#Maoist | ബി.ജെ.പിക്കാരെ ലക്ഷ്യമിട്ട് മാവോയിസ്റ്റുകൾ; പ്രാദേശിക നേതാവിനെ കുടുംബത്തിന് മുന്നിലിട്ട് കൊലപ്പെടുത്തി

#Maoist | ബി.ജെ.പിക്കാരെ ലക്ഷ്യമിട്ട് മാവോയിസ്റ്റുകൾ; പ്രാദേശിക നേതാവിനെ കുടുംബത്തിന് മുന്നിലിട്ട് കൊലപ്പെടുത്തി
Apr 19, 2024 08:43 AM | By VIPIN P V

ബസ്തർ (ഛത്തിസ്ഗഡ്): (truevisionnews.com) ലോക്സഭ തെരഞ്ഞെടുപ്പിന് സംസ്ഥാനത്ത് പോളിങ് ആരംഭിക്കാൻ മണിക്കൂറുകൾ മാത്രമിരിക്കേ ബി.ജെ.പി പ്രവർത്തകനെ കൊലപ്പെടുത്തി മാവോവാദികൾ.

ബസ്തർ മണ്ഡലത്തിലും അനുബന്ധ പ്രദേശങ്ങളിലുമായി കഴിഞ്ഞ കുറച്ചു മാസങ്ങൾക്കിടെ ഒമ്പത് ബി.ജെ.പി പ്രവർത്തകരെ മാവോയിസ്റ്റുകൾ കൊലപ്പെടുത്തിയതായാണ് റിപ്പോർട്ടുകൾ.

ബസ്തറിൽ കഴിഞ്ഞ ദിവസം 15 വനിതകൾ ഉൾപ്പെടെ 29 മാവോയിസ്റ്റുകളെ സേന വധിച്ചിരുന്നു. ഇതിന് തിരിച്ചടിയായാണ് ബി.ജെ.പി പ്രവർത്തകനെ വീട്ടിൽകയറി കൊലപ്പെടുത്തിയതെന്നാണ് സൂചന.

ബി.ജെ.പിയുടെ ​പ്രാദേശിക നേതാവായ പഞ്ചംദാസ് മണിക്പുരിയെയാണ് കുടുംബാംഗങ്ങൾക്ക് മുന്നിൽവെച്ചാണ് മാവോയിസ്റ്റുകൾ കൊലപ്പെടുത്തിയത്. കൊലപാതകത്തിന്റെ ഉത്തരവാദിത്വം മാവോയിസ്റ്റ് പശ്ചിമ ബസ്തർ ഡിവിഷൻ കമ്മിറ്റി ഏറ്റെടുത്തിട്ടുണ്ട്.

പഞ്ചംദാസിന്റെ വീടിന്റെ വാതിൽ തകർത്താണ് മാവോയിസ്റ്റുകൾ അർധരാ​ത്രി അകത്തുകടന്നത്. പൊലീസിന് വിവരങ്ങൾ നൽകുന്നത് പഞ്ചാംദാസാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം. മഴുകൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

നേരത്തേ പല തവണ നൽകിയ മുന്നറിയിപ്പുകൾ പഞ്ചംദാസ് അവഗണിച്ചുവെന്നും അതുകൊണ്ടാണ് കുടുംബത്തിന് മുന്നിലിട്ട് കൊലപ്പെടുത്തിയതെന്നും മാവോയിസ്റ്റുകൾ പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

2023 ഫെബ്രുവരി മുതൽ കൊല്ലപ്പെടുന്ന ഒമ്പതാമത്തെ ബി.ജെ.പി പ്രവർത്തകനാണ് പഞ്ചംദാസ്. കഴിഞ്ഞ വർഷം നിയമസഭ തെരഞ്ഞെടുപ്പിന്റെ പ്രചാരണ വേളയിൽ ബി.ജെ.പി ജില്ല വൈസ് പ്രസിഡന്റിനെ മാവോയിസ്റ്റുകൾ വധിച്ചിരുന്നു.

പൊതുഇടത്തിൽ വെച്ചാണ് മറ്റൊരു ബി.ജെ.പി പ്രവർത്തകനെ കൊലപ്പെടുത്തിയത്. ഒരു വിവാഹ ചടങ്ങിൽ പ​ങ്കെടുക്കാൻ പോകുന്നതിനിടയിലായിരുന്നു ഇയാൾക്കുനേരെ ​മാവോയിസ്റ്റ് ആക്രമണം.

#Maoists #targeting #BJP #members; #local #leader #killed #front #family

Next TV

Related Stories
#Murder | പാർക്കിം​ഗിനെ ചൊല്ലി തർക്കം; യുവാവിനെ അയൽവാസി കാറിടിപ്പിച്ച് കൊന്നു; സഹോദരന് പരിക്ക്

May 16, 2024 03:58 PM

#Murder | പാർക്കിം​ഗിനെ ചൊല്ലി തർക്കം; യുവാവിനെ അയൽവാസി കാറിടിപ്പിച്ച് കൊന്നു; സഹോദരന് പരിക്ക്

അതേസമയം, കൊലപാതകത്തിന് ശേഷം മനോജ് സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. കൊലപാതകത്തിന് കേസ് രജിസ്റ്റർ ചെയ്ത ഗുരുഗ്രാം പൊലീസ് പ്രതിയ്ക്ക് വേണ്ടി...

Read More >>
#murdercase | പ്രണയം നിരസിച്ചതിനു 20കാരിയെ കഴുത്തറുത്ത് കൊന്ന സംഭവം; പ്രതി കസ്റ്റഡിയിൽ

May 15, 2024 02:41 PM

#murdercase | പ്രണയം നിരസിച്ചതിനു 20കാരിയെ കഴുത്തറുത്ത് കൊന്ന സംഭവം; പ്രതി കസ്റ്റഡിയിൽ

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഗിരീഷ് പെൺകുട്ടിയോടു പ്രണയാഭ്യർഥന...

Read More >>
#murder |സ്വവർ​ഗ ബന്ധത്തെ എതിർത്തു; മകനും പങ്കാളിയും സുഹൃത്തുക്കളും ചേർന്ന് അച്ഛനെ കൊലപ്പെടുത്തി, പ്രതികൾ അറസ്റ്റിൽ

May 15, 2024 11:41 AM

#murder |സ്വവർ​ഗ ബന്ധത്തെ എതിർത്തു; മകനും പങ്കാളിയും സുഹൃത്തുക്കളും ചേർന്ന് അച്ഛനെ കൊലപ്പെടുത്തി, പ്രതികൾ അറസ്റ്റിൽ

വീട്ടിൽ നിന്ന് 5 കിലോമീറ്റർ അകലെ റായ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് മോഹൻലാൽ ശർമയുടെ മൃതദേഹം കണ്ടെത്തുന്നത്....

Read More >>
#bodyfound |ദേശീയപാതയില്‍ നിര്‍ത്തിയിട്ട കാറില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി

May 12, 2024 09:00 PM

#bodyfound |ദേശീയപാതയില്‍ നിര്‍ത്തിയിട്ട കാറില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി

പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസ് ആണ് നിര്‍ത്തിയിട്ടിരുന്ന കാറില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്....

Read More >>
#murder |ഉറങ്ങിക്കിടന്ന ഭാര്യയേയും മക്കളെയും ഭർതൃമാതാവിനെയും കൊലപ്പെടുത്തി യുവാവ്; അന്വേഷണം ഊർജിതമാക്കി പൊലീസ്

May 12, 2024 01:10 PM

#murder |ഉറങ്ങിക്കിടന്ന ഭാര്യയേയും മക്കളെയും ഭർതൃമാതാവിനെയും കൊലപ്പെടുത്തി യുവാവ്; അന്വേഷണം ഊർജിതമാക്കി പൊലീസ്

വീട്ടിലുണ്ടായിരുന്ന മറ്റ് രണ്ട് കൂട്ടികൾ രക്ഷപ്പെട്ടിട്ടുണ്ട്. വിവരമറിഞ്ഞയുടൻ പൊലീസ് സ്ഥലത്തെത്തിയെങ്കിലും പ്രതിയെ...

Read More >>
Top Stories