#facial |ക്ലാസ് സമയത്ത് പ്രധാനധ്യാപികയുടെ ഫേഷ്യൽ; വീഡിയോയെടുത്ത അധ്യാപികയെ കടിച്ച് പരിക്കേൽപ്പിച്ചു

#facial |ക്ലാസ് സമയത്ത് പ്രധാനധ്യാപികയുടെ ഫേഷ്യൽ; വീഡിയോയെടുത്ത അധ്യാപികയെ കടിച്ച് പരിക്കേൽപ്പിച്ചു
Apr 19, 2024 08:27 AM | By Susmitha Surendran

ഉന്നാവോ: (truevisionnews.com)   ക്ലാസ് സമയത്ത് സ്‌കൂളിന്‍റെ പാചകപ്പുരയിൽ ഫേഷ്യൽ ചെയ്യുന്ന പ്രധാനാധ്യാപികയുടെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലാകുന്നു.

ഉത്തർപ്രദേശിലെ ഉന്നാവോ ജില്ലയിലെ പ്രൈമറി സ്‌കൂളിലെ പ്രധാനാധ്യാപിക സംഗീത സിംഗാണ് വിദ്യാർഥികളെ പഠിപ്പിക്കേണ്ട സമയത്ത് ഫേഷ്യൽ ചെയ്തത്.

ബിഗാപൂർ ബ്ലോക്കിലെ ദണ്ഡമൗ ഗ്രാമത്തിലെ പ്രൈമറി സ്‌കൂളിലാണ് സംഭവം. വിദ്യാർഥികൾക്ക് ഭക്ഷണം പാകം ചെയ്യുന്ന സ്ഥലത്ത് വെച്ച് ഫേഷ്യൽ ചെയ്യുന്നതിനിടെ സഹഅധ്യാപികയാണ് ഇത് വീഡിയോയിൽ പകർത്തിയത്.

അധ്യാപികയായ അനം ഖാൻ വീഡിയോ എടുക്കുന്നത് കണ്ട പ്രധാനധ്യാപിക കസേരയിൽ നിന്ന് ഞെട്ടി എഴുന്നേൽക്കുന്നതും വീഡിയോയിൽ കാണാം.

എന്നാൽ ക്ഷുഭിതയായ പ്രധാനധ്യാപിക അനം ഖാനെ ഓടിച്ചിട്ടിച്ച് പിടിക്കുകയും മർദിക്കുകയും കൈക്ക് കടിച്ചു പരിക്കേൽപ്പിക്കുകയും ചെയ്തതായി പൊലീസ് പറയുന്നു.

കടിയേറ്റ അനംഖാന്റെ കൈയിൽ നിന്ന് രക്തം വാർന്നെന്നും പൊലീസ് പറയുന്നു. കടിയേറ്റ പാടുകളുടെ വീഡിയോയും അധ്യാപിക പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈ വീഡിയോയും വൈറലായിട്ടുണ്ട്.

വീഡിയോ വൈറലായതിന് പിന്നാലെ പ്രധാനധ്യാപികക്കെതിരെ അന്വേഷണത്തിന് ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ ഉത്തരവിട്ടു. ഇതിന് പിന്നാലെ ബിഘപൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.

പ്രധാനധ്യാപിക മർദിച്ചെന്ന പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്ന് ബിഘപൂർ സർക്കിൾ ഓഫീസർ മായാ റായ് പറഞ്ഞു.

#Headmistress' #facial #during #class #teacher #who #took #video #bitten #injured

Next TV

Related Stories
#Covidvaccine | കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രിയുടെ ചിത്രം പിന്‍വലിച്ചു

May 2, 2024 09:58 AM

#Covidvaccine | കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രിയുടെ ചിത്രം പിന്‍വലിച്ചു

തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശപ്രകാരം ഇത്തരത്തില്‍ ആ സംസ്ഥാനങ്ങളിൽനല്‍കിയ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് മോദിയുടെ ചിത്രം നീക്കം...

Read More >>
#Marriage | ആചാരപരമായ ചടങ്ങുകള്‍ നടത്താതെയുള്ള ഹൈന്ദവ വിവാഹങ്ങള്‍ക്ക് നിയമസാധുതയില്ല - സുപ്രീം കോടതി

May 2, 2024 09:46 AM

#Marriage | ആചാരപരമായ ചടങ്ങുകള്‍ നടത്താതെയുള്ള ഹൈന്ദവ വിവാഹങ്ങള്‍ക്ക് നിയമസാധുതയില്ല - സുപ്രീം കോടതി

വിവാഹജീവിതത്തിലേക്ക് കടക്കുന്നതിനു മുന്‍പ് വിവാഹം എന്ന സാമൂഹ്യസ്ഥാപനത്തേക്കുറിച്ചും ഇന്ത്യന്‍ സമൂഹത്തില്‍ അത് എത്രത്തോളം പവിത്രമായ...

Read More >>
#accident | വാഹനാപകടം; വിനോദയാത്രയ്ക്ക് പോയ കോഴിക്കോട് സ്വദേശിക്ക് ദാരുണാന്ത്യം

May 2, 2024 08:54 AM

#accident | വാഹനാപകടം; വിനോദയാത്രയ്ക്ക് പോയ കോഴിക്കോട് സ്വദേശിക്ക് ദാരുണാന്ത്യം

മലപ്പുറം ജാമിയ സലഫിയ ഫാര്‍മസി കോളജിലെ മുന്‍ ബിഫാം വിദ്യാര്‍ഥികളാണ് അപകടത്തില്‍പെട്ടവരിൽ...

Read More >>
#snclavlincase | എസ്എന്‍സി ലാവ്ലിൻ കേസ്; അന്തിമ വാദത്തിനായി സുപ്രീം കോടതി ഇന്ന് പരിഗണിച്ചേക്കും

May 2, 2024 07:18 AM

#snclavlincase | എസ്എന്‍സി ലാവ്ലിൻ കേസ്; അന്തിമ വാദത്തിനായി സുപ്രീം കോടതി ഇന്ന് പരിഗണിച്ചേക്കും

മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിനെ ചോദ്യം ചെയ്തു സിബിഐ സമർപ്പിച്ച ഹർജികളാണ് സുപ്രീം...

Read More >>
#death | ജിമ്മിൽ വ‍ർക്കൗട്ട് ചെയ്യുന്നതിനിടെ തലവേദന, പിന്നാലെ നിലത്തുവീണു; 32 വയസുകാരൻ ആശുപത്രിയിലെത്തും മുമ്പ് മരിച്ചു

May 2, 2024 06:02 AM

#death | ജിമ്മിൽ വ‍ർക്കൗട്ട് ചെയ്യുന്നതിനിടെ തലവേദന, പിന്നാലെ നിലത്തുവീണു; 32 വയസുകാരൻ ആശുപത്രിയിലെത്തും മുമ്പ് മരിച്ചു

32 വയസുകാരനായ ദീപക് ഗുപ്ത എന്നയാളാണ് മരിച്ചത്. വർക്കൗട്ടിനിടെ തലവേദന അനുഭവപ്പെട്ടതിനെ തുടർന്ന് അദ്ദേഹം ഇരുന്ന് വിശ്രമിക്കുകയും പിന്നാലെ...

Read More >>
#AI |ചാറ്റ് ചെയ്തത് 'എ ഐ കാമുകൻ'; സംഭവം അറിഞ്ഞ് ഞെട്ടി കാമുകി, പിന്നെ തുറന്നുപറച്ചില്‍

May 1, 2024 10:06 PM

#AI |ചാറ്റ് ചെയ്തത് 'എ ഐ കാമുകൻ'; സംഭവം അറിഞ്ഞ് ഞെട്ടി കാമുകി, പിന്നെ തുറന്നുപറച്ചില്‍

വളരെ മാന്യമായി സ്നേഹത്താടെ തന്നെയായിരുന്നു ചാറ്റ്...

Read More >>
Top Stories