#attack | സ്കൂളിന് നേരേ ജയ് ശ്രീറാം വിളിച്ച് സംഘ്പരിവാർ ആക്രമണം; മദർ തെരേസാ രൂപം അടിച്ചുതകർത്തു, വൈദികനും മർദ്ദനം

#attack |  സ്കൂളിന് നേരേ ജയ് ശ്രീറാം വിളിച്ച് സംഘ്പരിവാർ ആക്രമണം; മദർ തെരേസാ രൂപം അടിച്ചുതകർത്തു, വൈദികനും മർദ്ദനം
Apr 17, 2024 04:14 PM | By Susmitha Surendran

ഹൈ​ദരാബാദ്: (truevisionnews.com)  തെലങ്കാനയിലെ ലക്സേറ്റിപ്പെട്ടിൽ മദർ തെരേസാ ഇംഗ്ലീഷ് മീഡിയം സ്കൂളിന് നേരേ സംഘ്പരിവാർ സംഘടനകളുടെ ആക്രമണം.

സ്‌കൂൾ യൂണിഫോമിന് പകരം മതപരമായ വസ്ത്രങ്ങൾ ധരിച്ചുവന്നത് ചോദ്യം ചെയ്തതാണ് ആക്രമണത്തിന് കാരണം. അക്രമികൾ മദർ തെരേസയുടെ രൂപം അടിച്ചു തകർക്കുകയും മലയാളി വൈദികനെ മർദ്ദിക്കുകയും ചെയ്തു.

ജയ് ശ്രീറാം വിളിച്ചെത്തിയ നൂറോളം പേരാണ് സ്കൂളിന് നേരേ അക്രമം നടത്തിയത്. കഴിഞ്ഞദിവസം രാവിലെ എട്ടരയോടെയായിരുന്നു ആക്രമണം. മറ്റു കുട്ടികളെല്ലാം യൂണിഫോം ധരിച്ച് എത്തിയപ്പോൾ പത്തോളം പേർ മതപരമായ വസ്ത്രം ധരിച്ചുവന്നത് അധ്യാപകർ ചോദ്യം ചെയ്തു.

മാതാപിതാക്കളോട് സംസാരിക്കണമെന്നും അധികൃതർ പറഞ്ഞു. പിറ്റേ ദിവസമാണ് ഇത്തരത്തിൽ വലിയ ആക്രമണം ഉണ്ടായത്. രാവിലെ ക്ലാസ് തുടങ്ങുന്ന സമയം ജയ് ശ്രീറാം വിളിച്ച് സ്‌കൂളിലേക്ക് ഇരച്ചെത്തിയ നൂറോളം വരുന്ന സംഘ്പരിവാർ അക്രമികൾ മദർ തെരേസയുടെ രൂപത്തിനു നേരെ കല്ലെറിയുകയും അടിച്ചുതകർക്കുകയും ചെയ്തു.

സ്‌കൂളിനുള്ളിലേക്ക് അതിക്രമിച്ചു കയറിയ സംഘം സ്‌കൂൾ മാനേജറെ കൊണ്ട് നിർബന്ധിച്ചു ജയ് ശ്രീറാം വിളിപ്പിക്കുകയും മലയാളി വൈദികരെ മർദ്ദിക്കുകയും ചെയ്തു.

സ്കൂളിലെ ഉപകരണങ്ങൾ തല്ലിത്തകർക്കുകയും കെട്ടിടത്തിന് മുകളിൽ കാവിക്കൊടി കെട്ടുകയും ചെയ്തു. സംഭവത്തിൽ പൊലീസ് കേസെടുത്തു. സിസിടിവി ദൃശ്യങ്ങൾ അടക്കമുള്ളവ പരിശോധിച്ച് കൂടുതൽ നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

എന്നാൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും മുഴുവൻ അക്രമികൾക്കെതിരെയും കർശന നടപടി സ്വീകരിക്കണമെന്നും മാനേജ്‌മെന്റ് ആവശ്യപ്പെട്ടു. സംഭവത്തിൽ വലിയ പ്രതിഷേധം ഉയർന്നിട്ടുണ്ട്.

#SanghParivar #attacked #school #chanting #JaiShriRam #MotherTeresa #beaten #priest #beaten

Next TV

Related Stories
#drowned | കാവേരി നദിയിൽ കുളിക്കാനിറങ്ങിയ അഞ്ച് എൻജിനീയറിങ് വിദ്യാർഥികൾ മുങ്ങിമരിച്ചു

Apr 30, 2024 07:32 AM

#drowned | കാവേരി നദിയിൽ കുളിക്കാനിറങ്ങിയ അഞ്ച് എൻജിനീയറിങ് വിദ്യാർഥികൾ മുങ്ങിമരിച്ചു

സ്വകാര്യ എൻജിനീയറിങ് കോളജിലെ 11 പേരടങ്ങിയ സംഘമാണ് ഇന്നലെ രാവിലെ മേക്കെദാട്ടു സന്ദർശിക്കാനെത്തിയത്....

Read More >>
#election |രണ്ടാംഘട്ടവും സംഘർഷം വ്യാപകം; മണിപ്പൂരിലെ ആറ് ബൂത്തുകളിൽ ഇന്ന് റീപോളിങ്

Apr 30, 2024 07:23 AM

#election |രണ്ടാംഘട്ടവും സംഘർഷം വ്യാപകം; മണിപ്പൂരിലെ ആറ് ബൂത്തുകളിൽ ഇന്ന് റീപോളിങ്

രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം നാലുമണി വരെയാണ് വോട്ടെടുപ്പ്. രണ്ടാം ഘട്ട തെരഞ്ഞെടുപ്പിനിടെ നടന്ന സംഘർഷത്തെ തുടർന്നാണ് റീ...

Read More >>
#crime |ഭാര്യയുമായി സംസാരിക്കാറുണ്ടെന്ന് സംശയം; സുഹൃത്തിനെ ക്രൂരമായി കൊലപ്പെടുത്തി 39-കാരൻ

Apr 29, 2024 10:02 PM

#crime |ഭാര്യയുമായി സംസാരിക്കാറുണ്ടെന്ന് സംശയം; സുഹൃത്തിനെ ക്രൂരമായി കൊലപ്പെടുത്തി 39-കാരൻ

തന്റെ ഭാര്യയിൽനിന്ന് അകന്നുനിൽക്കാൻ ​ഗുലാബ് മനോജിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു....

Read More >>
#NarendraModi  |തീവ്രവാദം വളർന്നപ്പോൾ കോൺഗ്രസ് ഗൂഢാലോചന നടത്തി ഹിന്ദുക്കളെ വേട്ടയാടി -  നരേന്ദ്ര മോദി

Apr 29, 2024 09:26 PM

#NarendraModi |തീവ്രവാദം വളർന്നപ്പോൾ കോൺഗ്രസ് ഗൂഢാലോചന നടത്തി ഹിന്ദുക്കളെ വേട്ടയാടി - നരേന്ദ്ര മോദി

കാവി ഭീകരത എന്ന പേരു പറഞ്ഞ് രാജ്യത്തെ ഹിന്ദുക്കളെ കോൺഗ്രസ്...

Read More >>
#ooty | രണ്ട് മാസത്തേക്ക് ഊട്ടി, കൊടൈക്കനാല്‍ യാത്രകള്‍ക്ക് നിയന്ത്രണം; പ്രവേശിക്കണമെങ്കിൽ ഇനി പാസ്

Apr 29, 2024 08:30 PM

#ooty | രണ്ട് മാസത്തേക്ക് ഊട്ടി, കൊടൈക്കനാല്‍ യാത്രകള്‍ക്ക് നിയന്ത്രണം; പ്രവേശിക്കണമെങ്കിൽ ഇനി പാസ്

മേയ് ഏഴ് മുതല്‍ ജൂണ്‍ 30 വരെ ഇ പാസ് മുഖേന മാത്രമാണ് ഇരുസ്ഥലങ്ങളിലേക്കും സഞ്ചാരികള്‍ക്ക് പ്രവേശനം...

Read More >>
#AmitShah |'അമിത് ഷായുടെ ഹെലികോപ്റ്റര്‍ ടേക്ക് ഓഫിനിടെ ആടിയുലഞ്ഞു, നിയന്ത്രണം വിട്ടു'; 'അത്ഭുതകരമായ രക്ഷപ്പെടല്‍', വീഡിയോ

Apr 29, 2024 07:53 PM

#AmitShah |'അമിത് ഷായുടെ ഹെലികോപ്റ്റര്‍ ടേക്ക് ഓഫിനിടെ ആടിയുലഞ്ഞു, നിയന്ത്രണം വിട്ടു'; 'അത്ഭുതകരമായ രക്ഷപ്പെടല്‍', വീഡിയോ

പൈലറ്റിന്റെ സമയോചിത ഇടപെടലിലൂടെ വന്‍ അപകടം ഒഴിവായിയെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്....

Read More >>
Top Stories