#accidentdeath | ഫാത്തിമ തസ്‌കിയയുടെ ഖബറടക്ക ചടങ്ങില്‍ പങ്കെടുക്കാൻ പിതാവ് ഒ.എം.എ. സലാമിന് പരോള്‍

#accidentdeath | ഫാത്തിമ തസ്‌കിയയുടെ ഖബറടക്ക ചടങ്ങില്‍ പങ്കെടുക്കാൻ പിതാവ് ഒ.എം.എ. സലാമിന് പരോള്‍
Apr 18, 2024 03:12 PM | By Athira V

ന്യൂഡല്‍ഹി: ( www.truevisionnews.com )  വാഹനാപകടത്തില്‍ മരിച്ച മകളുടെ ഖബറടക്ക ചടങ്ങിൽ പ​​ങ്കെടുക്കാൻ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ മുന്‍ ചെയര്‍മാന്‍ ഒ.എം.എ. സലാമിന് പരോള്‍.

ഇന്നലെ സ്കൂട്ടറപകടത്തില്‍ മരണപ്പെട്ട മകള്‍ ഫാത്തിമ തസ്‌കിയയുടെ അന്ത്യചടങ്ങില്‍ പങ്കെടുക്കാൻ മൂന്നുദിവസത്തെ പരോളാണ് അനുവദിച്ചത്.

കോഴിക്കോട് മെഡിക്കല്‍ കോളജിലെ മൂന്നാം വർഷ എം.ബി.ബി.എസ് വിദ്യാര്‍ഥിനിയായ ഫാത്തിമ തസ്‌കിയ(24)യും കൂട്ടുകാരിയും സഞ്ചരിച്ച സ്കൂട്ടർ ബുധനാഴ്ച രാത്രി 10ഓടെ കല്‍പറ്റ പിണങ്ങോട് പൊഴുതനക്ക് സമീപം മറിയുകയായിരുന്നു.

മെഡിക്കല്‍ ഹെല്‍ത്ത് ക്ലബ് മീറ്റിങ്ങുമായി ബന്ധപ്പെട്ട് കല്‍പ്പറ്റയില്‍ പോയി തിരിച്ചുവരുന്നതിനിടെയാണ് അപകടം. കൂടെയുണ്ടായിരുന്ന അജ്മിയയെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

2022ൽ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ കേന്ദ്രസര്‍ക്കാര്‍ നിരോധിക്കുന്നതിനു മുന്നോടിയായി നടത്തിയ റെയ്ഡിലാണ് അന്നത്തെ ചെയര്‍മാന്‍ കൂടിയായ ഒ.എം.എ സലാമിനെ എന്‍.ഐ.എ സംഘം അറസ്റ്റ് ചെയ്ത് യു.എ.പി.എ ചുമത്തി തിഹാര്‍ ജയിലില്‍ അടച്ചത്.

ഒന്നരവര്‍ഷത്തിലേറെയായി ജയിലില്‍ കഴിയുകയാണ് അദ്ദേഹം.

#parole #omasalam #attend #daughters #funeral

Next TV

Related Stories
#police | പൊലീസിനെ ബന്ദിയാക്കി പ്രതികളെ രക്ഷപ്പെടുത്തിയ സംഭവം: കടുത്ത നടപടിക്ക് ഒരുങ്ങി പൊലീസ്

May 1, 2024 08:13 AM

#police | പൊലീസിനെ ബന്ദിയാക്കി പ്രതികളെ രക്ഷപ്പെടുത്തിയ സംഭവം: കടുത്ത നടപടിക്ക് ഒരുങ്ങി പൊലീസ്

അടിപിടിയിലും, കൃത്യനിര്‍വഹണം തടഞ്ഞതിലും കേസ് എടുക്കും. പ്രതിയുടെ ബന്ധുക്കള്‍ക്കെതിരെയും കേസ്...

Read More >>
#Gangattack | ഗുണ്ടാ ആക്രമണം: പ്രതികളെ തിരിച്ചറിഞ്ഞു; അന്വേഷണത്തിന് പ്രത്യേക സംഘം

May 1, 2024 08:01 AM

#Gangattack | ഗുണ്ടാ ആക്രമണം: പ്രതികളെ തിരിച്ചറിഞ്ഞു; അന്വേഷണത്തിന് പ്രത്യേക സംഘം

കാര്‍ പിന്നോട്ടെടുത്ത് ഇടിപ്പിക്കാനും ശ്രമിച്ചു. ചുറ്റികകൊണ്ടുള്ള അടിയേറ്റ് നിലത്തുവീണ സുലൈമാന്‍റെ നെഞ്ചത്തും പലതവണ...

Read More >>
#Temperature | ഉഷ്ണതരംഗ മുന്നറിയിപ്പ് തുടരുന്നു: നാല് ജില്ലകളിൽ അതീവജാഗ്രത; 12 ജില്ലകളിലും താപനില മുന്നറിയിപ്പ്

May 1, 2024 07:35 AM

#Temperature | ഉഷ്ണതരംഗ മുന്നറിയിപ്പ് തുടരുന്നു: നാല് ജില്ലകളിൽ അതീവജാഗ്രത; 12 ജില്ലകളിലും താപനില മുന്നറിയിപ്പ്

വെയിലത്ത് ജോലി ചെയ്യുന്നവര്‍ക്ക് രാവിലത്തെ ഷിഫ്റ്റ് ഉച്ചയ്ക്ക് 12 മണിക്ക് അവസാനിക്കുന്ന തരത്തിലും ഉച്ചയ്ക്ക് ശേഷമുള്ള ഷിഫ്റ്റ് വൈകിട്ട്...

Read More >>
#UAPA | വയനാട് കമ്പമലയിലുണ്ടായ മാവോയിസ്റ്റ് ഏറ്റുമുട്ടല്‍; നാലംഗ സംഘത്തിലെ മനോജിനെതിരെ യുഎപിഎ ചുമത്തി പൊലീസ് കേസെടുത്തു

May 1, 2024 07:03 AM

#UAPA | വയനാട് കമ്പമലയിലുണ്ടായ മാവോയിസ്റ്റ് ഏറ്റുമുട്ടല്‍; നാലംഗ സംഘത്തിലെ മനോജിനെതിരെ യുഎപിഎ ചുമത്തി പൊലീസ് കേസെടുത്തു

കഴിഞ്ഞ സെപ്റ്റംബറില്‍ കമ്പമലയില്‍ രണ്ടു തവണകളിലായി എത്തിയ മാവോവാദി സംഘം കെ.എഫ്.ഡി.സി ഡിവിഷണല്‍ മാനേജറുടെ ഓഫീസും പാടിയില്‍ പൊലീസ് സ്ഥാപിച്ച...

Read More >>
#CCTV | ഇടിമിന്നലില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്‌ട്രോംഗ് റൂമിലെ സിസി ടിവികള്‍ നശിച്ചു; പരാതിയുമായി എം ലിജു

May 1, 2024 06:56 AM

#CCTV | ഇടിമിന്നലില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്‌ട്രോംഗ് റൂമിലെ സിസി ടിവികള്‍ നശിച്ചു; പരാതിയുമായി എം ലിജു

തെരഞ്ഞെടുപ്പിന്റെ സുരക്ഷയും സുതാര്യതയും പ്രാധാന്യവും കണക്കിലെടുത്ത്, സെന്റ് ജോസഫ്‌സ് എച്ച്എസ്എസ് പരിസരത്ത് അടിയന്തരമായി സിസി ടിവി നിരീക്ഷണം...

Read More >>
Top Stories