#arrest |താറാവുകളെ തിന്ന നായെ കൊന്നയാളെ വെട്ടിപ്പരിക്കേൽപ്പിച്ചു​; നായുടെ ഉടമയടക്കം മൂന്നുപേർ അറസ്റ്റിൽ

#arrest |താറാവുകളെ തിന്ന നായെ കൊന്നയാളെ വെട്ടിപ്പരിക്കേൽപ്പിച്ചു​; നായുടെ ഉടമയടക്കം മൂന്നുപേർ അറസ്റ്റിൽ
Apr 17, 2024 08:13 PM | By Susmitha Surendran

തിരുവല്ല: (truevisionnews.com)   താറാവുകളെ കടിച്ച് കൊല്ലുന്നതിന്റെ പേരിൽ നായെ തല്ലിക്കൊന്നയാളെ ഗുരുതരമായി വെട്ടി പരിക്കേൽപ്പിച്ച കേസിൽ നായുടെ ഉടമയടക്കം മൂന്നുപേരെ തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തു.

താറാവു കര്‍ഷകനായ മേപ്രാല്‍ വേലൂപ്പറമ്പില്‍ വീട്ടില്‍ രാജു(67)വിനാണ് വെട്ടേറ്റത്. രാജുവിന്റെ അയല്‍വാസി പായ്ക്കണ്ടംചിറയില്‍ പ്രസൂണ്‍ (അച്ചു-32), സുഹൃത്തുക്കളായ ചാത്തങ്കരി പച്ചംകോട്ടുചിറയില്‍ സനല്‍ സാമുവല്‍(35), കാരയ്ക്കല്‍ വടക്കുറ്റുശ്ശേരില്‍ ശ്രീജിത്ത് (41) എന്നിവരാണ് അറസ്റ്റിലായത്.

ചൊവ്വാഴ്ച രാത്രി പത്തരയോടെ ആയിരുന്നു സംഭവം. 1500 താറാവുകളെ രാജു വളര്‍ത്തുന്നുണ്ട്. പ്രസൂണിന്റെ വീട്ടിൽ വളർത്തുന്ന മൂന്ന് നായ്ക്കള്‍ താറാവുകളെ സ്ഥിരമായി പിടിച്ചുതിന്നുന്നുവെന്ന പരാതി രാജുവിന് ഇണ്ടായിരുന്നു.

തിങ്കളാഴ്ച വൈകീട്ട് മൂന്ന് താറാവുകളെ നായ്ക്കള്‍ കൊന്നു. ഇതില്‍ പ്രകോപിതനായി എത്തിയ രാജു ഒരു നായെ തല്ലിക്കൊന്നു.

ഇതിന്റെ പകയിൽ രാത്രിയോടെ പ്രസൂണും സുഹൃത്തുക്കളും മാരകായുധവുമായി എത്തി രാജുവിനെ വീട്ടില്‍ കയറി ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

കഴുത്ത്, മുതുക്, കാല്‍മുട്ടുകള്‍ എന്നിവിടങ്ങളില്‍ നിരവധി വെട്ടുകളേറ്റ രാജു കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. തിരുവല്ല കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

#man #who #killed #dog #ate #ducks #cut #down #Three #people #including #owner #dog #arrested

Next TV

Related Stories
ചെവി കടിച്ച് മുറിച്ചു, പിന്നാലെ കഴുത്തിലും തലയിലും; വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ മൂന്നര വയസ്സുകാരനെ ആക്രമിച്ച് തെരുവുനായ

Jun 18, 2025 10:36 PM

ചെവി കടിച്ച് മുറിച്ചു, പിന്നാലെ കഴുത്തിലും തലയിലും; വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ മൂന്നര വയസ്സുകാരനെ ആക്രമിച്ച് തെരുവുനായ

ഒളവണ്ണയിൽ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന മൂന്നര വയസ്സുകാരനെ തെരുവുനായ...

Read More >>
അതിതീവ്ര മഴ; ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Jun 18, 2025 10:01 PM

അതിതീവ്ര മഴ; ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കോട്ടയം ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി...

Read More >>
കണ്ണൂരിൽ അഞ്ച് വയസ്സുകാരന് പേവിഷബാധ ലക്ഷണം

Jun 18, 2025 07:17 PM

കണ്ണൂരിൽ അഞ്ച് വയസ്സുകാരന് പേവിഷബാധ ലക്ഷണം

കണ്ണൂരിൽ അഞ്ച് വയസ്സുകാരന് പേവിഷബാധ...

Read More >>
Top Stories










Entertainment News