#voting|കേരളത്തിലെ 8 മണ്ഡലങ്ങളിലെ വോട്ടെടുപ്പ് നടപടികൾ പൂർണമായി ചിത്രീകരിക്കും

#voting|കേരളത്തിലെ 8 മണ്ഡലങ്ങളിലെ വോട്ടെടുപ്പ് നടപടികൾ പൂർണമായി ചിത്രീകരിക്കും
Apr 19, 2024 02:06 PM | By Meghababu

കൊച്ചി :(truevisionnews.com)സുരക്ഷാ കാര്യങ്ങളുടെ ഭാഗമായി കേരളത്തിലെ 8 മണ്ഡലങ്ങളിലെ വോട്ടെടുപ്പ് നടപടികൾ പൂർണമായി ചിത്രീകരിക്കുമെന്ന് (വെബ്കാസ്റ്റിങ്) കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ.

കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, തൃശൂർ, തിരുവനന്തപുരം മണ്ഡലങ്ങളിലെ വോട്ടെടുപ്പാണ് ചിത്രീകരിക്കുക. വടകര ലോക്സഭാ മണ്ഡലത്തിൽ കേന്ദ്രസേനയെ വിന്യസിക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് നൽകിയ ഹർജിക്കുള്ള മറുപടി സത്യവാങ്മൂലത്തിലാണ് കമ്മിഷൻ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

സ്വതന്ത്രവും സുതാര്യവുമായ രീതിയിൽ തിരഞ്ഞെടുപ്പ് നടത്താൻ എല്ലാ ഒരുക്കങ്ങളും വടകര ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ ഒരുക്കിയിട്ടുണ്ടെന്നും അതിനാൽ ഹർജി അനുവദിക്കരുതെന്നും കമ്മിഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.

അതുപോലെ, ആറ്റിങ്ങൽ മണ്ഡലത്തിലെ ഇരട്ട വോട്ട് പ്രശ്നത്തിൽ തീർപ്പുണ്ടാക്കിയതാണെന്നും കമ്മിഷൻ വ്യക്തമാക്കിയിട്ടുണ്ട്. ഹർജികൾ ഇന്ന് കോടതി പരിഗണിക്കും. സ്വതന്ത്രവും സുതാര്യവുമായ രീതിയിൽ തിരഞ്ഞെടുപ്പ് നടത്താൻ എല്ലാ ഒരുക്കങ്ങളും കമ്മിഷൻ നടപ്പാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടങ്ങളുടെയും മേൽനോട്ടത്തിന് കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരെ നിരീക്ഷകരായി നിയോഗിച്ചിട്ടുണ്ട്.

സുതാര്യമായ തിരഞ്ഞെടുപ്പ് ഉറപ്പു വരുത്താൻ അവർ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും കമ്മിഷൻ പറയുന്നു. 26ന് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, അന്തിമ നിമിഷത്തിൽ മാറ്റങ്ങൾ വരുത്തുന്നത് മുഴുവൻ കാര്യങ്ങളും താറുമാറാക്കും. ഈ സാഹചര്യത്തിൽ ഹർജി അനുവദിക്കരുതെന്നും കമ്മിഷൻ സത്യവാങ്മൂലത്തിൽ പറയുന്നു.

മരിച്ചു പോയവരുടെയും വിദേശത്തും മറ്റു സ്ഥലങ്ങളിലുമുള്ളവരുടെയും പേരുകളിൽ മുൻവർഷങ്ങളിൽ‍ സിപിഎം കള്ളവോട്ട് ചെയ്തിട്ടുണ്ടെന്ന് വടകരയിലെ യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലിന്റെ തിരഞ്ഞെടുപ്പ് ഏജന്റ് കെ.പ്രവീൺ കുമാർ നൽകിയ ഹർജിയിൽ ആരോപിച്ചിരുന്നു.

ബൂത്തുകളിൽ എതിർകക്ഷികളുടെ ഏജന്റുമാരെ ഭീഷണിപ്പെടുത്താറുണ്ടെന്നും ഇവിടെ വിന്യസിക്കുന്ന ഉദ്യോഗസ്ഥർ തന്നെ സിപിഎം ആഭിമുഖ്യമുള്ളവരാണെന്നും ഹർജിയിൽ ആരോപിച്ചിരുന്നു. മാത്രമല്ല, ഇരട്ടവോട്ട് സംബന്ധിച്ച് അടൂർ പ്രകാശ് ആരോപണമുന്നയിച്ചതിനെ തുടർന്ന് തിരുവനന്തപുരം ജില്ലാ വരണാധികാരി അദ്ദേഹവുമായി മാർച്ച് ഒന്നിന് യോഗം ചേരുകയും വിഷയത്തിൽ വ്യക്തത വരുത്തുകയും ചെയ്തിരുന്നു എന്നും കമ്മിഷൻ പറയുന്നു.

ആറ്റിങ്ങലിൽ 1,61,237 ഇരട്ട വോട്ടുകളുണ്ടെന്നും പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്ന് കാട്ടിയാണ് അടുർ പ്രകാശിനു വേണ്ടി വർക്കല കഹാർ ഹൈക്കോടതിയെ സമീപിച്ചത്.

#voting #process #8 #constituencies #Kerala #will #filmed #completely

Next TV

Related Stories
#fine |മലിനജലം പുഴയിലേക്ക് ഒഴുക്കി; ബാറിന് കാൽലക്ഷം പിഴ

May 25, 2024 10:18 AM

#fine |മലിനജലം പുഴയിലേക്ക് ഒഴുക്കി; ബാറിന് കാൽലക്ഷം പിഴ

മ​ലി​ന​ജ​ലം പൈ​പ്പ് വ​ഴി നേ​രി​ട്ട് പു​ഴ​യി​ലേ​ക്ക് ഒ​ഴു​ക്കി​വി​ടു​ന്ന​താ​ണ്​ സ്ക്വാ​ഡ്...

Read More >>
#MBRajesh | വിവാദങ്ങൾക്കിടെ മന്ത്രി എം.ബി രാജേഷ് വിദേശ സന്ദർശനത്തിന് യാത്ര തിരിച്ചു

May 25, 2024 09:37 AM

#MBRajesh | വിവാദങ്ങൾക്കിടെ മന്ത്രി എം.ബി രാജേഷ് വിദേശ സന്ദർശനത്തിന് യാത്ര തിരിച്ചു

ആരോപണമുന്നയിച്ച അനിമോനെ നേരത്തെ സസ്പെൻഡ് ചെയ്തതാണെന്ന് പ്രസിഡന്‍റ് വി.സുനിൽകുമാര്‍ മാധ്യമങ്ങളോട്...

Read More >>
#accident | ഗൂഗിൽ മാപ്പ് ചതിച്ചു, മാപ്പ് നോക്കി കാറിൽ സഞ്ചരിച്ച സംഘം തോട്ടിൽ വീണു

May 25, 2024 09:33 AM

#accident | ഗൂഗിൽ മാപ്പ് ചതിച്ചു, മാപ്പ് നോക്കി കാറിൽ സഞ്ചരിച്ച സംഘം തോട്ടിൽ വീണു

കുറുപ്പന്തറ കടവ് പാലത്തിന് സമീപത്ത് വെച്ചാണ് സംഭവമുണ്ടായത്. യാത്രക്കാരെ പൊലീസും നാട്ടുകാരും ചേർന്ന്...

Read More >>
#bullet | വിമാനത്താവളത്തിൽ വെടിയുണ്ടയുമായി യാത്രക്കാരൻ പിടിയിൽ

May 25, 2024 08:56 AM

#bullet | വിമാനത്താവളത്തിൽ വെടിയുണ്ടയുമായി യാത്രക്കാരൻ പിടിയിൽ

ബാഗേജ് സ്ക്രീൻ ചെയ്തപ്പോഴാണ് ഇയാളുടെ പക്കൽനിന്ന് വെടിയുണ്ട...

Read More >>
#DryDay | ബാറുകൾക്കുളള ഇളവ്: ഡ്രൈ ഡേ ഒഴിവാക്കുന്നതടക്കം നടപടികളിൽ നിന്ന് സർക്കാർ പിന്നോട്ട്? നീക്കം വിവാദമായതോടെ

May 25, 2024 08:52 AM

#DryDay | ബാറുകൾക്കുളള ഇളവ്: ഡ്രൈ ഡേ ഒഴിവാക്കുന്നതടക്കം നടപടികളിൽ നിന്ന് സർക്കാർ പിന്നോട്ട്? നീക്കം വിവാദമായതോടെ

സര്‍ക്കാരിനെതിരായ ഗൂഡാലോചനയുണ്ടെന്ന വാദമാണ് മന്ത്രി തുടക്കത്തിലെ...

Read More >>
Top Stories