#Complaint | കോഴിക്കോട് പൂജാ സാധനങ്ങൾ വിൽക്കുന്ന കടയ്ക്ക് നേരെ സാമൂഹ്യവിരുദ്ധരുടെ ശല്യമെന്ന് പരാതി

#Complaint | കോഴിക്കോട് പൂജാ സാധനങ്ങൾ വിൽക്കുന്ന കടയ്ക്ക് നേരെ സാമൂഹ്യവിരുദ്ധരുടെ ശല്യമെന്ന് പരാതി
May 2, 2024 08:09 AM | By VIPIN P V

കോഴിക്കോട്: (truevisionnews.com) കോഴിക്കോട് ഇരിങ്ങണ്ണുരിൽ പൂജാ സാധനങ്ങൾ വിൽക്കുന്ന കടക്ക് നേരെ സാമൂഹ്യവിരുദ്ധരുടെ ശല്യമെന്ന് പരാതി. ശല്യം രൂക്ഷമായതോടെ കച്ചവടം അവസാനിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് കടയുടമ.

കോഴിക്കോട് ഇരിങ്ങണ്ണൂർ ശിവക്ഷേത്രത്തിന് സമീപത്തെ മീത്തലെ കുടത്തിൽ രാഘവന്‍റെ പൂജ സാധനങ്ങൾ വിൽക്കുന്ന കടക്ക് നേരെയാണ് സാമൂഹ്യ വിരുദ്ധ ശല്യം.

കഴിഞ്ഞ രണ്ട് മാസമായി രാത്രി കട പൂട്ടി വീട്ടിലേക്ക് മടങ്ങി രാവിലെ കട തുറക്കാനെത്തിയാൽ കടയുടെ പൂട്ടിനുള്ളിൽ പശയും മറ്റും മൊഴിച്ച് പൂട്ട് തുറക്കാൻ കഴിയാറില്ല. പൂട്ട് തല്ലി പൊട്ടിച്ചാണ് കട തുറക്കാറ്.

ഇത്തരത്തിൽ രണ്ട് മാസത്തിനിടെ 1400 രൂപയ്ക്ക് പത്ത് പൂട്ടുകളാണ് വാങ്ങിയത്. കടയുടെ പിൻഭാഗത്തെ എയർ ഹോൾസ് വഴി ചെളിമണ്ണും പെയിൻ്റും കടക്കുള്ളിൽ ഒഴിച്ച് കടയിലെ സാധനങ്ങൾ നശിപ്പിക്കുകയും ചെയ്യുന്നുണ്ട്.

കടയുടെ മെയിൻ സ്വിച്ചിലെ ഫ്യൂസുകളും ഊരിക്കൊണ്ടുപോയ നിലയിലാണ്. ക്ഷേത്രത്തിലെത്തുന്ന ഭക്തർക്കായുള്ള പൂജാ സാധനങ്ങളും മറ്റു മാണ് സാമൂഹ്യ വിരുദ്ധർ നശിപ്പിക്കുന്നത്.

പ്രായമായതോടെ ആശാരിപ്പണി നിർത്തി പൂജാ സാധനങ്ങൾ വിറ്റ് തുച്ഛമായ വരുമാനം കൊണ്ട് കഴിയുന്ന രാഘവന് ജീവിതം തന്നെ വഴിമുട്ടിയ നിലയിലാണ്. രാഘവൻ നാദാപുരം പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് പൊലീസ് കടയിലെത്തി പരിശോധന നടത്തി.

#Complaint #harassment #antisocials #against #shop #pujaitems #Kozhikode

Next TV

Related Stories
#keralarain | ജാഗ്രത വേണം! ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ, നാളെ ഓറഞ്ച് അലർട്ട്; സംസ്ഥാനത്ത് അതിശക്തമായ മഴ വരുന്നു

May 17, 2024 07:20 AM

#keralarain | ജാഗ്രത വേണം! ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ, നാളെ ഓറഞ്ച് അലർട്ട്; സംസ്ഥാനത്ത് അതിശക്തമായ മഴ വരുന്നു

കാലവർഷം മെയ്‌ 19 ഓടു കൂടി തെക്കൻ കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ, നിക്കോബർ ദ്വീപ് എന്നിവിടങ്ങളിൽ എത്തിച്ചേരാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര...

Read More >>
#arrest |  കോഴിക്കോട് വ്യാജ ലോൺ ആപ്പ് തട്ടിപ്പിലൂടെ യുവാവിന് പണം നഷ്ടം; പ്രതി പിടിയിൽ

May 17, 2024 07:04 AM

#arrest | കോഴിക്കോട് വ്യാജ ലോൺ ആപ്പ് തട്ടിപ്പിലൂടെ യുവാവിന് പണം നഷ്ടം; പ്രതി പിടിയിൽ

50,000 രൂപ വായ്പക്ക് അപേക്ഷിച്ച സായൂജിന് ഒടുവിൽ വിവിധ ഘട്ടങ്ങളിലായി 82,240 രൂപയാണ്...

Read More >>
#kozhikkodemedicalcollage |  നാല് വയസുകാരിയുടെ കൈവിരലിന് പകരം നാവിൽ ശസ്ത്രക്രിയ; ചികിത്സാ പിഴവിൽ ഇന്ന് കുട്ടിയുടെ കുടുംബത്തിന്റെ മൊഴിയെടുക്കും

May 17, 2024 06:47 AM

#kozhikkodemedicalcollage | നാല് വയസുകാരിയുടെ കൈവിരലിന് പകരം നാവിൽ ശസ്ത്രക്രിയ; ചികിത്സാ പിഴവിൽ ഇന്ന് കുട്ടിയുടെ കുടുംബത്തിന്റെ മൊഴിയെടുക്കും

ചെറുവണ്ണൂർ സ്വദേശിയായ നാലു വയസ്സുകാരിയുടെ കൈവിരൽ ശസ്ത്രക്രിയയ്ക്ക് പകരം നാവിൽ ശസ്ത്രക്രിയ...

Read More >>
#arrest | അമ്മയ്ക്കൊപ്പം നിന്ന 4 വയസുകാരിയെ ഒരാൾ തട്ടിക്കൊണ്ടുപോയി; ആശങ്കയുടെ മണിക്കൂറുകൾ, ട്വിസ്റ്റ്!

May 17, 2024 06:24 AM

#arrest | അമ്മയ്ക്കൊപ്പം നിന്ന 4 വയസുകാരിയെ ഒരാൾ തട്ടിക്കൊണ്ടുപോയി; ആശങ്കയുടെ മണിക്കൂറുകൾ, ട്വിസ്റ്റ്!

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയുടെ പിതാവാണ് എടുത്തുകൊണ്ടുപോയതെന്ന നിഗമനത്തില്‍ പൊലീസ്...

Read More >>
Top Stories