#arrest | കോഴിക്കോട് ആഡംബര ഹോട്ടലിൽ മുറിയെടുത്ത് മയക്കുമരുന്ന് വിൽപ്പന; രണ്ട് പേർ അറസ്റ്റിൽ

#arrest | കോഴിക്കോട് ആഡംബര ഹോട്ടലിൽ മുറിയെടുത്ത് മയക്കുമരുന്ന് വിൽപ്പന; രണ്ട് പേർ അറസ്റ്റിൽ
May 2, 2024 08:15 AM | By VIPIN P V

കോഴിക്കോട് : (truevisionnews.com) ആഡംബര ഹോട്ടലുകളിൽ മുറിയെടുത്ത് മയക്കുമരുന്ന് വിൽപ്പന നടത്തുന്ന രണ്ട് പേരെ റെയിൽവെ സ്റ്റേഷൻ പരിസരത്തെ ഹോട്ടൽ മുറിയിൽ നിന്നും പിടികൂടി.

കണ്ണൂർ സ്വദേശി പൂഴാതി മർഹബ മൻസിൽ തങ്ങൾ എന്നറിയപ്പെടുന്ന പി.എം. അബ്ദുൾ നൂർ (45), തിരുവമ്പാടി സ്വദേശി പുലൂരാംപാറ കുന്നുമ്മൽ ഹൗസിൽ മുഹമദ്ദ് ഷാഫി (36) എന്നിവരെ നാർക്കോട്ടിക്ക് സെൽ അസിസ്റ്റന്റ് കമ്മീഷണർ ടി.പി. ജേക്കബിന്റെ നേത്യത്വത്തിലുള്ള ഡാൻസാഫും, സബ് ഇൻസ്പെക്ടർ മുഹമദ്ദ് സിയാദിൻ്റെ നേതൃത്വത്തിലുള്ള ടൗൺ പൊലീസും ചേർന്ന് പിടികൂടി.

കോഴിക്കോട് സിറ്റി പൊലീസ് ഡെപ്പൂട്ടി കമ്മീഷണർ അനൂജ് പലിവാൾ ഐ.പി.എസിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് റെയിൽവെ സ്റ്റേഷൻ പരിസരത്തെ ഹോട്ടൽ മുറിയിൽ നടത്തിയ പരിശോധനയിലാണ് 18.800 ഗ്രാം എം.ഡി എം.എ യുമായി പൊലീസ് ഇരുവരെയും പിടികൂടുന്നത്.

ബംഗളൂരുവിൽ നിന്നും എം.ഡി.എം.എ കോഴിക്കോട്ടേക്ക് എത്തിച്ച് നൽകുന്ന മുഖ്യ കണ്ണിയാണ് പിടിയിലായ അബ്ദുൾ നൂർ വല്ലപ്പോഴും കോഴിക്കോട് വരുന്ന ഇയാൾ ബാഗ്ലൂരിൽ വച്ചാണ് ഇടപാടുകൾ മുഴുവനും നടത്തുന്നത്.

പുതിയ ബിസിനസ്സ് പങ്കാളികളെ കണ്ടെത്തി ലഹരി കച്ചവടം നടത്താനാണ് കോഴിക്കോട്ടേക്ക് എത്തിയത്. കണ്ണൂർ സ്വദേശിയാണെങ്കിലും ഇയാൾ ബാഗ്ലൂരിലാണ് സ്ഥിര താമസം.

തന്റെ സുഹ്യത്തായ ഷാഫിയെ ബിസിനസ്സിൽ പങ്കാളിയാക്കി അവന്റെ പരിചയത്തിലുള്ളവരുമായി ബന്ധപ്പെട്ട് പുതിയ കച്ചവട തന്ത്രമായിട്ടാണ് കോഴിക്കോട്ടേക്ക് വന്നത്.

അറസ്റ്റിലായ നൂർ ബംഗളൂരുവിൽ താമസിച്ച് കോഴിക്കോട്ട് നിന്നും വരുന്ന ആവിശ്യകാർക്ക് ലഹരിവിൽപന നടത്തി വരികയായിരുന്നു. പിടിക്കപ്പെടാതിരിക്കാൻ വാട്ട്സ്ആപ്പിലൂടെ മാത്രമായിരുന്നു ഇയാൾ ബന്ധപ്പെട്ടിരുന്നത്.

കൂടാതെ ഗൂഗിൾ ലൊക്കേഷനിലൂടെയും വാട്സ്ആപ് ചാറ്റിലൂടെയും മാത്രം ബന്ധപ്പെട്ടിരുന്ന ഇയാളെ കുറിച്ച് അറിവുണ്ടാകാതിരുന്നതും പൊലീസിനെ ഏറെ കുഴക്കി.

എന്നാൽ ഏറെ നാളത്തെ നിരീക്ഷണത്തിൽ ഇയാളുടെ നീക്കങ്ങൾ മനസിലാക്കിയ പൊലീസ് സംഘം വളരെ തന്ത്രപരമായി പിടികൂടുകയായിരുന്നു. ഇവർ രണ്ട് പേരും സ്ഥിരമായി ലഹരി ഉപയോഗിക്കുന്നയാളുകളാണ്.

ലഹരി കച്ചവടം നടത്തി ആർഭാടജീവിതം നയിച്ച് ഇവർ ബംഗളുരുവിൽ താമസിക്കുകയായിരുന്നു. ബഗളൂരുവിലെ മയക്കുമരുന്ന് കച്ചവടക്കാരിൽ നൂറിനെ തങ്ങൾ എന്നാണ് അറിയപെടുന്നത്.

മുമ്പ് ദുബൈയിൽ ​വച്ച് മയക്കുമരുന്നായി പിടികൂടിയതിന് ശിക്ഷ കിട്ടിയ ആളാണ്. ഡൻസാഫ് സബ് ഇൻസ്‌പെക്ടർ മനോജ് ഇടയേടത്ത്,എ.എസ്.ഐ അബ്ദുറഹ്‌മാൻ, കെ , അനീഷ് മൂസേൻവീട്, അഖിലേഷ്.കെ, ജിനേഷ് ചൂലൂർ, സുനോജ് കാരയിൽ,

ടൗൺ സ്റ്റേഷനിലെ എസ്.ഐ മുഹമദ്ദ് സിയാദ് എ , എസ്.ഐ ഷബീർ ,എസ്.സി പി.ഒ മാരായ ബിനിൽ , സജീവൻ, ഷൈജേഷ്,ജിതേന്ദ്രൻ, ജിതിൻ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

#Selling #drugs #taking #room #luxuryhotel #Kozhikode; #Two #people #were #arrested

Next TV

Related Stories
#death | വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിച്ച പതിനേഴുകാരി മരിച്ചു

May 17, 2024 08:06 AM

#death | വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിച്ച പതിനേഴുകാരി മരിച്ചു

പ്ലസ് വൺ വിദ്യാർത്ഥിനിയാണ്. ദീർഘകാലമായി പ്രമേഹ രോഗ...

Read More >>
#lightningstrike | കോളേജ് വിദ്യാർഥിനിക്ക് ഇടിമിന്നലേറ്റ് പരിക്ക്

May 17, 2024 08:02 AM

#lightningstrike | കോളേജ് വിദ്യാർഥിനിക്ക് ഇടിമിന്നലേറ്റ് പരിക്ക്

തീ ഗോളം വരുന്നത് കണ്ട് അനശ്വരയുടെ മാതാവ് സുബിതയും പിതാവിൻറെ അമ്മ ജാനകിയും ഒഴിഞ്ഞുമാറിയതിനാൽ അപകടം...

Read More >>
#bodyfound | കാണാതായ വയോധിക പുരയിടത്തിൽ മരിച്ചനിലയിൽ; മൃതദേഹം തെരുവുനായ്ക്കൾ ഭക്ഷിച്ചു

May 17, 2024 07:44 AM

#bodyfound | കാണാതായ വയോധിക പുരയിടത്തിൽ മരിച്ചനിലയിൽ; മൃതദേഹം തെരുവുനായ്ക്കൾ ഭക്ഷിച്ചു

ധരിച്ചിരുന്ന വസ്ത്രങ്ങളും കഴുത്തിലണിഞ്ഞിരുന്ന സ്വർണമാലയുമാണ് മൃതദേഹം തിരിച്ചറിയാൻ...

Read More >>
#keralarain | ജാഗ്രത വേണം! ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ, നാളെ ഓറഞ്ച് അലർട്ട്; സംസ്ഥാനത്ത് അതിശക്തമായ മഴ വരുന്നു

May 17, 2024 07:20 AM

#keralarain | ജാഗ്രത വേണം! ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ, നാളെ ഓറഞ്ച് അലർട്ട്; സംസ്ഥാനത്ത് അതിശക്തമായ മഴ വരുന്നു

കാലവർഷം മെയ്‌ 19 ഓടു കൂടി തെക്കൻ കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ, നിക്കോബർ ദ്വീപ് എന്നിവിടങ്ങളിൽ എത്തിച്ചേരാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര...

Read More >>
#arrest |  കോഴിക്കോട് വ്യാജ ലോൺ ആപ്പ് തട്ടിപ്പിലൂടെ യുവാവിന് പണം നഷ്ടം; പ്രതി പിടിയിൽ

May 17, 2024 07:04 AM

#arrest | കോഴിക്കോട് വ്യാജ ലോൺ ആപ്പ് തട്ടിപ്പിലൂടെ യുവാവിന് പണം നഷ്ടം; പ്രതി പിടിയിൽ

50,000 രൂപ വായ്പക്ക് അപേക്ഷിച്ച സായൂജിന് ഒടുവിൽ വിവിധ ഘട്ടങ്ങളിലായി 82,240 രൂപയാണ്...

Read More >>
Top Stories