#sexualasult | 12 വയസ്സുകാരിയായ മകളെ പീഡിപ്പിച്ച പിതാവിന് മൂന്ന് ജീവപര്യന്തം

#sexualasult |  12 വയസ്സുകാരിയായ മകളെ പീഡിപ്പിച്ച പിതാവിന് മൂന്ന് ജീവപര്യന്തം
Apr 17, 2024 08:10 PM | By Athira V

പത്തനംതിട്ട: ( www.truevisionnews.com ) 12 വയസ്സുകാരിയായ മകളെ ലൈംഗിക പീഡനത്തിനിരയാക്കിയ തിരുവല്ല സ്വദേശിയായ 38കാരന്​ മൂന്ന് ജീവപര്യന്തം തടവ്.

പെൺകുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയതിന് 10 വർഷം കഠിന തടവും ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം മൂന്നുവർഷം കഠിന തടവും ശിക്ഷിച്ചു.

കൂടാതെ ഏഴുലക്ഷം രൂപ പിഴ ഒടുക്കണം. പിഴ ഒടുക്കാതിരുന്നാൽ കൂടുതൽ തടവുശിക്ഷ അനുഭവിക്കണമെന്നും പത്തനംതിട്ട ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതി ജഡ്ജി ഡോണി തോമസ് വിധിയിൽ പറഞ്ഞു.

2022-23ലാണ്​ കേസിനാസ്പദമായ സംഭവം തിരുവല്ല പുളിക്കീഴ്​ പൊലീസ്​ സ്റ്റേഷൻ പരിധിയിൽ​ നടന്നത്​. പ്രതിയുടെ മാതാപിതാക്കളും ഈ വീട്ടിലാണ്​ താമസിച്ചിരുന്നത്​.

പെൺകുട്ടി അമ്മയോടോ ബന്ധുക്കളോടോ കാര്യങ്ങൾ പറയാതിരിക്കാൻ ഫോൺ കാളുകൾ റെക്കോഡ്​ ചെയ്യുകയും ഇളയ സഹോദരിയെയും ലൈംഗിക ചൂഷണത്തിനിരയാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

പീഡനവിവരം ധരിപ്പിക്കാൻ ശ്രമിച്ചെങ്കിലും പ്രതിയുടെ മാതാവ്​ കാര്യമായി എടുത്തില്ലെന്ന്​ പെൺകുട്ടി മൊഴി നൽകിയിരുന്നു.

കുട്ടിയുടെ പെരുമാറ്റത്തിലുണ്ടായ മാറ്റം മനസ്സിലാക്കിയ മാതാവിന്‍റെ അമ്മ വീട്ടിലേക്ക് നിർബന്ധപൂർവം കൂട്ടിക്കൊണ്ടുപോയി കൗൺസലിങ്ങിന് വിധേയയാക്കിയതോടെയാണ്​ പീഡന വിവരം പുറത്തറിയുന്നത്.

എറണാകുളം കല്ലൂർക്കാട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ, സംഭവം നടന്ന തിരുവല്ല പുളിക്കീഴ് പൊലീസ് സ്റ്റേഷനിലേക്ക്​ അന്വേഷണം മാറ്റി. പുളിക്കീഴ് പൊലീസ് പ്രതിയെ ബംഗളൂരുവിൽനിന്നാണ്​ അറസ്റ്റ് ചെയ്​തത്.

പൊലീസ് ഇൻസ്പെക്ടറായിരുന്ന ഇ.ഡി. ബിജുവാണ്​ കേസ്​ അന്വേഷിച്ചത്​. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജയ്സൺ മാത്യൂസ് ഹാജരായി.

#father #gets #three #life #terms #molesting #12 #year #old #daughter

Next TV

Related Stories
#drowned | കുളത്തിൽ കുളിക്കുന്നതിനിടെ അപകടം; രണ്ട് കുട്ടികൾ മുങ്ങിമരിച്ചു

May 30, 2024 09:18 PM

#drowned | കുളത്തിൽ കുളിക്കുന്നതിനിടെ അപകടം; രണ്ട് കുട്ടികൾ മുങ്ങിമരിച്ചു

നേമം വെള്ളായണിയിലാണ് അപകടം. പത്താം ക്ലാസ് വിദ്യാർഥികളായ മുഹമ്മദ് ഇഹ്സാൻ (15), ബിലാൽ (15) എന്നിവരാണ്...

Read More >>
#founddead | വയോധികനെ ബന്ധുവീട്ടില്‍ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം പുഴുവരിച്ച നിലയില്‍

May 30, 2024 09:09 PM

#founddead | വയോധികനെ ബന്ധുവീട്ടില്‍ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം പുഴുവരിച്ച നിലയില്‍

കഴിഞ്ഞ കുറെ ദിവസമായി ശിവദാസനെ പുറത്തേക്ക് കാണാറില്ലെന്നും അയല്‍വാസികള്‍...

Read More >>
#accident | ശിവക്ഷേത്രത്തിൽ ദർശനത്തിന് എത്തിയ തീർഥാടകൻ കടലിൽ തെന്നി വീണു

May 30, 2024 08:42 PM

#accident | ശിവക്ഷേത്രത്തിൽ ദർശനത്തിന് എത്തിയ തീർഥാടകൻ കടലിൽ തെന്നി വീണു

തോളിൽ നിന്ന് പൊട്ടലേറ്റ ജോസഫിനെ ആശുപത്രിയിൽ...

Read More >>
#mahebypasssignal |മാഹി ബൈപാസ് സിഗ്നലിൽ ഗതാഗത നിയന്ത്രണം

May 30, 2024 08:35 PM

#mahebypasssignal |മാഹി ബൈപാസ് സിഗ്നലിൽ ഗതാഗത നിയന്ത്രണം

സ്കൂൾ വാഹനങ്ങൾ, വിദ്യാർഥികളുമായി പോകുന്ന മറ്റു വാഹനങ്ങൾ എന്നിവ ബൈപാസ് ഹൈവേയിൽ...

Read More >>
#foodpoison | വൈത്തിരിയിൽ നാലുപേർക്ക് ഭക്ഷ്യ വിഷബാധ; 11 വയസ്സുകാരി  ഐ.സി.യുവിൽ

May 30, 2024 08:32 PM

#foodpoison | വൈത്തിരിയിൽ നാലുപേർക്ക് ഭക്ഷ്യ വിഷബാധ; 11 വയസ്സുകാരി ഐ.സി.യുവിൽ

പോകുന്ന വഴിയിൽ വൈത്തിരി ചേലോടുള്ള ഹോട്ടലിൽനിന്നും ഉച്ചഭക്ഷണം...

Read More >>
#cpm | സിപിഎം നേതാക്കൾക്കെതിരെ സ്‌ഫോടക വസ്തു എറിഞ്ഞ കേസ്; ഒളിവിൽ പോയ മുൻ സിപിഎം പ്രവർത്തകൻ കോടതിയിൽ കീഴടങ്ങി

May 30, 2024 08:26 PM

#cpm | സിപിഎം നേതാക്കൾക്കെതിരെ സ്‌ഫോടക വസ്തു എറിഞ്ഞ കേസ്; ഒളിവിൽ പോയ മുൻ സിപിഎം പ്രവർത്തകൻ കോടതിയിൽ കീഴടങ്ങി

നേതാക്കൾക്കെതിരെ രതീഷും ഷമീറും നടത്തിയ ആസൂത്രിത ആക്രമണമാണെന്നാണ് എഫ്‌ഐആറിൽ പറയുന്നത്...

Read More >>
Top Stories

GCC News