പുല്‍പ്പള്ളി: (truevisionnews.com) ഗോത്രജനവിഭാഗത്തിന്റെ മനംകവര്‍ന്ന് തെലുങ്കാന വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി അനസൂയ സീതക്ക വയനാട്ടില്‍ രാഹുല്‍ഗാന്ധിക്കായി വോട്ടഭ്യര്‍ഥിക്കാനെത്തി.

ചീയമ്പം 73 കോളനിയിലായിരുന്നു സീതക്കയുടെ ജില്ലയിലെ ആദ്യപരിപാടി. നിരവധി ആദിവാസി കുടുംബങ്ങള്‍ പങ്കെടുത്ത കുടുംബസംഗമത്തില്‍ ആവേശത്തോടെയാണ് കോളനിവാസികള്‍ സീതക്കയെ വരവേറ്റത്.
രാജ്യത്തിന്റെ പ്രതീക്ഷയാണ് രാഹുല്‍ഗാന്ധിയെന്നും, ആദിവാസി ജനവിഭാഗത്തിനായി പോരാടുന്ന നേതാവാണ് അദ്ദേഹമെന്നും സീതക്ക കുടുംബസംഗമത്തില്‍ പങ്കെടുത്തവരെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.
രാജ്യം പ്രതിസന്ധി നേരിട്ടപ്പോഴൊക്കെ ജനങ്ങളെ ചേര്‍ത്തുനിര്‍ത്തിയവരാണ് നെഹ്‌റുകുടുംബം. ഇന്ദിരാഗാന്ധിയും, രാജീവ്ഗാന്ധിയും ഈ രാജ്യത്തിന് വേണ്ടി രക്തസാക്ഷികളായവരാണ്.
ഇന്ന് മതത്തിന്റെയും ജാതിയുടെയും പേരില്‍ സമൂഹത്തില്‍ വേര്‍തിരിവുണ്ടാകുമ്പോള്‍ അതിനെതിരെ പ്രതികരിക്കുകയും ജനസമൂഹത്തെ ചേര്‍ത്തുനിര്‍ത്തുകയും ചെയ്യുന്ന നേതാവാണ് രാഹുല്‍ഗാന്ധി.
ആദിവാസി ജനവിഭാഗങ്ങള്‍ താമസിക്കുന്ന സ്ഥലത്തെത്തി കോര്‍പറേറ്റുകള്‍ അവരുടെ അവകാശങ്ങളെ ഇല്ലാതാക്കുമ്പോള്‍ അവര്‍ക്കെതിരെ പോരാട്ടം നടത്തുന്ന നേതാവാണ് രാഹുല്‍ഗാന്ധി.
ഇന്ത്യയുടെ ഭരണഘടനയില്‍ ആദിവാസി ജനവിഭാഗങ്ങളുടെ സംരക്ഷണത്തിനായി നിരവധി അവകാശങ്ങളുണ്ട്.
എന്നാല്‍ അവരുടെ ആനൂകൂല്യങ്ങള്‍ നിഷേധിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഗോത്രജനവിഭാഗത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റണമെങ്കില്‍ ഇന്ത്യാമുന്നണി അധികാരത്തില്‍ വരണമെന്നും സീതക്ക പറഞ്ഞു.
പാവപ്പെട്ടവര്‍ക്ക് വേണ്ടി ശബ്ദിക്കുന്ന നേതാവാണ് രാഹുല്‍ഗാന്ധി. ഈ തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന് വോട്ടു ചെയ്ത് വന്‍ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കണമെന്നും സീതക്ക പറഞ്ഞു.
കുടുംബസംഗമത്തില്‍ ഐ സിബാലകൃഷ്ണന്‍ എം എല്‍ എ, കെ എല്‍ പൗലോസ്, കെ ഇ വിനയന്‍, ഇ എ ശങ്കരന്‍, പി എം സുധാകരന്‍, ജിനി തോമസ്, ജയന്തി രാജന്‍, ബീന ജോസ്, എം എസ് പ്രഭാകരന്‍, മുഹമ്മദ് ബഷീര്‍,
വി ഡി ജോസ്, ടി എസ് ദിലീപ്കുമാര്‍, മുനീര്‍ സി പി, കുര്യാക്കോസ്, അപ്പിബോളന്‍, ബി വി ബോളന്‍, നാരായണന്‍ നായര്‍, രാജന്‍ മാരിക്കുന്നേല്‍, അഹമ്മദ് സാജു, ഒ കെ ലാലു, എന്‍ എം രംഗനാഥന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
#Anasuya #Sitaka #stole #heart #tribal #people; #Sitaka #RahulGandhi #leader #who #speaks #poor
