#mdma | എംഡിഎംഎ കടത്തിൽ പ്രധാന കണ്ണികളെല്ലാം അയൽ സംസ്ഥാനങ്ങളിൽ; അതിർത്തിക്കപ്പുറത്ത് പൊലീസിന്റെ നിർണായക നീക്കം

#mdma | എംഡിഎംഎ കടത്തിൽ പ്രധാന കണ്ണികളെല്ലാം അയൽ സംസ്ഥാനങ്ങളിൽ; അതിർത്തിക്കപ്പുറത്ത് പൊലീസിന്റെ നിർണായക നീക്കം
Apr 20, 2024 08:32 AM | By Athira V

മാനന്തവാടി: ( www.truevisionnews.com ) ലഹരികടത്തിലെ കണ്ണികള്‍ക്കായുള്ള വയനാട് പോലീസിന്റെ വേട്ട തുടരുന്നു. ജനുവരിയില്‍ അതിമാരക മയക്കുമരുന്നായ 51.64 ഗ്രാം എം.ഡി.എം.എയുമായി മാനന്തവാടിയില്‍ മലപ്പുറം സ്വദേശികള്‍ പിടിയിലായ സംഭവത്തില്‍ ഇവര്‍ക്ക് എം.ഡി.എം.എ നല്‍കിയ രണ്ട് പേരെ ബാംഗ്ലൂരില്‍ നിന്ന് മാനന്തവാടി പോലീസ് പിടികൂടി.

മലപ്പുറം സ്വദേശികളായ അരിമ്പ്ര, തോടേങ്ങല്‍ വീട്ടില്‍ ടി. ഫാസില്‍(28), പെരിമ്പലം, കറുകയില്‍ വീട്ടില്‍ കിഷോര്‍(25) എന്നിവരെയാണ് മാനന്തവാടി ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ എം.വി. ബിജുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.

സംഭവത്തെ തുടര്‍ന്ന് ഒളിവില്‍ കഴിയുകയായിരുന്ന ഇവരെ ഉള്ളഹള്ളിയില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. ഫാസിലിന് തിരുനെല്ലി സ്റ്റേഷനിലും, കിഷോറിന് മലപ്പുറം സ്റ്റേഷനുകളിലും എന്‍.ഡി.പി.എസ് കേസുകളുണ്ട്. ലഹരികടത്തിലെ കണ്ണികള്‍ക്കായുള്ള വയനാട് പോലീസിന്റെ അന്വേഷണം ഊര്‍ജിതമാണ്.

ബംഗളൂരുവില്‍ നിന്ന് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ലഹരി കടത്തുന്ന സംഘത്തിലെ പ്രധാനിയായ കണ്ണൂര്‍ സ്വദേശി വാവു എന്ന തബ്ഷീറി(28)നെ വയനാട് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും മീനങ്ങാടി പോലീസും ചേര്‍ന്ന് ഈ മാസം ആറിന് പിടികൂടിയിരുന്നു. 2023 ല്‍ മീനങ്ങാടി സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിന്റെ തുടരന്വേഷണത്തിലാണ് തബ്ഷീര്‍ പോലീസിന്റെ വലയിലാകുന്നത്.

ഈ വര്‍ഷം ജനുവരി രണ്ടിന് രാവിലെയാണ് മാനന്തവാടി വള്ളിയൂര്‍ക്കാവ് റോഡ് ജങ്ഷനില്‍ വച്ച് മലപ്പുറം സ്വദേശികളായ മഞ്ചേരി മേലങ്ങാടി കുറ്റിയംപോക്കില്‍ വീട്ടില്‍ കെ.പി. മുഹമ്മദ് ജിഹാദ്(28), തിരൂര്‍, പൊന്മുണ്ടം നീലിയാട്ടില്‍ വീട്ടില്‍ അബ്ദുല്‍സലാം(29) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്യുന്നത്.

വില്‍പ്പനക്കായി കൈവശം വെച്ച 51.64 ഗ്രാം എം.ഡി.എം.എയാണ് ഇവരില്‍ നിന്ന് കണ്ടെടുത്തത്. ഇവര്‍ക്ക് നാട്ടില്‍ വില്‍പന നടത്തുന്നതിനായാണ് ബാംഗ്ലൂരില്‍ ആഫ്രിക്കന്‍ സ്വദേശിയില്‍ നിന്ന് ഫാസിലും കിഷോറും എം.ഡി.എം.എ. വാങ്ങി കൊടുത്തു വിട്ടത്.

#majority #people #behind #smuggling #mdma #other #drugs #kerala #neighbouring #states

Next TV

Related Stories
 #founddead |എആർ ക്യാംപിലെ പൊലീസ് ഉദ്യോ​ഗസ്ഥനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

May 3, 2024 01:08 PM

#founddead |എആർ ക്യാംപിലെ പൊലീസ് ഉദ്യോ​ഗസ്ഥനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

വിവാഹ ബന്ധം വേർപെടുത്തിയ ശ്യാംഘോഷ് കുറേ നാളായി നീണ്ട അവധിയിലായിരുന്നു....

Read More >>
#Liquorhunt | കണ്ണൂരിൽ മദ്യവേട്ട: ജാമ്യത്തിലിറങ്ങിയ കോഴിക്കടയുടമ വീണ്ടും അറസ്റ്റിൽ

May 3, 2024 01:04 PM

#Liquorhunt | കണ്ണൂരിൽ മദ്യവേട്ട: ജാമ്യത്തിലിറങ്ങിയ കോഴിക്കടയുടമ വീണ്ടും അറസ്റ്റിൽ

ഈ ​കേ​സി​ല്‍ ഹൈ​കോ​ട​തി​യി​ല്‍നി​ന്ന് ജാ​മ്യം നേ​ടി പു​റ​ത്തി​റ​ങ്ങി​യ​തോ​ടെ വീ​ണ്ടും മ​ദ്യ​വി​ല്‍പ​ന...

Read More >>
#Murderattempt | യു​വ​തി​യെ ഹോ​ട്ട​ലി​ൽ ക​യ​റി കു​ത്തിക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ

May 3, 2024 12:54 PM

#Murderattempt | യു​വ​തി​യെ ഹോ​ട്ട​ലി​ൽ ക​യ​റി കു​ത്തിക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ

കൂ​ടെ താ​മ​സി​ക്കാ​ൻ ത​യാ​റാ​കാ​ത്ത​തും ഭ​ർ​ത്താ​വി​നെ​തി​രെ കേ​സ് കൊ​ടു​ത്ത​തു​മാ​ണ് അ​ക്ര​മ​ത്തി​ന് കാ​ര​ണ​മെ​ന്ന്...

Read More >>
#newbornbabydeath |പ്രസവത്തിന് പിന്നാലെ നവജാത ശിശു ആശുപത്രിയില്‍ മരിച്ചു

May 3, 2024 12:45 PM

#newbornbabydeath |പ്രസവത്തിന് പിന്നാലെ നവജാത ശിശു ആശുപത്രിയില്‍ മരിച്ചു

ഇന്ന് രാവിലെയാണ് ആതിര പ്രസവിച്ചത്. ഇതിന് പിന്നാലെയാണ് കുഞ്ഞ് മരിച്ചത്....

Read More >>
#founddead |കോഴിക്കോട്  യുവതി വാടകവീട്ടിൽ മരിച്ച നിലയിൽ

May 3, 2024 12:20 PM

#founddead |കോഴിക്കോട് യുവതി വാടകവീട്ടിൽ മരിച്ച നിലയിൽ

സുഹൃത്തുമായ സത്താറിനൊപ്പമാണു യുവതി...

Read More >>
#founddead| എറണാകുളത്ത് മധ്യവയസ്കൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

May 3, 2024 12:11 PM

#founddead| എറണാകുളത്ത് മധ്യവയസ്കൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

കൈപ്പിള്ളി കമ്മ്യൂണിറ്റി ഹാളിനോട് ചേർന്നുള്ള സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് മൃതദേഹം...

Read More >>
Top Stories