#candidatedoctor|ഗര്‍ഭിണിയുടെ നില ഗുരുതരം; പ്രചാരണം നിര്‍ത്തിവെച്ച് പ്രസവശസ്ത്രക്രിയ നടത്തി സ്ഥാനാര്‍ഥി ഡോക്ടര്‍

#candidatedoctor|ഗര്‍ഭിണിയുടെ നില ഗുരുതരം; പ്രചാരണം നിര്‍ത്തിവെച്ച് പ്രസവശസ്ത്രക്രിയ നടത്തി സ്ഥാനാര്‍ഥി ഡോക്ടര്‍
Apr 20, 2024 07:02 AM | By Meghababu

 ഹൈദരാബാദ്: (truevisionnews.com)തിരക്കേറിയ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് അല്‍പനേരം അവധി നല്‍കി പ്രസവശസ്ത്രക്രിയ നടത്തി ഡോക്ടര്‍ കൂടിയായ സ്ഥാനാര്‍ഥി.

ആന്ധപ്രദേശിലെ തെലുങ്ക് ദേശം പാര്‍ട്ടി (ടി.ഡി.പി.) സ്ഥാനാര്‍ഥിയായ ഗോട്ടിപതി ലക്ഷ്മിയാണ് പ്രചാരണം മാറ്റിവെച്ച് ശസ്ത്രക്രിയയ്‌ക്കെത്തിയത്. പ്രകാശം ജില്ലയിലെ ദാര്‍സി നിയമസഭാമണ്ഡലത്തില്‍നിന്ന് ജനവിധി തേടുന്ന ലക്ഷ്മി വ്യാഴാഴ്ച പ്രചാരണത്തിനായി പുറപ്പെടുന്ന സമയത്താണ് പ്രസവത്തിനെത്തിയ ഒരു സ്ത്രീയ്ക്ക് അടിയന്തരശസ്ത്രക്രിയ വേണമെന്നുള്ള സന്ദേശം എത്തിയത്.

വെങ്കട്ട രമണ എന്ന യുവതിയ്ക്ക് അമ്‌നിയോട്ടിക് ദ്രവം നഷ്ടമാകുന്നുവെന്നും ഗര്‍ഭിണിയ്‌ക്കോ ഗര്‍ഭസ്ഥശിശുവിനോ ജീവന് ഭീഷണിയായേക്കാവുന്ന സാഹചര്യമാണുള്ളതെന്നും അറിഞ്ഞതോടെ ലക്ഷ്മി യുവതിയെ പ്രവേശിപ്പിച്ചിരുന്ന സ്വകാര്യ ആശുപത്രിയിലേക്ക് തിരിച്ചു.

സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ യുവതിയെ ഗുണ്ടൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനുള്ള നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ വിവരമറിഞ്ഞ് അവിടെയെത്തിച്ചേര്‍ന്ന ലക്ഷ്മി അടിയന്തരശസ്ത്രക്രിയ നടത്തി അമ്മയേയും കുഞ്ഞിനേയും രക്ഷിച്ചു.

രാഷ്ട്രീയപാരമ്പര്യമുള്ള കുടുംബാംഗമായ ലക്ഷ്മി ആദ്യമായാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. ടി.ഡി.പി. ജയിക്കുന്നപക്ഷം ദാര്‍സിയില്‍ സര്‍വസജ്ജീകരണങ്ങളുമുള്ള ആശുപത്രി നിര്‍മിക്കുമെന്ന് ലക്ഷ്മി പറഞ്ഞു. അമ്മയും കുഞ്ഞും ആരോഗ്യത്തോടെയിരിക്കുന്നതായും അവര്‍ അറിയിച്ചു.

#condition #pregnant #woman #serious #candidate #doctor #stopped #campaign #performed #obstetric #surgery

Next TV

Related Stories
#Coastguard | യാത്രികരുമായി പോയ ബോട്ട് ഒഴുക്കിൽപ്പെട്ടു; ദിശമാറി സഞ്ചരിച്ചത് മണിക്കൂറുകളോളം,  രക്ഷകരായി കോസ്റ്റ് ഗാർഡ്

Jan 15, 2025 10:23 PM

#Coastguard | യാത്രികരുമായി പോയ ബോട്ട് ഒഴുക്കിൽപ്പെട്ടു; ദിശമാറി സഞ്ചരിച്ചത് മണിക്കൂറുകളോളം, രക്ഷകരായി കോസ്റ്റ് ഗാർഡ്

സമുദ്രത്തിലെ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും, പ്രത്യേകിച്ച് ശേഷിയിലധികം യാത്രികരെ കയറ്റുന്നതിൽ അതീവജാഗ്രത പുലർത്തണമെന്നും...

Read More >>
#accident | ബൈക്ക് റോഡിൽ തെന്നിമറിഞ്ഞ് അപകടം; മലയാളി യുവാവിന് ദാരുണാന്ത്യം

Jan 15, 2025 09:47 PM

#accident | ബൈക്ക് റോഡിൽ തെന്നിമറിഞ്ഞ് അപകടം; മലയാളി യുവാവിന് ദാരുണാന്ത്യം

ഒന്നര വർഷത്തോളമായി ബെംഗളൂരുവിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തു...

Read More >>
#childdeath | ഷോപ്പിംഗ് മാളിലെ എക്‌സലേറ്ററിൽ നിന്ന് വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം

Jan 15, 2025 05:23 PM

#childdeath | ഷോപ്പിംഗ് മാളിലെ എക്‌സലേറ്ററിൽ നിന്ന് വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം

അതേസമയം സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മാൾ അധികൃതർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യുമെന്നും പൊലീസ്...

Read More >>
#suicide |  സാമ്പത്തിക പ്രശ്‍നം, ദമ്പതികളും മൂന്ന് കുട്ടികളും വിഷം കഴിച്ചു, രണ്ട് മരണം

Jan 15, 2025 03:23 PM

#suicide | സാമ്പത്തിക പ്രശ്‍നം, ദമ്പതികളും മൂന്ന് കുട്ടികളും വിഷം കഴിച്ചു, രണ്ട് മരണം

ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ സ്ത്രീയും മകനും മരണത്തിന്...

Read More >>
#weather | ജനജീവിതം ദുസ്സഹം; ഡൽഹിയിൽ കനത്ത മൂടൽമഞ്ഞ്, ദൃശ്യപരത പൂജ്യത്തിലേക്ക് താഴ്ന്നു

Jan 15, 2025 02:05 PM

#weather | ജനജീവിതം ദുസ്സഹം; ഡൽഹിയിൽ കനത്ത മൂടൽമഞ്ഞ്, ദൃശ്യപരത പൂജ്യത്തിലേക്ക് താഴ്ന്നു

100-ലധികം വിമാനങ്ങൾ വൈകി. ഡൽഹിയിൽ കൊടും തണുപ്പാണ് അനുഭവപ്പെടുന്നത്. 26 ട്രെയിനുകൾ വൈകി ഓടുന്നു....

Read More >>
#MMLawrence | എം എം ലോറൻസിന്റെ മൃതദേഹം വൈദ്യപഠനത്തിന് നൽകിയത് ശരിവെച്ച് സുപ്രീംകോടതി

Jan 15, 2025 01:56 PM

#MMLawrence | എം എം ലോറൻസിന്റെ മൃതദേഹം വൈദ്യപഠനത്തിന് നൽകിയത് ശരിവെച്ച് സുപ്രീംകോടതി

മെഡിക്കൽ പഠനത്തിന് ക്രിസ്തുമതത്തിൽപെട്ട ഒരാൾ മൃതദേഹം നൽകുന്നതിന് വിലക്കൊന്നും ഇല്ലല്ലോ എന്ന് കോടതി...

Read More >>
Top Stories

Entertainment News