#imprisonment | വയനാട് കുപ്പാടിയിൽ ഭാര്യയെ തീകൊളുത്തി കൊന്ന സംഭവം: ഭർത്താവിന് ജീവപര്യന്തം തടവ്

#imprisonment | വയനാട് കുപ്പാടിയിൽ ഭാര്യയെ തീകൊളുത്തി കൊന്ന സംഭവം: ഭർത്താവിന് ജീവപര്യന്തം തടവ്
Apr 19, 2024 05:39 PM | By VIPIN P V

കൽപറ്റ: (truevisionnews.com) ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ കുപ്പാടി ഓടപ്പള്ളം പാലക്കാട് വീട്ടിൽ ഉണ്ണികൃഷ്ണന് (49) ജീവപര്യന്തം തടവുശിക്ഷ വിധിച്ചു.

അഡീഷനൽ സെഷൻസ് കോടതി ജഡ്ജി എസ്.കെ.അനിൽകുമാറാണ് ശിക്ഷാ വിധി പ്രസ്താവിച്ചത്. സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിൽ 2021 ഓഗസ്റ്റിലാണ് കേസ് റജിസ്റ്റർ ചെയ്തത്.

സിഐ കെ.പി.ബെന്നി അന്വേഷണം നടത്തി കുറ്റപത്രം സമർപ്പു. 2021 ഓഗസ്റ്റ് 25നാണ് ഉണ്ണികൃഷ്ണന്റെ ഭാര്യ ഷിനി പൊള്ളലേറ്റ് മരിച്ചത്.

മക്കളുമായി വീട്ടിൽനിന്ന് ഇറങ്ങി കൊടുക്കാത്തതിലുള്ള വിരോധം മൂലമാണ് ഷിനിയെ കൊലപ്പെടുത്തിയത്. ചാ‌യ്പിൽ സൂക്ഷിച്ച മണ്ണെണ്ണ ഷിനിയുടെ ദേഹത്ത് ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.

വീട്ടിലെ അട‌ുക്കളയിൽവച്ചാണ് ക്രൂരകൃത്യം നടന്നത്. ഗുരുതര പൊള്ളലേറ്റ ഷിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും, ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.

#Wife #fire #Wayanad #Husband #sentenced #life #imprisonment

Next TV

Related Stories
#ThiruvanchoorRadhakrishnan | 'സോളാര്‍ സമരത്തിലെ ഒത്തുതീര്‍പ്പ്'; ബ്രിട്ടാസ് വിളിച്ചത് ചെറിയാൻ ഫിലിപ്പിന്‍റെ ഫോണില്‍ നിന്നെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ

May 17, 2024 04:27 PM

#ThiruvanchoorRadhakrishnan | 'സോളാര്‍ സമരത്തിലെ ഒത്തുതീര്‍പ്പ്'; ബ്രിട്ടാസ് വിളിച്ചത് ചെറിയാൻ ഫിലിപ്പിന്‍റെ ഫോണില്‍ നിന്നെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ

ഒരേയൊരു കോള്‍ ആണ് തനിക്ക് വന്നതെന്നും, പിന്നീട് ഇതിന്‍റെ തുടര്‍ ചര്‍ച്ചയില്‍ ആരൊക്കെ ഇടപെട്ടുവെന്ന് തനിക്കറിയില്ലെന്നും താൻ പിന്നെ അതിന്‍റെ...

Read More >>
#death |  ഹൗസ് ബോട്ടില്‍ നിന്ന് വീണ് ഒരാള്‍ മരിച്ചു

May 17, 2024 04:15 PM

#death | ഹൗസ് ബോട്ടില്‍ നിന്ന് വീണ് ഒരാള്‍ മരിച്ചു

കര്‍ണാടകയില്‍ നിന്ന് വന്ന 40 അംഗ സംഘത്തില്‍ പെട്ടയാളാണ് ബാലകൃഷ്ണ. രാത്രി 12 മണിയോടെയായിരുന്നു...

Read More >>
#keralarain |  സംസ്ഥാനത്ത് മഴ കനക്കുമെന്ന് മുന്നറിയിപ്പ്; ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

May 17, 2024 03:25 PM

#keralarain | സംസ്ഥാനത്ത് മഴ കനക്കുമെന്ന് മുന്നറിയിപ്പ്; ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

പാലക്കാടും, മലപ്പുറത്തും നാളെ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ച പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലേർട്ട്...

Read More >>
#keralarain  | കാലാവസ്ഥ മോശം ; കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്

May 17, 2024 03:13 PM

#keralarain | കാലാവസ്ഥ മോശം ; കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്

സംസ്ഥാനത്ത് ഇന്ന് മുതല്‍ തീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്ന് നേരത്തെ തന്നെ കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്....

Read More >>
#arrest | കണ്ണൂരിൽ ഷെയര്‍ചാറ്റ് വഴി പരിചയപ്പെട്ട യുവതിയില്‍നിന്ന് തട്ടിയെടുത്തത് രണ്ടുലക്ഷം രൂപ; പ്രതി പിടിയില്‍

May 17, 2024 03:10 PM

#arrest | കണ്ണൂരിൽ ഷെയര്‍ചാറ്റ് വഴി പരിചയപ്പെട്ട യുവതിയില്‍നിന്ന് തട്ടിയെടുത്തത് രണ്ടുലക്ഷം രൂപ; പ്രതി പിടിയില്‍

2023 നവംബറിലാണ് കേസിനാസ്പദമായ സംഭവം. ഷെയര്‍ ചാറ്റിലൂടെയാണ് ഹക്കീം യുവതിയെ...

Read More >>
Top Stories