#Marriage | ആചാരപരമായ ചടങ്ങുകള്‍ നടത്താതെയുള്ള ഹൈന്ദവ വിവാഹങ്ങള്‍ക്ക് നിയമസാധുതയില്ല - സുപ്രീം കോടതി

#Marriage | ആചാരപരമായ ചടങ്ങുകള്‍ നടത്താതെയുള്ള ഹൈന്ദവ വിവാഹങ്ങള്‍ക്ക് നിയമസാധുതയില്ല - സുപ്രീം കോടതി
May 2, 2024 09:46 AM | By VIPIN P V

ന്യൂഡല്‍ഹി: (truevisionnews.com) ശരിയായവിധത്തിലുള്ള ചടങ്ങുകളില്ലാതെ നടത്തുന്ന ഹൈന്ദവ വിവാഹങ്ങള്‍ക്ക് സാധുതയില്ലെന്ന് സുപ്രീംകോടതി.

ഹൈന്ദവ വിവാഹങ്ങള്‍ സംഗീതവും നൃത്തത്തവും ഭക്ഷണവുമടങ്ങിയ പരിപാടിയല്ല. വാണിജ്യപരമായ ഇടപാടുമല്ല. ചടങ്ങുകളുടെ അഭാവത്തില്‍ നടക്കുന്ന വിവാഹങ്ങള്‍ ഹിന്ദു മാര്യേജ് ആക്ടിന്റെ പരിധിയില്‍ ഉള്‍പ്പെടില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

ജസ്റ്റിസുമാരായ ബി.വി നാഗരത്‌ന, അഗസ്റ്റിന്‍ ജോര്‍ജ് മാസിഹ് എന്നിവരടങ്ങിയ ബെഞ്ചാണ് പരാമര്‍ശം നടത്തിയത്.

ഹൈന്ദവ വിവാഹങ്ങള്‍ ഒരു സംസ്‌കാരത്തിന്‍റെ ഭാഗമാണെന്നും വിശുദ്ധ കര്‍മമാണെന്നും ഇന്ത്യന്‍ സമൂഹത്തില്‍ വലിയ മൂല്യമുള്ള ഒരു സ്ഥാപനമെന്ന നിലയില്‍ അതിന്റെ പദവി നല്‍കേണ്ടതുണ്ടെന്നും ബെഞ്ച് നീരീക്ഷിച്ചു.

'വിവാഹങ്ങള്‍ ആടാനും പാടാനും മാത്രള്ളതോ സ്ത്രീധനം ആവശ്യപ്പെടാനും കൈമാറാനുമുള്ളതോ പിന്നീട് ക്രമിനല്‍ നടപടികളുടെ ഭാഗമായ സമ്മര്‍ദ്ദങ്ങളിലേക്ക് നയിക്കാനുള്ളതോ ആയ ഒന്നല്ല.

വിവാഹം വാണിജ്യപരമായ ഒരു ഇടപാടല്ല. അത് മഹത്തായ ഒന്നാണ്. ഒരു സ്ത്രീയും പുരുഷനും ഭര്‍ത്താവും ഭാര്യയുമായി മാറി ഇന്ത്യന്‍ സമൂഹത്തിന്റെ അടിസ്ഥാനഘടകമായ കുടുംബമായി ഭാവിയില്‍ പരിണമിക്കുന്ന പ്രക്രിയയാണ്, ബെഞ്ച് പറഞ്ഞു.

പൈലറ്റുമാരായ ദമ്പതിമാരുടെ വിവാഹമോചന ഹർജി പരിഗണിക്കവേയായിരുന്നു കോടതിയുടെ പരാമർശം. സാധുവായ ഹൈന്ദവ വിവാഹ ചടങ്ങുകള്‍ നടത്താതെ വിവാഹം കഴിച്ച ഇവർ പിന്നീട് വിവാഹമോചനത്തിന് ഹർജി നൽകുകയായിരുന്നു.

വിവാഹജീവിതത്തിലേക്ക് കടക്കുന്നതിനു മുന്‍പ് വിവാഹം എന്ന സാമൂഹ്യസ്ഥാപനത്തേക്കുറിച്ചും ഇന്ത്യന്‍ സമൂഹത്തില്‍ അത് എത്രത്തോളം പവിത്രമായ ഒന്നാണെന്ന കാര്യത്തേക്കുറിച്ചും ആഴത്തില്‍ ചിന്തിക്കണമെന്നും കോടതി പറഞ്ഞു.

#Hindu #Marriages #Ceremonies #Not #Valid - #SupremeCourt

Next TV

Related Stories
#Suspension | ബലാത്സം​ഗക്കേസ് പ്രതി കസ്റ്റഡിയിലിരിക്കെ തൂങ്ങി മരിച്ചു; അസിസ്റ്റൻ്റ് കമീഷണർ ഉൾപ്പെടെ ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ

May 17, 2024 10:06 AM

#Suspension | ബലാത്സം​ഗക്കേസ് പ്രതി കസ്റ്റഡിയിലിരിക്കെ തൂങ്ങി മരിച്ചു; അസിസ്റ്റൻ്റ് കമീഷണർ ഉൾപ്പെടെ ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ

യുവതിയുടെ പരാതി വ്യാജമാണെന്നും യുവാവിന്റെ മരണത്തിന് ഉത്തരവാദി പരാതിക്കാരിയാണെന്നും സഹോദരൻ...

Read More >>
#PriyankaGandhi | 'സഹോദരിയെന്ന നിലയിൽ രാഹുൽ വിവാഹിതനാകാനും അവന് കുട്ടികളുണ്ടാകാനും ആഗ്രഹിക്കുന്നു' - പ്രിയങ്ക ​ഗാന്ധി

May 17, 2024 09:43 AM

#PriyankaGandhi | 'സഹോദരിയെന്ന നിലയിൽ രാഹുൽ വിവാഹിതനാകാനും അവന് കുട്ടികളുണ്ടാകാനും ആഗ്രഹിക്കുന്നു' - പ്രിയങ്ക ​ഗാന്ധി

ഇന്ത്യ സഖ്യം സർക്കാർ രൂപീകരിക്കുമെന്നും ആദ്യ മൂന്നു ഘട്ട തെരഞ്ഞെടുപ്പുകളിൽ നിന്ന് തന്നെ ഇന്ത്യ സഖ്യം അധികാരത്തിലേറുമെന്ന് വ്യക്തമായതായും രാഹുൽ...

Read More >>
#death | ഡോക്ടറാവാൻ ആ​ഗ്രഹിച്ചെങ്കിലും വിധി കനിഞ്ഞില്ല, ഉയർന്ന മാർക്ക് നേടിയ പെൺകുട്ടിയുടെ അവയവങ്ങൾ ദാനം ചെയ്ത് കുടുംബം

May 17, 2024 08:52 AM

#death | ഡോക്ടറാവാൻ ആ​ഗ്രഹിച്ചെങ്കിലും വിധി കനിഞ്ഞില്ല, ഉയർന്ന മാർക്ക് നേടിയ പെൺകുട്ടിയുടെ അവയവങ്ങൾ ദാനം ചെയ്ത് കുടുംബം

അതിനാൽ അവൾക്ക് ഡോക്ടറാകാൻ കഴിഞ്ഞില്ലെങ്കിലും, മറ്റ് ജീവൻ രക്ഷിക്കാൻ അവൾക്ക് സഹായിക്കാനാകും," അവളുടെ പിതാവ്...

Read More >>
#founddead | ​നവ​ദ​മ്പ​തി​ക​ളെ വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

May 17, 2024 08:24 AM

#founddead | ​നവ​ദ​മ്പ​തി​ക​ളെ വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

മ​നോ​ജ കു​മാ​റും രാ​ഖി​യും വീ​ട്ടി​ൽ ത​നി​ച്ചാ​യി​രി​ക്കു​മ്പോ​ഴാ​ണ് സം​ഭ​വ​മെ​ന്ന് മാ​താ​പി​താ​ക്ക​ൾ പ​റ​ഞ്ഞു. ജ​ല​ന​ഗ​ർ പൊ​ലീ​സ്...

Read More >>
#kapilsibal | കപില്‍ സിബല്‍ സുപ്രീംകോടതി ബാര്‍ അസോസിയേഷൻ പ്രസിഡന്‍റ്

May 17, 2024 06:53 AM

#kapilsibal | കപില്‍ സിബല്‍ സുപ്രീംകോടതി ബാര്‍ അസോസിയേഷൻ പ്രസിഡന്‍റ്

അഭിഭാഷകനായി 50 വർഷത്തോളം പ്രാക്ടീസ് ചെയ്തിട്ടുള്ള കപിൽ സിബൽ ഇത് നാലാം തവണയാണ് സുപ്രീം കോടതി ബാർ അസോസിയേഷൻ പ്രസിഡന്റ് ആയി...

Read More >>
#Covaxin | കൊവിഷീല്‍ഡിന് മാത്രമല്ല, കൊവാക്‌സിനുമുണ്ട് പാര്‍ശ്വഫലം; മൂന്നില്‍ ഒരാള്‍ക്ക് പാര്‍ശ്വഫലമുണ്ടെന്ന് കണ്ടെത്തല്‍; പഠനറിപ്പോര്‍ട്ട് പുറത്ത്

May 16, 2024 10:41 PM

#Covaxin | കൊവിഷീല്‍ഡിന് മാത്രമല്ല, കൊവാക്‌സിനുമുണ്ട് പാര്‍ശ്വഫലം; മൂന്നില്‍ ഒരാള്‍ക്ക് പാര്‍ശ്വഫലമുണ്ടെന്ന് കണ്ടെത്തല്‍; പഠനറിപ്പോര്‍ട്ട് പുറത്ത്

അപൂര്‍വ്വ സന്ദര്‍ഭങ്ങളില്‍ കൊവിഷീല്‍ഡ് എടുത്തവരില്‍ രക്തം കട്ടപിടിക്കാനും പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം കുറയ്ക്കാനും സാധ്യതയുണ്ടെന്ന്...

Read More >>
Top Stories