തിരുവനന്തപുരം: ( www.truevisionnews.com ) വിതുരയിൽ മാൻകൊമ്പും മാരകയുധങ്ങളും എയർഗണുമായി യുവാവ് പിടിയിൽ. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ ചിറ്റാർ സ്വദേശി ഷഫീക് ആണ് പിടിയിലായത്.
കാർ അടിച്ചു തകർത്ത കേസിലും ഒരു വീട്ടിൽ ബോംബ് എറിഞ്ഞ കേസിലും അറസ്റ്റിലായി ജയിലിൽ കിടന്ന് രണ്ട് മാസം മുൻപാണ് ഷഫീക് പുറത്തിറങ്ങിയത്.
ഷഫീക്കിന്‍റെ വീട്ടില്‍ ആയുധ ശേഖരമുണ്ടെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് മാൻ കൊമ്പുകളടക്കം കണ്ടെത്തിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
#deer #horn #air #gun #seized #house #arrest