#childattack | കുട്ടിയെ വേണം; രണ്ടാനച്ഛൻ മർദ്ദിച്ച ഏഴ് വയസുകാരന് വേണ്ടി കോടതിയെയും പൊലീസിനെയും സമീപിച്ച് അച്ഛൻ

#childattack | കുട്ടിയെ വേണം; രണ്ടാനച്ഛൻ മർദ്ദിച്ച ഏഴ് വയസുകാരന് വേണ്ടി കോടതിയെയും പൊലീസിനെയും സമീപിച്ച് അച്ഛൻ
Apr 19, 2024 04:14 PM | By VIPIN P V

തിരുവനന്തപുരം: (truevisionnews.com) തിരുവനന്തപുരത്ത് ഏഴുവയസുകാരനെ രണ്ടാനച്ഛൻ മർദ്ദിച്ച സംഭവം പുറത്തുവന്നതിനെ തുടർന്ന് കുട്ടിയെ വേണമെന്ന് ആവശ്യപ്പട്ട് കുഞ്ഞിന്റെ പിതാവ്.

ആവശ്യവുമായി പൊലീസിനെ സമീപിച്ച അച്ഛൻ കുടുംബ കോടതിയിൽ ഹർജിയും സമർപ്പിച്ചു. കുഞ്ഞിനെ വൈദ്യപരിശോധനക്ക് ഹാജരാക്കിയിരുന്നു. ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലാണ് കുഞ്ഞ് ഇപ്പോഴുള്ളത്.

ഏഴുവയസുകാരനെ അതിക്രൂരമായി മർദിച്ച സംഭവത്തിൽ രണ്ടാനച്ഛനെയും അമ്മയെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. രണ്ടാനച്ഛൻ ആറ്റുകാൽ സ്വദേശി അനുവിനെ ഇന്നലെയും അമ്മ അഞ്ജനെയെ ഇന്നുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ണ്ട് ദിവസങ്ങൾക്ക് മുമ്പാണ് തനിക്ക് മർദനമേറ്റ കാര്യം കുട്ടി വിശദമാക്കുന്ന വീഡിയോ പുറത്തുവന്നത്. പച്ചമുളക് തീറ്റിച്ചുവെന്നും ഫാനിൽ കെട്ടിത്തൂക്കിയെന്നും കുട്ടി പറയുന്നത് വീഡിയോയിലുണ്ട്.

കഴിഞ്ഞ ഒരു വർഷമായി രണ്ടാനച്ഛനായ അനു കുട്ടിയെ അതിക്രൂരമായി മർദിക്കുകയാണ്. കുട്ടിയുടെ ദേഹമാസകലം മർദനമേറ്റ പാടുകളുണ്ട്.

കുട്ടിയെ മർദിക്കുമ്പോൾ അമ്മ തടഞ്ഞില്ലെന്നും കുട്ടി പറഞ്ഞു. ചിരിച്ചതിനും നോട്ടെഴുതാൻ വൈകി എന്നൊക്കെ പറഞ്ഞുമാണ് മർദ്ദനമെന്നാണ് പരാതി. രണ്ടാനച്ഛൻറെ വീട്ടുകാരാണ് കുട്ടിയുടെ ശരീരത്തിലെ പാടുകൾ ആദ്യം കണ്ടത്.

അമ്മക്ക് അസുഖമായതിനെ തുടർന്നാണ് കുട്ടി ഈ വീട്ടിലേക്ക് രണ്ട് ദിവസം മുമ്പ് പോയിരുന്നത്.

ഈ വീട്ടുകാരാണ് വീഡിയോ ചിത്രീകരിച്ചത്. പിന്നാലെ പൊലീസിലും പരാതി നൽകി. തുടർന്നാണ് പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തിരിക്കുന്നത്.

#want #child; #Father #approaches #court #police # seven-#year-#old #boy #beaten #stepfather

Next TV

Related Stories
#death | ക്ഷേത്രോത്സവത്തിലെ കലാപരിപാടിക്കിടെ സ്ത്രീ കുഴഞ്ഞ് വീണ് മരിച്ചു

May 2, 2024 08:58 AM

#death | ക്ഷേത്രോത്സവത്തിലെ കലാപരിപാടിക്കിടെ സ്ത്രീ കുഴഞ്ഞ് വീണ് മരിച്ചു

സംഘാടകരും സഹപ്രവർത്തകരും ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലു० ജീവൻ...

Read More >>
#accident | വാഹനാപകടം; വിനോദയാത്രയ്ക്ക് പോയ കോഴിക്കോട് സ്വദേശിക്ക് ദാരുണാന്ത്യം

May 2, 2024 08:54 AM

#accident | വാഹനാപകടം; വിനോദയാത്രയ്ക്ക് പോയ കോഴിക്കോട് സ്വദേശിക്ക് ദാരുണാന്ത്യം

മലപ്പുറം ജാമിയ സലഫിയ ഫാര്‍മസി കോളജിലെ മുന്‍ ബിഫാം വിദ്യാര്‍ഥികളാണ് അപകടത്തില്‍പെട്ടവരിൽ...

Read More >>
#Drivingtest | 'ഇതൊന്നും നടക്കുന്ന കാര്യമല്ല', ഗണേഷിനോട് ഇടഞ്ഞ് ഡ്രൈവിംഗ് സ്കൂളുകൾ, ടെസ്റ്റിനുള്ള വാഹനങ്ങളും വിട്ടുനൽകില്ല

May 2, 2024 08:39 AM

#Drivingtest | 'ഇതൊന്നും നടക്കുന്ന കാര്യമല്ല', ഗണേഷിനോട് ഇടഞ്ഞ് ഡ്രൈവിംഗ് സ്കൂളുകൾ, ടെസ്റ്റിനുള്ള വാഹനങ്ങളും വിട്ടുനൽകില്ല

പ്രതിഷേധങ്ങൾക്കൊടുവിൽ ചില വിട്ടുവീഴ്ചകൾക്ക് ഗതാഗത മന്ത്രി തയ്യാറായെങ്കിലും അപ്രായോഗിക നിര്‍ദ്ദേശങ്ങളെന്ന് പറഞ്ഞ് പരിഷ്കരണങ്ങൾ...

Read More >>
#AryaRajendranVsKsrtcDriver | കെഎസ്ആർടിസി ബസിലെ മെമ്മറി കാർഡ് എവിടെ? അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്; ജീവനക്കാരുടെ മൊഴിയെടുക്കും

May 2, 2024 08:33 AM

#AryaRajendranVsKsrtcDriver | കെഎസ്ആർടിസി ബസിലെ മെമ്മറി കാർഡ് എവിടെ? അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്; ജീവനക്കാരുടെ മൊഴിയെടുക്കും

അതേസമയം, കെഎസ്ആര്‍ടിസിഡ്രൈവർ യദു നൽകിയ പരാതി അന്വേഷിക്കാൻ സിറ്റി പൊലീസ് കമ്മീഷണർ കന്‍റോണ്‍മെന്‍റ് എസിപിക്ക് നിർദേശം...

Read More >>
#hacked | മദ്യപിച്ച് ബഹളമുണ്ടാക്കിയ മകനെ വെട്ടി അമ്മ; തലയ്ക്കും നെഞ്ചിലും വെട്ടേറ്റു

May 2, 2024 08:28 AM

#hacked | മദ്യപിച്ച് ബഹളമുണ്ടാക്കിയ മകനെ വെട്ടി അമ്മ; തലയ്ക്കും നെഞ്ചിലും വെട്ടേറ്റു

ഇതെത്തുടർന്നാണ് ഓമന രാജേഷിനെ വെട്ടിയതെന്നാണ് പൊലീസ്...

Read More >>
#arrest | കോഴിക്കോട് ആഡംബര ഹോട്ടലിൽ മുറിയെടുത്ത് മയക്കുമരുന്ന് വിൽപ്പന; രണ്ട് പേർ അറസ്റ്റിൽ

May 2, 2024 08:15 AM

#arrest | കോഴിക്കോട് ആഡംബര ഹോട്ടലിൽ മുറിയെടുത്ത് മയക്കുമരുന്ന് വിൽപ്പന; രണ്ട് പേർ അറസ്റ്റിൽ

ലഹരി കച്ചവടം നടത്തി ആർഭാടജീവിതം നയിച്ച് ഇവർ ബംഗളുരുവിൽ താമസിക്കുകയായിരുന്നു. ബഗളൂരുവിലെ മയക്കുമരുന്ന് കച്ചവടക്കാരിൽ നൂറിനെ തങ്ങൾ എന്നാണ്...

Read More >>
Top Stories










GCC News