#kalyasseryfakevote | കല്യാശ്ശേരി കള്ളവോട്ട്; ആറ് പേർക്കെതിരെ കേസ്, ഒന്നാം പ്രതി എൽഡിഎഫ് ബൂത്ത് ഏജന്റ്

#kalyasseryfakevote | കല്യാശ്ശേരി കള്ളവോട്ട്; ആറ് പേർക്കെതിരെ കേസ്, ഒന്നാം പ്രതി എൽഡിഎഫ് ബൂത്ത് ഏജന്റ്
Apr 19, 2024 08:27 PM | By Athira V

കണ്ണൂർ: ( www.truevisionnews.com ) കാസർകോട് ലോക്സഭാ മണ്ഡലത്തിന്റെ പരിധിയിൽ വരുന്ന കല്യാശ്ശേരിയിൽ കള്ള വോട്ട് നടന്നെന്ന പരാതിയിൽ ആറ് പേർക്കെതിരെ കേസ് എടുത്തു.

എൽഡിഎഫ് ബൂത്ത് ഏജന്റ് ​ഗണേശൻ, അഞ്ച് പോളിം​ഗ് ഉദ്യോ​ഗസ്ഥർ എന്നിവർക്കെതിരെയാണ് കേസ്. ​ഗണേശനാണ് ഒന്നാം പ്രതി. കല്യാശേരി ഉപവരണാധികാരി നൽകി നൽകിയ പരാതിയിലാണ് പൊലീസിന്റെ നടപടി.

92 വയസുള്ള സ്ത്രീയുടെ വോട്ട് സിപിഐഎം മുൻ ബ്രാഞ്ച് സെക്രട്ടറി കൂടിയായ ഗണേശൻ നേരിട്ട് രേഖപ്പെടുത്തുന്നതിന്റെ സി സി ടി വി ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. വീട്ടിലെത്തി വോട്ട് രേഖപ്പെടുത്തുന്നതിനിടെ വീഴ്ച്ച വരുത്തിയ പോളിങ്ങ് ഉദ്യോഗസ്ഥരെ കണ്ണൂർ ജില്ലാ കലക്ടർ സസ്പെന്‍ഡ് ചെയ്തിട്ടുമുണ്ട്.

ജില്ലയിൽ വ്യാപകമായി കള്ളവോട്ടു നടക്കുന്നുവെന്നാണ് കല്യാശ്ശേരി സംഭവം ചൂണ്ടിക്കാട്ടി കോൺഗ്രസ് ആരോപിക്കുന്നത്. കള്ളവോട്ട് ശീലമാക്കിയ പാർട്ടിയാണ് സിപിഐഎം എന്നും കല്യാശ്ശേരിയിൽ നടന്ന സംഭവത്തിൽ യുഡിഎഫ് പരാതി നൽകുമെന്നും കെ സുധാകരൻ പറഞ്ഞു.

ഉദ്യോഗസ്ഥർക്കെതിരായ നടപടി സ്വാഗതം ചെയ്യുന്നുവെന്നും സുധാകരൻ പറഞ്ഞു. തുടർ വോട്ടെടുപ്പിലും കള്ള വോട്ട് സാധ്യതയുണ്ട്. പോളിങ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി വേണമെന്നും സുധാകരൻ ആവശ്യപ്പെട്ടിരുന്നു.

#kalyassery #fake #vote #case #against #six #people

Next TV

Related Stories
#fire | പൂങ്ങോട് വനത്തിൽ വൻ അഗ്നിബാധ; തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു

May 2, 2024 11:01 PM

#fire | പൂങ്ങോട് വനത്തിൽ വൻ അഗ്നിബാധ; തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു

ഫയർഫോഴ്സിന്റെ വലിയ വാഹനങ്ങൾക്ക് സ്ഥലത്ത് എത്താൻ പ്രയാസം...

Read More >>
#theftcase |പകല്‍ ബൈക്കില്‍ കറങ്ങി കണ്ടുവെക്കും, ദേവാലയങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം, ആഢംബര ജീവിതം

May 2, 2024 09:59 PM

#theftcase |പകല്‍ ബൈക്കില്‍ കറങ്ങി കണ്ടുവെക്കും, ദേവാലയങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം, ആഢംബര ജീവിതം

പകല്‍ സമയങ്ങളില്‍ ബൈക്കില്‍ കറങ്ങി ദേവാലയങ്ങള്‍ കണ്ടുവെക്കുകയും രാത്രിയെത്തി മോഷണം നടത്തുന്നതുമാണ് പ്രതികളുടെ...

Read More >>
#arrest | ആര്യ രാജേന്ദ്രന് വാട്‌സാപ്പില്‍ അധിക്ഷേപ സന്ദേശം അയച്ച ആള്‍ പിടിയില്‍

May 2, 2024 09:42 PM

#arrest | ആര്യ രാജേന്ദ്രന് വാട്‌സാപ്പില്‍ അധിക്ഷേപ സന്ദേശം അയച്ച ആള്‍ പിടിയില്‍

വാട്‌സാപ്പില്‍ സന്ദേശമയച്ച എറണാകുളം സ്വദേശി ശ്രീജിത്ത് എന്നയാളെയാണ് സൈബര്‍ പൊലീസ്...

Read More >>
#holyday |പ്രൊഫഷണൽ കോളേജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മെയ് 6 വരെ അവധി; ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവ്

May 2, 2024 08:22 PM

#holyday |പ്രൊഫഷണൽ കോളേജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മെയ് 6 വരെ അവധി; ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവ്

പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി...

Read More >>
#stabbed | കുടുംബവഴക്ക്: പാലക്കാട് യുവാവിന് സോഡാക്കുപ്പികൊണ്ട് കുത്തേറ്റു

May 2, 2024 08:21 PM

#stabbed | കുടുംബവഴക്ക്: പാലക്കാട് യുവാവിന് സോഡാക്കുപ്പികൊണ്ട് കുത്തേറ്റു

അപകടനില തരണംചെയ്തതായാണ് വിവരം. ബന്ധുവും അയല്‍വാസിയുമായ യുവാവാണ് കുത്തിയതെന്ന്...

Read More >>
Top Stories