#rain | കേന്ദ്ര കാലാവസ്ഥ പ്രവചനം കേരളത്തിന് ആശ്വാസം; മെയ് ആദ്യ ദിനങ്ങളിൽ 12 ജില്ലകളിൽ വരെ മഴ സാധ്യത

#rain | കേന്ദ്ര കാലാവസ്ഥ പ്രവചനം കേരളത്തിന് ആശ്വാസം; മെയ് ആദ്യ ദിനങ്ങളിൽ 12 ജില്ലകളിൽ വരെ മഴ സാധ്യത
May 1, 2024 06:52 AM | By VIPIN P V

തിരുവനന്തപുരം: (truevisionnews.com) കൊടും ചൂടിൽ കേരളം വലഞ്ഞ ഏപ്രിൽ മാസം കടന്നുപോകുമ്പോൾ കേന്ദ്ര കാലാവസ്ഥ പ്രവചനം സംസ്ഥാനത്തിന് ആശ്വാസമേകുന്നതാണ്.

ആദ്യ ദിനങ്ങളിൽ കേരളത്തിലെ 12 ജില്ലകളിൽ വരെ മഴ ഉറപ്പാണെന്നാണ് പ്രവചനം. ഇന്നലെ ശക്തമായ വേനൽമഴ മെയ് മാസത്തിലെ ആദ്യ ദിനങ്ങളിലും കേരളത്തിന് ആശ്വാസമേകുമെന്നാണ് വ്യക്തമാകുന്നത്.

മെയ് 4 വരെയുള്ള പ്രവചന പ്രകാരം 12 ജില്ലകളിൽ വരെ മഴ ലഭിച്ചേക്കാം. ഇന്ന് കണ്ണൂരും കാസർഗോഡും ഒഴികെയുള്ള ജില്ലകളിലെല്ലാം മഴ സാധ്യതയുണ്ട്.

അതേസമയം ഇന്നലെ തിരുവനന്തപുരവും കൊല്ലവുമടക്കമുള്ള തെക്കൻ ജില്ലകളിൽ കാര്യമായ മഴ ലഭിച്ചിരുന്നു. കൊല്ലം ജില്ലയിലാകെ ശക്തമായ വേനൽ മഴയാണ് ഇന്നലെ അനുഭവപ്പെട്ടത്.

ജില്ലയിലെ എല്ലാ മേഖലകളിലും ഇടിമിന്നലോട് കൂടിയ മഴ ഇന്നലെ വൈകിട്ടോടെ ലഭിച്ചു. അപകടം വിതച്ച ഇടിമിന്നലിൽ ഒരാൾക്ക് മരണപ്പെടുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു.

​കൊല്ലം ചിറ്റുമല ഓണമ്പലത്താണ് ഇടിമിന്നലേറ്റ് ഒരാൾ മരിച്ചത്. ഓണംബലം സെന്‍റ് മേരിസ് കശുവണ്ടി ഫാക്ടറിയിലെ ജീവനക്കാരൻ തുളസീധരൻ പിള്ള (65) ആണ് മരിച്ചത്. കിഴക്കേക്കല്ലട മുട്ടം ഓടവിള ചരുവിൽ വീട്ടിൽ പ്രസന്നകുമാരി (54) ക്കാണ് പരിക്കേറ്റത്.

#Central #weather #forecast #relief #Kerala; #districts #likely #receive #rain #May

Next TV

Related Stories
#amebicmeningoencephalitis | ഫദ്‌വക്ക് കണ്ണീരിൽ കുതിർന്ന വിട; വൻജനാവലിയുടെ സാന്നിധ്യത്തിൽ മൃതദേഹം ഖബറടക്കി

May 21, 2024 09:43 PM

#amebicmeningoencephalitis | ഫദ്‌വക്ക് കണ്ണീരിൽ കുതിർന്ന വിട; വൻജനാവലിയുടെ സാന്നിധ്യത്തിൽ മൃതദേഹം ഖബറടക്കി

ഫദ്‌വക്കൊപ്പം കുളിച്ചിരുന്ന മറ്റു നാലു കുട്ടികളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും രോഗലക്ഷണമില്ലാത്തതിനെതുടർന്ന് ഇവർ ആശുപത്രി...

Read More >>
#AryaRajendran | സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് അമ്മ ആത്മഹത്യ ചെയ്ത സംഭവത്തില്‍; പ്രതികരണവുമായി മേയര്‍ ആര്യാ രാജേന്ദ്രന്‍

May 21, 2024 09:33 PM

#AryaRajendran | സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് അമ്മ ആത്മഹത്യ ചെയ്ത സംഭവത്തില്‍; പ്രതികരണവുമായി മേയര്‍ ആര്യാ രാജേന്ദ്രന്‍

ഇത്തരം സൈബര്‍ അതിക്രമങ്ങള്‍ക്ക് എതിരെ അതിശക്തമായ നിയമ നടപടികളും പ്രതിഷേധങ്ങളും...

Read More >>
# VeenaGeorge | പകര്‍ച്ചവ്യാധി പ്രതിരോധം; ആര്‍ആര്‍ടി നിലവില്‍ വന്നു, കണ്‍ട്രോള്‍ റൂം ഉടൻ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി

May 21, 2024 09:18 PM

# VeenaGeorge | പകര്‍ച്ചവ്യാധി പ്രതിരോധം; ആര്‍ആര്‍ടി നിലവില്‍ വന്നു, കണ്‍ട്രോള്‍ റൂം ഉടൻ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി

മഴ ശക്തമായ സാഹചര്യത്തിലും മണ്‍സൂണ്‍ എത്തുന്ന സാഹചര്യത്തിലും ആരോഗ്യ വകുപ്പിന്റെ സ്റ്റേറ്റ് കണ്‍ട്രോള്‍ റൂം ആരംഭിക്കും....

Read More >>
#amebicmeningoencephalitis | പരിശോധനാഫലം പോസിറ്റീവ്; അഞ്ച് വയസ്സുകാരി മരിച്ചത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചെന്ന് സ്ഥിരീകരണം

May 21, 2024 09:11 PM

#amebicmeningoencephalitis | പരിശോധനാഫലം പോസിറ്റീവ്; അഞ്ച് വയസ്സുകാരി മരിച്ചത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചെന്ന് സ്ഥിരീകരണം

ഇന്നലെ പോണ്ടിച്ചേരി ജിപ്‌മെർ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ലഭിച്ച കുട്ടിയുടെ സ്രവത്തിന്റെ പിസിആർ പരിശോധനയിൽ രോഗം സ്ഥിരീകരിച്ചതായി മെഡിക്കൽ കോളജ്...

Read More >>
#buffalo | മിണ്ടാപ്രാണിയോട് ക്രൂരത; വീടിന് സമീപം കെട്ടിയിരുന്ന പോത്തിന്റെ വാൽ മുറിച്ച് സാമൂഹിക വിരുദ്ധർ

May 21, 2024 09:02 PM

#buffalo | മിണ്ടാപ്രാണിയോട് ക്രൂരത; വീടിന് സമീപം കെട്ടിയിരുന്ന പോത്തിന്റെ വാൽ മുറിച്ച് സാമൂഹിക വിരുദ്ധർ

ഇന്ന് രാവിലെ പോത്തിനെ അഴിച്ചു കെട്ടാൻ നോക്കിയപ്പോഴാണ് വീട്ടുകാർ സംഭവം അറിയുന്നത്. തുടർന്ന് വടക്കേക്കാട് പോലീസിൽ പരാതി...

Read More >>
#HRC |  യുവതിയെക്കൊണ്ട് ഛർദ്ദി തുടപ്പിച്ചു: ബസ് ജീവനക്കാർക്കെതിരെ നടപടിക്ക് നിർദ്ദേശം

May 21, 2024 08:59 PM

#HRC | യുവതിയെക്കൊണ്ട് ഛർദ്ദി തുടപ്പിച്ചു: ബസ് ജീവനക്കാർക്കെതിരെ നടപടിക്ക് നിർദ്ദേശം

കമ്മിഷൻ ആക്ടിങ് ചെയർപഴ്സനും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് കോട്ടയം ആർടിഒയ്ക്ക് നിർദേശം...

Read More >>
Top Stories