#death | കളിക്കുന്നതിനിടെ മൂന്നാംനിലയിൽ നിന്നും വീണ വിദ്യാർത്ഥിനി മരിച്ചു

#death | കളിക്കുന്നതിനിടെ മൂന്നാംനിലയിൽ നിന്നും വീണ വിദ്യാർത്ഥിനി മരിച്ചു
Apr 18, 2024 08:39 AM | By VIPIN P V

മട്ടാഞ്ചേരി: (truevisionnews.com) വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ താഴേക്ക് വീണ രണ്ടു കുട്ടികളിൽ ഒരാൾ മരിച്ചു.

മട്ടാഞ്ചേരി ഗേലാസേഠ് പറമ്പിൽ ഷക്കീറിന്റെയും സുമിനിയുടെയും മകൾ നിഖിത (13) ആണ് മരിച്ചത്.

ബുധനാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. ബന്ധു കൂടിയായ നാല് വയസ്സുകാരിക്കൊപ്പം കളിക്കുകയായിരുന്നു നിഖിത.

ചെറിയ കുട്ടി പെട്ടെന്ന് നിഖിതയെ കെട്ടിപ്പിടിച്ചതോടെ രണ്ടുപേരും മറിഞ്ഞ് താഴേക്ക് വീണു. വീഴ്ചയിൽ തലയ്ക്ക് ഗുരുതര പരിക്കേറ്റ നിഖിതയെ ഉടനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

പരിക്കേറ്റ നാല് വയസ്സുകാരി ചികിത്സയിലാണ്. ഫോർട്ട്കൊച്ചി ഫാത്തിമ ഗേൾസ് ഹൈസ്കൂളിൽ എട്ടാംക്ളാസ് വിദ്യാർഥിനിയാണ് നിഖിത.

#student #died #falling #from #thirdfloor #playing

Next TV

Related Stories
#goldrate |  സംസ്ഥാനത്ത്  സ്വർണത്തിന് 800 രൂപ കുറഞ്ഞു

May 1, 2024 10:49 AM

#goldrate | സംസ്ഥാനത്ത് സ്വർണത്തിന് 800 രൂപ കുറഞ്ഞു

ഏപ്രിൽ 19നായിരുന്നു സ്വർണത്തിന് സർവകാല റെക്കോർഡ്....

Read More >>
#arrest | അകന്ന് കഴിഞ്ഞിരുന്ന ഭാര്യയെ ആക്രമിച്ച് മൊബൈൽ ഫോൺ കവർന്ന കേസിൽ ഭർത്താവ് അറസ്റ്റിൽ

May 1, 2024 10:40 AM

#arrest | അകന്ന് കഴിഞ്ഞിരുന്ന ഭാര്യയെ ആക്രമിച്ച് മൊബൈൽ ഫോൺ കവർന്ന കേസിൽ ഭർത്താവ് അറസ്റ്റിൽ

യുവതിയുടെ പരാതിയെ തുടർന്ന് ചിങ്ങവനം പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ അറസ്റ്റ്...

Read More >>
#arrest |വാട്സാപ്പ് ഗ്രൂപ്പിലൂടെ മത വിദ്വേഷ പ്രചരണം; മുസ്ലിംലീഗ് നേതാവ് അറസ്റ്റിൽ

May 1, 2024 10:29 AM

#arrest |വാട്സാപ്പ് ഗ്രൂപ്പിലൂടെ മത വിദ്വേഷ പ്രചരണം; മുസ്ലിംലീഗ് നേതാവ് അറസ്റ്റിൽ

സമൂഹത്തിൽ മത വികാരം ഉണ്ടാക്കാൻ ശ്രമിച്ചു എന്നാണ് ബഷീറിനെതിരെയുള്ള...

Read More >>
#Maoist | കേരളത്തിൽ ശേഷിക്കുന്നത് നാല് മാവോവാദികൾ മാത്രമെന്ന് പൊലീസ്‌

May 1, 2024 10:29 AM

#Maoist | കേരളത്തിൽ ശേഷിക്കുന്നത് നാല് മാവോവാദികൾ മാത്രമെന്ന് പൊലീസ്‌

തിരുനെല്ലിയിൽ പോസ്റ്റർ പതിച്ച് മാവോയിസ്റ്റുകൾ തന്നെയാണ് ഇക്കാര്യം...

Read More >>
#arrest | കരിപ്പൂരിൽ സ്വർണം കടത്തിയയാളും തട്ടിയെടുക്കൽ സംഘവും പിടിയിൽ

May 1, 2024 10:13 AM

#arrest | കരിപ്പൂരിൽ സ്വർണം കടത്തിയയാളും തട്ടിയെടുക്കൽ സംഘവും പിടിയിൽ

56 ലക്ഷം രൂപയുടെ സ്വർണവുമായി എത്തിയത് കുറ്റ്യാടി സ്വദേശി...

Read More >>
#death |റോഡിൽ കുഴഞ്ഞുവീണയാളെ മദ്യപാനിയെന്ന് കരുതി അവഗണിച്ചു,  40കാരന് ദാരുണാന്ത്യം

May 1, 2024 09:52 AM

#death |റോഡിൽ കുഴഞ്ഞുവീണയാളെ മദ്യപാനിയെന്ന് കരുതി അവഗണിച്ചു, 40കാരന് ദാരുണാന്ത്യം

സ്കൂളിന് മുന്നിലെ മതിലിന് സമീപമാണ് ഇയാൾ കുഴഞ്ഞ്...

Read More >>
Top Stories