#attack | താമരശ്ശേരിയിൽ വീണ്ടും ആക്രമണം; ലഹരി സംഘം വ്യാപാരിയെ കടയിൽക്കയറി വെട്ടിപ്പരിക്കേൽപ്പിച്ചു

#attack | താമരശ്ശേരിയിൽ വീണ്ടും ആക്രമണം; ലഹരി സംഘം വ്യാപാരിയെ കടയിൽക്കയറി വെട്ടിപ്പരിക്കേൽപ്പിച്ചു
Apr 19, 2024 07:34 AM | By Athira V

താമരശ്ശേരി : ( www.truevisionnews.com ) കുടുക്കിലുമ്മാരത്ത് മാഫിയാസംഘത്തിന്റെ അഴിഞ്ഞാട്ടം. സംസ്ഥാനപാതയോരത്തെ കടയിൽക്കയറി വ്യാപാരിയെ വെട്ടിപ്പരിക്കേൽപ്പിച്ച ലഹരിവിപണനസംഘത്തിൽപ്പെട്ടവർ പ്രദേശത്തെ രണ്ടു വീടുകളിൽ അതിക്രമിച്ചുകയറി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു.

അക്രമിസംഘത്തെക്കണ്ട് ഗൃഹനാഥർ അകത്തുകയറി വാതിലടച്ചതിനാലാണ് വെട്ടേൽക്കാതെ രക്ഷപ്പെട്ടത്. കൊടുവാൾകൊണ്ട് വാതിലും ജനലും വെട്ടിപ്പൊളിച്ചശേഷമാണ് അക്രമികൾ പിൻവാങ്ങിയത്. കുടുക്കിലുമ്മാരത്ത് ചായക്കട നടത്തുന്ന കൂടത്തായി പുവ്വോട്ടിൽ നവാസിനെയാണ് അക്രമികൾ വെട്ടിപ്പരിക്കേൽപ്പിച്ചത്.

കൈയ്ക്ക് ആഴത്തിൽ മുറിവേറ്റ നവാസിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾ കുടുക്കിലുമാരം മുസ്‌ലിംലീഗ് വാർഡ് സെക്രട്ടറിയാണ്. താമരശ്ശേരി കുടുക്കിലുമ്മാരം തെക്കേകുടുക്കിൽ മാജിദിന്റെ വീട്ടിലും കയ്യേലിക്കുന്നുമ്മൽ ജലീലിന്റെ വീട്ടിലുമാണ് അക്രമം നടത്തിയത്. ഇവർ ലഹരിവിരുദ്ധസമിതി പ്രവർത്തകരാണ്.

കത്തി സഹിതം ഇരുചക്രവാഹനവും രണ്ടുജീപ്പുകളും പ്രദേശത്തുനിന്ന്‌ താമരശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച രാത്രി ഏഴരയോടെയാണ് അക്രമങ്ങൾക്ക് തുടക്കമായത്.

അമ്പലമുക്ക് കൂരിമുണ്ടയിൽ കഴിഞ്ഞ സെപ്റ്റംബർ നാലിന് പ്രദേശവാസിയുടെ വീടാക്രമിച്ചും പോലീസിനുനേരേ കല്ലെറിഞ്ഞും യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചും ഭീകരാന്തരീക്ഷം സൃഷ്ടിച്ച ലഹരിസംഘത്തിൽപ്പെട്ടവരാണ് അക്രമം നടത്തിയത്.

സംഭവത്തിൽ ഉൾപ്പെട്ട താമരശ്ശേരി കുടുക്കിലുമ്മാരം സ്വദേശി അയ്യൂബ്, ചുടലമുക്ക് കരിങ്ങമണ്ണ സ്വദേശി ഫിറോസ് ഖാൻ, കുടുക്കിലുമ്മാരം സ്വദേശി കണ്ണൻ, ഫൈസൽ എന്നിവർക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി. രാത്രി ഏറെ വൈകിയും പ്രദേശത്ത് വൻപോലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്.

അയ്യൂബിന്റെ സഹോദരപുത്രിയുടെ വിവാഹവീട്ടിൽവെച്ചുണ്ടായ വാക്കേറ്റമാണ് സംഘർഷത്തിൽ കലാശിച്ചതെന്നാണ് വിവരം. കൂരിമുണ്ടയിലെ സംഘർഷത്തിനിടെ അന്ന് ലഹരിസംഘത്തിന്റെ വെട്ടേറ്റ ഇർഷാദിനെ വിവാഹവീട്ടിൽവെച്ച് വ്യാഴാഴ്ച ഉച്ചയ്ക്ക് ലഹരിസംഘം കണ്ടുമുട്ടിയത് വാക്കേറ്റത്തിനിടയാക്കി.

വിവാഹവീട്ടിൽ അക്രമിസംഘത്തിന്റെ സാന്നിധ്യം ചോദ്യംചെയ്ത് നാട്ടുകാരിൽ ചിലരും രംഗത്തെത്തി.സംഘർഷമുണ്ടാവുന്നത് തടയാൻ ശ്രമിച്ചവരെ അയ്യൂബിന്റെ നേതൃത്വത്തിലുള്ള സംഘം രാത്രി തിരഞ്ഞുപിടിച്ച് ആക്രമിക്കുകയായിരുന്നെന്ന് നാട്ടുകാർ പറയുന്നു.

#drug #gang #attack #thamarassery

Next TV

Related Stories
#theft | ഭാര്യയുടെ ചികിത്സയ്ക്ക് തലസ്ഥാനത്ത് പോയി; തിരിച്ചെത്തിയപ്പോൾ വിലപിടിപ്പുള്ളതൊന്നും വീട്ടിലില്ല, വൻ മോഷണം

May 2, 2024 09:32 AM

#theft | ഭാര്യയുടെ ചികിത്സയ്ക്ക് തലസ്ഥാനത്ത് പോയി; തിരിച്ചെത്തിയപ്പോൾ വിലപിടിപ്പുള്ളതൊന്നും വീട്ടിലില്ല, വൻ മോഷണം

മോഷണം കഴിഞ്ഞ് മുറികളിലും ഹാളിലും ഇവർ മൂത്രവിസർജനം നടത്തിയിരുന്നു. തിങ്കളാഴ്ചയാണ് മോഷണം നടന്നതെന്നാണ് കരുതുന്നത്. ശനിയാഴ്ചയാണ് വീട്ടുകാർ...

Read More >>
#deathcase | യുവാവ് ജീവനൊടുക്കിയ സംഭവം; പൊലീസ് മര്‍ദ്ദനത്തെ തുടര്‍ന്നെന്ന് ബന്ധുക്കള്‍

May 2, 2024 09:24 AM

#deathcase | യുവാവ് ജീവനൊടുക്കിയ സംഭവം; പൊലീസ് മര്‍ദ്ദനത്തെ തുടര്‍ന്നെന്ന് ബന്ധുക്കള്‍

ഏവിയേഷൻ വിദ്യാർഥി കൂടിയായ അഭിജിത് സ്റ്റേഷനിൽ നിന്ന് വന്നതിന് ശേഷം സഹോദരിയെ വിളിച്ച് പൊലീസ് സ്റ്റേഷനിൽ നേരിട്ട പീഡനം പങ്കു...

Read More >>
#KBGaneshKumar | മലപ്പുറത്ത് ഡ്രൈവിങ് സ്കൂൾ മാഫിയ സംഘം, പരിഷ്കരണത്തില്‍ നിന്ന് പിന്നോട്ടില്ല; തുറന്നടിച്ച് മന്ത്രി ഗണേഷ്‍കുമാർ

May 2, 2024 09:03 AM

#KBGaneshKumar | മലപ്പുറത്ത് ഡ്രൈവിങ് സ്കൂൾ മാഫിയ സംഘം, പരിഷ്കരണത്തില്‍ നിന്ന് പിന്നോട്ടില്ല; തുറന്നടിച്ച് മന്ത്രി ഗണേഷ്‍കുമാർ

ഇതേതുടര്‍ന്നാണ് ആശയക്കുഴപ്പമുണ്ടായത്. ഫെബ്രുവരിയിൽ ഇറങ്ങിയ സർക്കുലറിൽ ടെസ്റ്റ് നടത്തുമെന്ന് മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥരുടെ സംഘടന...

Read More >>
#death | ക്ഷേത്രോത്സവത്തിലെ കലാപരിപാടിക്കിടെ സ്ത്രീ കുഴഞ്ഞ് വീണ് മരിച്ചു

May 2, 2024 08:58 AM

#death | ക്ഷേത്രോത്സവത്തിലെ കലാപരിപാടിക്കിടെ സ്ത്രീ കുഴഞ്ഞ് വീണ് മരിച്ചു

സംഘാടകരും സഹപ്രവർത്തകരും ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലു० ജീവൻ...

Read More >>
#accident | വാഹനാപകടം; വിനോദയാത്രയ്ക്ക് പോയ കോഴിക്കോട് സ്വദേശിക്ക് ദാരുണാന്ത്യം

May 2, 2024 08:54 AM

#accident | വാഹനാപകടം; വിനോദയാത്രയ്ക്ക് പോയ കോഴിക്കോട് സ്വദേശിക്ക് ദാരുണാന്ത്യം

മലപ്പുറം ജാമിയ സലഫിയ ഫാര്‍മസി കോളജിലെ മുന്‍ ബിഫാം വിദ്യാര്‍ഥികളാണ് അപകടത്തില്‍പെട്ടവരിൽ...

Read More >>
#Drivingtest | 'ഇതൊന്നും നടക്കുന്ന കാര്യമല്ല', ഗണേഷിനോട് ഇടഞ്ഞ് ഡ്രൈവിംഗ് സ്കൂളുകൾ, ടെസ്റ്റിനുള്ള വാഹനങ്ങളും വിട്ടുനൽകില്ല

May 2, 2024 08:39 AM

#Drivingtest | 'ഇതൊന്നും നടക്കുന്ന കാര്യമല്ല', ഗണേഷിനോട് ഇടഞ്ഞ് ഡ്രൈവിംഗ് സ്കൂളുകൾ, ടെസ്റ്റിനുള്ള വാഹനങ്ങളും വിട്ടുനൽകില്ല

പ്രതിഷേധങ്ങൾക്കൊടുവിൽ ചില വിട്ടുവീഴ്ചകൾക്ക് ഗതാഗത മന്ത്രി തയ്യാറായെങ്കിലും അപ്രായോഗിക നിര്‍ദ്ദേശങ്ങളെന്ന് പറഞ്ഞ് പരിഷ്കരണങ്ങൾ...

Read More >>
Top Stories

GCC News