#accident | കയറ്റത്തിൽ നിന്ന് ബ്രേക്ക് നഷ്ടപ്പെട്ട് പിന്നിലേക്കിറങ്ങിയ ലോറി കയറി ഓട്ടോ ഡ്രൈവർ മരിച്ചു

#accident | കയറ്റത്തിൽ നിന്ന് ബ്രേക്ക് നഷ്ടപ്പെട്ട് പിന്നിലേക്കിറങ്ങിയ ലോറി കയറി ഓട്ടോ ഡ്രൈവർ മരിച്ചു
Apr 18, 2024 08:29 AM | By VIPIN P V

ചെർപ്പുളശ്ശേരി: (truevisionnews.com) റോഡിലെ കയറ്റത്തിൽ ബ്രേക്ക് നഷ്ടപ്പെട്ട് അതിവേഗം പിന്നിലേക്കിറങ്ങിയ ടിപ്പർലോറി കയറി ഓട്ടോറിക്ഷാഡ്രൈവർ മരിച്ചു.

ചെർപ്പുളശ്ശേരി ഇരുപത്താറാം മൈൽ പാക്കറത്ത് വീട്ടിൽ മുഹമ്മദ് ബഷീറാണ്‌ (33) മരിച്ചത്.

ബുധനാഴ്ച രാവിലെ 11 മണിയോടെ ഐഡിയൽകോളേജ് മൈതാനത്തോടുചേർന്നുള്ള റോഡിലെ കയറ്റത്തിലാണ് അപകടം.

തൊട്ടുപിന്നിലായിരുന്നു മുഹമ്മദ് ബഷീറിന്റെ ഓട്ടോ. ലോറിവരുന്നതുകണ്ട് ഓട്ടോയിൽനിന്നും ചാടിരക്ഷപ്പെടാൻ ശ്രമിച്ചതിനിടെയാണ്‌ ദുരന്തം.

വെപ്രാളത്തിനിടെ റോഡിൽ വീണുപോയ മുഹമ്മദ് ബഷീറിന്റെ ദേഹത്ത് ലോറി കയറിയിറങ്ങുകയായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു.

ഗുരുതര പരിക്കേറ്റ മുഹമ്മദ് ബഷീറിനെ ഉടൻ ചെർപ്പുളശ്ശേരി സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ലോറിയിടിച്ച് ഓട്ടോറിക്ഷയ്ക്കും കേടുപാട്‌ പറ്റി.

പത്തുവർഷത്തിലേറെയായി പാലക്കാട് റോഡിലെ ഇരുപത്താറാം മൈലിൽ ഓട്ടോഡ്രൈവറാണ് മുഹമ്മദ് ബഷീർ.

പിതാവ്: കുഞ്ഞിമൊയ്തു. മാതാവ്: റുഖിയ. ഭാര്യ: ഫർസാന. മകൻ: ഫൈസാൻ. സഹോദരങ്ങൾ: മൈമൂന, റൈഹാനത്ത്, റഹ്‌മത്ത്, ആയിഷ.

# autodriver #died #lorry #lost #brakes #uphill #climb #backwards

Next TV

Related Stories
#Temperature | ഉഷ്ണതരംഗ മുന്നറിയിപ്പ് തുടരുന്നു: നാല് ജില്ലകളിൽ അതീവജാഗ്രത; 12 ജില്ലകളിലും താപനില മുന്നറിയിപ്പ്

May 1, 2024 07:35 AM

#Temperature | ഉഷ്ണതരംഗ മുന്നറിയിപ്പ് തുടരുന്നു: നാല് ജില്ലകളിൽ അതീവജാഗ്രത; 12 ജില്ലകളിലും താപനില മുന്നറിയിപ്പ്

വെയിലത്ത് ജോലി ചെയ്യുന്നവര്‍ക്ക് രാവിലത്തെ ഷിഫ്റ്റ് ഉച്ചയ്ക്ക് 12 മണിക്ക് അവസാനിക്കുന്ന തരത്തിലും ഉച്ചയ്ക്ക് ശേഷമുള്ള ഷിഫ്റ്റ് വൈകിട്ട്...

Read More >>
#UAPA | വയനാട് കമ്പമലയിലുണ്ടായ മാവോയിസ്റ്റ് ഏറ്റുമുട്ടല്‍; നാലംഗ സംഘത്തിലെ മനോജിനെതിരെ യുഎപിഎ ചുമത്തി പൊലീസ് കേസെടുത്തു

May 1, 2024 07:03 AM

#UAPA | വയനാട് കമ്പമലയിലുണ്ടായ മാവോയിസ്റ്റ് ഏറ്റുമുട്ടല്‍; നാലംഗ സംഘത്തിലെ മനോജിനെതിരെ യുഎപിഎ ചുമത്തി പൊലീസ് കേസെടുത്തു

കഴിഞ്ഞ സെപ്റ്റംബറില്‍ കമ്പമലയില്‍ രണ്ടു തവണകളിലായി എത്തിയ മാവോവാദി സംഘം കെ.എഫ്.ഡി.സി ഡിവിഷണല്‍ മാനേജറുടെ ഓഫീസും പാടിയില്‍ പൊലീസ് സ്ഥാപിച്ച...

Read More >>
#CCTV | ഇടിമിന്നലില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്‌ട്രോംഗ് റൂമിലെ സിസി ടിവികള്‍ നശിച്ചു; പരാതിയുമായി എം ലിജു

May 1, 2024 06:56 AM

#CCTV | ഇടിമിന്നലില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്‌ട്രോംഗ് റൂമിലെ സിസി ടിവികള്‍ നശിച്ചു; പരാതിയുമായി എം ലിജു

തെരഞ്ഞെടുപ്പിന്റെ സുരക്ഷയും സുതാര്യതയും പ്രാധാന്യവും കണക്കിലെടുത്ത്, സെന്റ് ജോസഫ്‌സ് എച്ച്എസ്എസ് പരിസരത്ത് അടിയന്തരമായി സിസി ടിവി നിരീക്ഷണം...

Read More >>
#rain | കേന്ദ്ര കാലാവസ്ഥ പ്രവചനം കേരളത്തിന് ആശ്വാസം; മെയ് ആദ്യ ദിനങ്ങളിൽ 12 ജില്ലകളിൽ വരെ മഴ സാധ്യത

May 1, 2024 06:52 AM

#rain | കേന്ദ്ര കാലാവസ്ഥ പ്രവചനം കേരളത്തിന് ആശ്വാസം; മെയ് ആദ്യ ദിനങ്ങളിൽ 12 ജില്ലകളിൽ വരെ മഴ സാധ്യത

ഇടിമിന്നലേറ്റ് ഒരാൾ മരിച്ചത്. ഓണംബലം സെന്‍റ് മേരിസ് കശുവണ്ടി ഫാക്ടറിയിലെ ജീവനക്കാരൻ തുളസീധരൻ പിള്ള (65) ആണ്...

Read More >>
#foodkit | വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഭക്ഷ്യക്കിറ്റ് വിതരണം: ബിനീഷ് ചക്കരയ്‌ക്കെതിരെ കേസ്

May 1, 2024 06:36 AM

#foodkit | വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഭക്ഷ്യക്കിറ്റ് വിതരണം: ബിനീഷ് ചക്കരയ്‌ക്കെതിരെ കേസ്

ഇതില്‍ 2,426 കിറ്റുകള്‍ വോട്ടര്‍മാര്‍ക്ക് നല്‍കിയെന്നും പൊലീസ് കണ്ടെത്തി. നേരത്തെ ബത്തേരിയില്‍ നിന്ന് കിറ്റു കണ്ടെത്തിയ വിഷയത്തില്‍ ബത്തേരി...

Read More >>
Top Stories