടിയെടുത്ത സംഭവത്തിൽ ജൂൺ 21നാണു ശ്രുതിക്കെതിരെ...

Read More >>
#cobra | ബൈക്കിന്റെ ഹെഡ്‌ലൈറ്റിൽ മൂർഖൻ പാമ്പ്, കണ്ടത് നാട്ടുകാർ

Jul 27, 2024 10:20 AM

#cobra | ബൈക്കിന്റെ ഹെഡ്‌ലൈറ്റിൽ മൂർഖൻ പാമ്പ്, കണ്ടത് നാട്ടുകാർ

പാമ്പ് പിടിത്തക്കാരെത്തി പാമ്പിനെ വാഹനത്തിൽനിന്ന് പുറത്തെടുത്തു....

Read More >>
#fire | ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിൽ തീ പിടിച്ചു; യാത്രക്കാര്‍ സുരക്ഷിതര്‍

Jul 27, 2024 09:19 AM

#fire | ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിൽ തീ പിടിച്ചു; യാത്രക്കാര്‍ സുരക്ഷിതര്‍

അപ്പോഴേക്കും തീ ആളിത്തുടങ്ങിയിരുന്നു. ബസ് ഡ്രൈവർ മനസാന്നിധ്യത്തോടെ ഇടപെട്ടതിനാൽ ആളപായമോ ആർക്കും പരിക്കേൽക്കുകയോ...

Read More >>
Top Stories