#BinoyVishwam | ജനാധിപത്യ പ്രക്രിയയിൽ വോട്ടർമാരാണ് ദൈവങ്ങൾ - ബിനോയ് വിശ്വം

#BinoyVishwam | ജനാധിപത്യ പ്രക്രിയയിൽ വോട്ടർമാരാണ് ദൈവങ്ങൾ - ബിനോയ് വിശ്വം
Apr 17, 2024 06:22 PM | By VIPIN P V

തൃശ്ശൂർ : (truevisionnews.com) ജനാധിപത്യ പ്രക്രിയയിൽ വോട്ടർമാരാണ് ദൈവങ്ങൾ എന്ന കാര്യം മതത്തിൻ്റെയും വിശ്വാസങ്ങളുടെയും പേരിൽ വോട്ട് പിടിക്കുന്നവർ മറന്നുപോകരുതെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു.

തൃശൂര്‍ ലോക്‌സഭാ മണ്ഡലം എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി അഡ്വ. വി എസ് സുനില്‍കുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി വീടുകളില്‍ വിതരണം ചെയ്യുന്നതിന് എല്‍ ഡി എഫ് തൃശൂര്‍ ലോക്‌സഭാ മണ്ഡലം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി സുനിശ്ചിതം എന്ന പേരില്‍ തയ്യാറാക്കിയ വികസനരേഖയുടെ പ്രകാശനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ ബഹുസ്വരതയും സൗന്ദര്യവും നിലനിർത്തുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള പോരാട്ടത്തിൽ നിന്ന് ജനാധിപത്യ ബോധമുള്ള ഒരാൾക്കും ഒഴിഞ്ഞു നിൽക്കാൻ കഴിയില്ലയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ ചേര്‍ന്ന ഹ്രസ്വമായ ചടങ്ങില്‍ എം കെ കണ്ണന്‍ അദ്ധ്യക്ഷനായി. എല്‍ ഡി എഫ് നേതാക്കളായ കെ പി രാജേന്ദ്രന്‍, കെ കെ വത്സരാജ്, ഉണ്ണികൃഷ്ണന്‍ ഈച്ചരത്ത്, സി ആര്‍ വത്സന്‍,

സയ്യിദ് ഷെബീല്‍ ഹൈദ്രൂസി തങ്ങള്‍, ഫ്രെഡി കെ താഴത്ത്, ഷീന പറയങ്ങാട്ടില്‍, അഡ്വ. കെ ബി സുമേഷ്, എം കെ തങ്കപ്പൻ, പോൾ എം ചാക്കോ, ജെയ്സൺ മാണി തുടങ്ങിയവര്‍ പങ്കെടുത്തു.

#Gods #voters #democratic #process - #BinoyVishwam

Next TV

Related Stories
#LokSabhaElection2024 | ലോക്‌സഭ തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് മത്സരിക്കുന്നത് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സീറ്റുകളില്‍

May 9, 2024 12:35 PM

#LokSabhaElection2024 | ലോക്‌സഭ തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് മത്സരിക്കുന്നത് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സീറ്റുകളില്‍

റായ്‌ബറേലിയും അമേഠിയും അടക്കം 17 സീറ്റുകളിലാണ് ഉത്തര്‍പ്രദേശില്‍ ഇത്തവണ കോണ്‍ഗ്രസ് മത്സരിക്കുന്നത്. പശ്ചിമ ബംഗാളില്‍ 42ല്‍ 14 ഉം മഹാരാഷ്ട്രയില്‍...

Read More >>
#LokSabhaElection2024 | പൊലീസ് മുസ്‍ലിംകളെ വോട്ട് ചെയ്യാൻ അനുവദിച്ചില്ലെന്ന് പരാതി

May 7, 2024 09:53 PM

#LokSabhaElection2024 | പൊലീസ് മുസ്‍ലിംകളെ വോട്ട് ചെയ്യാൻ അനുവദിച്ചില്ലെന്ന് പരാതി

‘അത് പൊലീസിന്റെ പണിയല്ല. വോട്ടർമാർ അകത്തേക്ക് പോകട്ടെ. വോട്ട് ചെയ്യണോ വേണ്ടയോ എന്ന് പ്രിസൈഡിംഗ് ഓഫീസർ തീരുമാനിക്കും’ -അവർ വീഡിയോയിൽ...

Read More >>
#loksabhaelection2024 |മൂന്നാംഘട്ട വോട്ടെടുപ്പ്: 11 മണി വരെ 25 ശതമാനം പോളിങ്; ബംഗാളിൽ സംഘർഷം

May 7, 2024 12:26 PM

#loksabhaelection2024 |മൂന്നാംഘട്ട വോട്ടെടുപ്പ്: 11 മണി വരെ 25 ശതമാനം പോളിങ്; ബംഗാളിൽ സംഘർഷം

പശ്ചിമബംഗാളിലാണ് ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത്....

Read More >>
#loksabhaelection2024 | ലോക്സഭാ തെരഞ്ഞെടുപ്പ് മൂന്നാം ഘട്ടം ഇന്ന്; അമിത് ഷാ ഉൾപ്പെടെയുള്ളവർ ജനവിധി തേടും

May 7, 2024 07:32 AM

#loksabhaelection2024 | ലോക്സഭാ തെരഞ്ഞെടുപ്പ് മൂന്നാം ഘട്ടം ഇന്ന്; അമിത് ഷാ ഉൾപ്പെടെയുള്ളവർ ജനവിധി തേടും

ഹത്രാസ്, ആഗ്ര, ഫത്തേപൂർ സിക്രി, ഫിറോസാബാദ്, മെയിൻപുരി എന്നിവയാണ് മൂന്നാംഘട്ടത്തിലെ ഉത്തർപ്രദേശിലെ പ്രധാന...

Read More >>
#RahulGandhi | മോദിയടക്കമുള്ളവർക്ക് മറുപടി: സ്ഥാനാർഥിയായതിന്‍റെ കാരണം പറഞ്ഞ് രാഹുൽ ഗാന്ധി; 'അമ്മ ഏൽപിച്ച ദൗത്യം'

May 3, 2024 08:31 PM

#RahulGandhi | മോദിയടക്കമുള്ളവർക്ക് മറുപടി: സ്ഥാനാർഥിയായതിന്‍റെ കാരണം പറഞ്ഞ് രാഹുൽ ഗാന്ധി; 'അമ്മ ഏൽപിച്ച ദൗത്യം'

ഉച്ചയോടെയാണ് സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുൻ ഖര്‍ഗെ തുടങ്ങിയവര്‍ക്കൊപ്പം റായ്ബറേലിയിലെത്തിയാണ് രാഹുല്‍...

Read More >>
Top Stories