#founddead | മെഡിക്കൽ കോളേജ് നഴ്‌സിങ് ഓഫീസർ ലോഡ്ജിൽ മരിച്ച നിലയിൽ; ഇടതുസംഘടന ജീവനക്കാരുടെ സമ്മർദ്ദമെന്ന്‌ ആരോപണം

#founddead | മെഡിക്കൽ കോളേജ് നഴ്‌സിങ് ഓഫീസർ ലോഡ്ജിൽ മരിച്ച നിലയിൽ; ഇടതുസംഘടന ജീവനക്കാരുടെ സമ്മർദ്ദമെന്ന്‌ ആരോപണം
Apr 18, 2024 08:07 AM | By VIPIN P V

കരുനാഗപ്പള്ളി (കൊല്ലം): (truevisionnews.com) തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സീനിയർ നഴ്‌സിങ് ഓഫീസറെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ലോഡ്ജിൽ മരിച്ചനിലയിൽ കണ്ടെത്തി.

മലയിൻകീഴ് വിളവൂർക്കൽ കുണ്ടമൺഭാഗം ശങ്കരൻ നായർ റോഡ് സായിറാമിൽ ബിജുകുമാർ (51) ആണ് മരിച്ചത്. കഴിഞ്ഞദിവസം ഉച്ചയോടെയാണ് ബിജുകുമാർ ലോഡ്ജിൽ മുറിയെടുത്തത്.

ബുധനാഴ്ച ഉച്ചകഴിഞ്ഞും കാണാത്തതിനെ തുടർന്ന് ലോഡ്ജിലെ ജീവനക്കാർ അന്വേഷിച്ച് ചെന്നപ്പോഴാണ് മുറിയിൽ മരിച്ചുകിടക്കുന്നതായി കണ്ടത്. തിങ്കളാഴ്ചമുതൽ ബിജുകുമാറിനെ കാണാനില്ലായിരുന്നു.

ഇതുസംബന്ധിച്ച് ബന്ധുക്കൾ മലയിൻകീഴ് പോലീസിൽ പരാതിയും നൽകിയിരുന്നു. തിങ്കളാഴ്ച രാവിലെ വീട്ടിൽനിന്നു ജോലിക്ക് പോയെങ്കിലും ഡ്യൂട്ടിയിൽ പ്രവേശിച്ചിരുന്നില്ല.

വൈകീട്ട് വീട്ടുകാർ മൊബൈലിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോഴാണ് ഫോൺ കൊണ്ടുപോയിട്ടില്ലെന്ന് അറിയുന്നത്. വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് ലോഡ്ജിൽ മരിച്ചനിലയിൽ കണ്ടെത്തുന്നത്.

സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷിച്ചുവരികയാണെന്ന് കരുനാഗപ്പള്ളി പോലീസ് അറിയിച്ചു.

ഭാര്യ: ശാലിനി (ഹെഡ് നഴ്‌സ്, തിരുവനന്തപുരം മെഡിക്കൽ കോളേജ്). മക്കൾ: രാഹുൽ, വന്ദന. കരുനാഗപ്പള്ളി പോലീസെത്തി പ്രാഥമിക നടപടികൾ സ്വീകരിച്ചു.

#Dead #MedicalCollegeNursingOfficer #Lodge; #Allegation #pressure #left #organization #employees

Next TV

Related Stories
#incometax | പിടിച്ചെടുത്ത ഒരു കോടി രൂപയുടെ സ്രോതസ് വെളിപ്പെടുത്തൂ, സിപിഎമ്മിനോട് ആദായനികുതി വകുപ്പ്

May 1, 2024 08:17 AM

#incometax | പിടിച്ചെടുത്ത ഒരു കോടി രൂപയുടെ സ്രോതസ് വെളിപ്പെടുത്തൂ, സിപിഎമ്മിനോട് ആദായനികുതി വകുപ്പ്

തൃശ്ശൂരിലെ ബാങ്ക് ഓഫ് ഇന്ത്യ ശാഖയിൽ നിക്ഷേപിക്കാൻ കൊണ്ടുവന്ന തുകയാണ് ഇന്നലെആദായനികുതി വകുപ്പ്...

Read More >>
#pannyanraveendran | ‘നി​ങ്ങ​ൾ മ​ന​സ്സി​​ൽ ഉ​ദ്ദേ​ശി​ച്ച​ത്​ എ​ന്താ​യാ​ലും പ​റ​ഞ്ഞ കാ​ര്യം മ​റ്റൊ​ന്ന​ല്ലേ..?’  തരൂരിനോട് പ​ന്ന്യ​ൻ

May 1, 2024 08:16 AM

#pannyanraveendran | ‘നി​ങ്ങ​ൾ മ​ന​സ്സി​​ൽ ഉ​ദ്ദേ​ശി​ച്ച​ത്​ എ​ന്താ​യാ​ലും പ​റ​ഞ്ഞ കാ​ര്യം മ​റ്റൊ​ന്ന​ല്ലേ..?’ തരൂരിനോട് പ​ന്ന്യ​ൻ

തെ​റ്റി​ദ്ധാ​ര​ണ തി​രു​ത്ത​ലും ബ​ന്ധം ഊ​ഷ്മ​ള​മാ​ക്ക​ലു​മാ​യി​രു​ന്നു ത​രൂ​രി​ന്‍റെ ഉ​ദ്ദേ​ശ്യ​മെ​ങ്കി​ലും പ​ന്ന്യ​ൻ അ​തൃ​പ്തി തു​റ​ന്നു...

Read More >>
#police | പൊലീസിനെ ബന്ദിയാക്കി പ്രതികളെ രക്ഷപ്പെടുത്തിയ സംഭവം: കടുത്ത നടപടിക്ക് ഒരുങ്ങി പൊലീസ്

May 1, 2024 08:13 AM

#police | പൊലീസിനെ ബന്ദിയാക്കി പ്രതികളെ രക്ഷപ്പെടുത്തിയ സംഭവം: കടുത്ത നടപടിക്ക് ഒരുങ്ങി പൊലീസ്

അടിപിടിയിലും, കൃത്യനിര്‍വഹണം തടഞ്ഞതിലും കേസ് എടുക്കും. പ്രതിയുടെ ബന്ധുക്കള്‍ക്കെതിരെയും കേസ്...

Read More >>
#Gangattack | ഗുണ്ടാ ആക്രമണം: പ്രതികളെ തിരിച്ചറിഞ്ഞു; അന്വേഷണത്തിന് പ്രത്യേക സംഘം

May 1, 2024 08:01 AM

#Gangattack | ഗുണ്ടാ ആക്രമണം: പ്രതികളെ തിരിച്ചറിഞ്ഞു; അന്വേഷണത്തിന് പ്രത്യേക സംഘം

കാര്‍ പിന്നോട്ടെടുത്ത് ഇടിപ്പിക്കാനും ശ്രമിച്ചു. ചുറ്റികകൊണ്ടുള്ള അടിയേറ്റ് നിലത്തുവീണ സുലൈമാന്‍റെ നെഞ്ചത്തും പലതവണ...

Read More >>
#Temperature | ഉഷ്ണതരംഗ മുന്നറിയിപ്പ് തുടരുന്നു: നാല് ജില്ലകളിൽ അതീവജാഗ്രത; 12 ജില്ലകളിലും താപനില മുന്നറിയിപ്പ്

May 1, 2024 07:35 AM

#Temperature | ഉഷ്ണതരംഗ മുന്നറിയിപ്പ് തുടരുന്നു: നാല് ജില്ലകളിൽ അതീവജാഗ്രത; 12 ജില്ലകളിലും താപനില മുന്നറിയിപ്പ്

വെയിലത്ത് ജോലി ചെയ്യുന്നവര്‍ക്ക് രാവിലത്തെ ഷിഫ്റ്റ് ഉച്ചയ്ക്ക് 12 മണിക്ക് അവസാനിക്കുന്ന തരത്തിലും ഉച്ചയ്ക്ക് ശേഷമുള്ള ഷിഫ്റ്റ് വൈകിട്ട്...

Read More >>
Top Stories