#death | റീൽസ് ചിത്രീകരിക്കുന്നതിനിടെ വാട്ടർ ടാങ്കിൽ വീണു; 19-കാരന് ദാരുണാന്ത്യം

#death | റീൽസ് ചിത്രീകരിക്കുന്നതിനിടെ വാട്ടർ ടാങ്കിൽ വീണു; 19-കാരന് ദാരുണാന്ത്യം
Apr 19, 2024 06:03 PM | By VIPIN P V

ലഖ്‌നൗ: (truevisionnews.com) റീൽസ് ചിത്രീകരിക്കുന്നതിനിടെ വാട്ടർ ടാങ്കിൽ വീണ് 19കാരൻ മരിച്ചു.

ആഷിസ്‌നയിലെ ലഖ്‌നൗ മുനിസിപ്പൽ കോർപ്പറേഷൻ വാട്ടർ ടാങ്കിൽ വീണാണ് വ്യാഴാഴ്ച ശിവാൻഷ് അഗർവാൾ എന്ന യുവാവ് മരിച്ചത്. സുഹൃത്തുമൊത്ത് റീൽ ചിത്രീകരിക്കാനായി ടാങ്കിന് മുകളിൽ ബാലൻസ് നഷ്ടപ്പെട്ട് ടാങ്കിലേക്ക് വീഴുകയായിരുന്നു.

രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം. സുഹൃത്താണ് പൊലീസ് കൺട്രോൾ റൂമിൽ അറിയിച്ചത്. ലോക്കൽ പോലീസ് സംഘം സംഭവസ്ഥലത്തെത്തിയെങ്കിലും രക്ഷിക്കാനായില്ല.

തുടർന്ന് ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി ബോധരഹിതനായ ശിവാൻഷിനെ പുറത്തെടുത്തു. ലോക് ബന്ധു ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും അവിടെ എത്തിയപ്പോഴേക്കും മരിച്ചതായി ഡോക്ടർമാർ അറിയിച്ചു.

അതേസമയം, മകന്റെ മരണത്തിൽ സംശയമുന്നയിച്ച് പിതാവ് രം​ഗത്തെത്തി. ശരീരത്തിൽ സംശയാസ്പദമായ രീതിയിൽ മുറിവുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ കാര്യങ്ങൾ വ്യക്തമാകൂവെന്ന് പൊലീസും വ്യക്തമാക്കി. മകൻ ഫുഡ് കാർട്ട് തുടങ്ങാൻ ആഗ്രഹിച്ചിരുന്നെന്നും അതിനായി 1.82 ലക്ഷം രൂപ നൽകിയിരുന്നെന്നും പിതാവ് പറഞ്ഞു. മാർച്ച് 5നാണ് മകൻ 19-ാം ജന്മദിനം ആഘോഷിച്ചത്.

സുഹൃത്തുക്കളായ ശിവാൻഷും പ്രഭാത് അവസ്‌തിയും റീൽസ് ചിത്രീകരിക്കാനായി വാട്ടർ ടാങ്കിലേക്ക് കയറിയെന്നും ശിവാൻഷ് ബാലൻസ് തെറ്റി വീണതാകാമെന്നുമാണ് പ്രാഥമിക നി​ഗമനമെന്ന് എസ്എച്ച്ഒ ക്ഷതൃപാൽ പറഞ്ഞു.

#Fell #water #tank #shooting #reels; #tragic #end #year-#old

Next TV

Related Stories
#deliverydeath |മൊബൈൽ ടോർച്ചിന്റെ വെളിച്ചത്തിൽ പ്രസവ ശസ്ത്രക്രിയയെന്ന് ആരോപണം, ​യുവതിക്കും കുഞ്ഞിനും ദാരുണാന്ത്യം

May 2, 2024 09:49 PM

#deliverydeath |മൊബൈൽ ടോർച്ചിന്റെ വെളിച്ചത്തിൽ പ്രസവ ശസ്ത്രക്രിയയെന്ന് ആരോപണം, ​യുവതിക്കും കുഞ്ഞിനും ദാരുണാന്ത്യം

വൈദ്യുതി മുടങ്ങിയതിനെ തുടർന്ന് ഡോക്ടർമാർ സെൽഫോൺ ടോർച്ച് ഉപയോഗിച്ചാണ് സിസേറിയൻ നടത്തിയതെന്ന് കുടുംബം...

Read More >>
#RamappaThimmapur  | രേവണ്ണയെ ശ്രീകൃഷ്ണനോട് ഉപമിച്ചു; വിവാദത്തിലായി കര്‍ണാടക മന്ത്രി

May 2, 2024 09:25 PM

#RamappaThimmapur | രേവണ്ണയെ ശ്രീകൃഷ്ണനോട് ഉപമിച്ചു; വിവാദത്തിലായി കര്‍ണാടക മന്ത്രി

'ഇത്രയും വൃത്തികെട്ടയാളെ നമ്മൾ ഈ രാജ്യത്ത് കണ്ടിട്ടില്ല. ലോക റെക്കോർഡ് ഇട്ടുകളയാമെന്നാകും അയാൾ...

Read More >>
#Covaxin | സുരക്ഷിതത്വമാണ് പ്രധാനം, കോവാക്സിന് പാർശ്വഫലങ്ങളില്ല; വിശദീകരണവുമായി ഭാരത് ബയോടെക്

May 2, 2024 08:57 PM

#Covaxin | സുരക്ഷിതത്വമാണ് പ്രധാനം, കോവാക്സിന് പാർശ്വഫലങ്ങളില്ല; വിശദീകരണവുമായി ഭാരത് ബയോടെക്

അപൂർവമായി ചിലരിൽ പാർശ്വഫലമുണ്ടാകാമെങ്കിലും കോവിഡ് സൃഷ്ടിക്കുന്ന അപകടം പരിഗണിക്കുമ്പോൾ വാക്സീൻ ഉപയോഗിക്കുന്നതാണ് അഭികാമ്യമെന്ന നിലപാടാണു...

Read More >>
#death |യുവാവ് പാമ്പ് കടിയേറ്റ് മരിച്ചു; പുനർജീവനായി മൃതദേഹം ഗംഗയിൽ കെട്ടിയിറക്കിയത് രണ്ട് ദിവസം

May 2, 2024 07:38 PM

#death |യുവാവ് പാമ്പ് കടിയേറ്റ് മരിച്ചു; പുനർജീവനായി മൃതദേഹം ഗംഗയിൽ കെട്ടിയിറക്കിയത് രണ്ട് ദിവസം

ചികിത്സക്ക് പകരം അന്ധവിശ്വാസത്തിന്‍റെ പിറകെ പോയതാണ് യുവാവിന് ജീവൻ നഷ്ടമാകാൻ...

Read More >>
#ManipurConflict | മണിപ്പൂർ സംഘർഷത്തിന്റെ ഒന്നാം വാർഷികം നാളെ; സമ്പൂർണ അടച്ചിടലിന് ആഹ്വാനം ചെയ്ത് കുക്കി സംഘടന

May 2, 2024 07:27 PM

#ManipurConflict | മണിപ്പൂർ സംഘർഷത്തിന്റെ ഒന്നാം വാർഷികം നാളെ; സമ്പൂർണ അടച്ചിടലിന് ആഹ്വാനം ചെയ്ത് കുക്കി സംഘടന

ദേശീയ പാതയോരങ്ങളിലും ബസാർ മേഖലകളിലും മെഴുകുതിരി തെളിച്ച് പ്രകടനം നടത്തും. 2023 മെയ് മൂന്നിനാരംഭിച്ച കുക്കി-മെയ്‌തെയ് സംഘടനകളുടെ സംഘര്‍ഷത്തില്‍...

Read More >>
#highcourt |‘പോയി തൂങ്ങിച്ചാവൂ’ എന്നു പറയുന്നത് ആത്മഹത്യാ പ്രേരണയല്ല: കർണാടക ഹൈക്കോടതി

May 2, 2024 07:24 PM

#highcourt |‘പോയി തൂങ്ങിച്ചാവൂ’ എന്നു പറയുന്നത് ആത്മഹത്യാ പ്രേരണയല്ല: കർണാടക ഹൈക്കോടതി

പരാതിക്കാരന്റെ ഭാര്യയുമായുള്ള ബന്ധം എല്ലാവരും അറിഞ്ഞതിലുള്ള മനോവിഷമത്തിലാണ് പുരോഹിതൻ ജീവിതം അവസാനിപ്പിച്ചതെന്നും അഭിഭാഷകൻ...

Read More >>
Top Stories