#suryatilak |‘സൂര്യ തിലകം നെറ്റിയിലണിഞ്ഞ് രാംലല്ല; നിമിഷങ്ങൾ മാത്രം നീളുന്ന ചടങ്ങിന് സാക്ഷിയായത് പതിനായിരങ്ങൾ

#suryatilak |‘സൂര്യ തിലകം നെറ്റിയിലണിഞ്ഞ് രാംലല്ല; നിമിഷങ്ങൾ മാത്രം നീളുന്ന ചടങ്ങിന് സാക്ഷിയായത് പതിനായിരങ്ങൾ
Apr 17, 2024 03:53 PM | By Susmitha Surendran

(truevisionnews.com)   രാമനവമി ദിനത്തിൽ അയോദ്ധ്യാ രാമക്ഷേത്രത്തിൽ സൂര്യ തിലകം നെറ്റിയിലണിഞ്ഞ് രാംലല്ല. പതിനായിരക്കണക്കിന് വിശ്വാസികളാണ് ഈ അത്യപൂർവ ദർശനത്തിനായി ക്ഷേത്രത്തിലെത്തിയത്. ഏകദേശം നാല് മിനിറ്റോളം സൂര്യാഭിഷേകം നടന്നു.

കൃത്യം 12.15 മുതൽ 12.19 വരെയാണ് സൂര്യതിലകം രാമവിഗ്രഹത്തിൽ പതിഞ്ഞത്. ഏഴര സെന്റീ മീറ്റർ നീളത്തിലാണ് സൂര്യ കിരണങ്ങൾ രാംലല്ലയുടെ നെറ്റിയിൽ പതിച്ചത്. ദേശീയ മാധ്യമമായ എഎൻഐയാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്.

ക്ഷേത്രത്തിന്റെ ശ്രീ കോവിലിലേക്ക് സൂര്യ രശ്മികൾ നേരിട്ട് പ്രവേശിക്കാത്തതിനാൽ കണ്ണാടികളിലൂടെയും ലെൻസിലൂടെയുമാണ് രാമന്റെ നെറ്റിയിലേക്ക് സൂര്യതിലകം എത്തിച്ചത് .

റൂർക്കിയിലെ സെൻട്രൽ ബിൽഡിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെയും മറ്റൊരു സ്ഥാപനത്തിലെയും ശാസ്ത്രജ്ഞരുടെ സംഘമായിരുന്നു ഇതിന് പിന്നിൽ പ്രവർത്തിച്ചത്.

സൂര്യരശ്മികൾ ആദ്യം ക്ഷേത്രത്തിന്റെ മുകൾനിലയിലുള്ള കണ്ണാടിയിൽ പതിച്ചു. തുടർന്ന് അവിടെ നിന്ന് മൂന്ന് ലെൻസുകളുടെ സഹായത്തോടെ രണ്ടാം നിലയിലുള്ള മറ്റൊരു കണ്ണാടിയിലേക്ക് പതിച്ചു. ഇതിന് ശേഷമാണ് രാമന്റെ വി​ഗ്രഹത്തിലേക്ക് സൂര്യ കിരണങ്ങൾ പതിച്ചത്.

#surya #tilak #illuminates #ramlallas #forehead #ram #navami

Next TV

Related Stories
#drowned | കാവേരി നദിയിൽ കുളിക്കാനിറങ്ങിയ അഞ്ച് എൻജിനീയറിങ് വിദ്യാർഥികൾ മുങ്ങിമരിച്ചു

Apr 30, 2024 07:32 AM

#drowned | കാവേരി നദിയിൽ കുളിക്കാനിറങ്ങിയ അഞ്ച് എൻജിനീയറിങ് വിദ്യാർഥികൾ മുങ്ങിമരിച്ചു

സ്വകാര്യ എൻജിനീയറിങ് കോളജിലെ 11 പേരടങ്ങിയ സംഘമാണ് ഇന്നലെ രാവിലെ മേക്കെദാട്ടു സന്ദർശിക്കാനെത്തിയത്....

Read More >>
#election |രണ്ടാംഘട്ടവും സംഘർഷം വ്യാപകം; മണിപ്പൂരിലെ ആറ് ബൂത്തുകളിൽ ഇന്ന് റീപോളിങ്

Apr 30, 2024 07:23 AM

#election |രണ്ടാംഘട്ടവും സംഘർഷം വ്യാപകം; മണിപ്പൂരിലെ ആറ് ബൂത്തുകളിൽ ഇന്ന് റീപോളിങ്

രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം നാലുമണി വരെയാണ് വോട്ടെടുപ്പ്. രണ്ടാം ഘട്ട തെരഞ്ഞെടുപ്പിനിടെ നടന്ന സംഘർഷത്തെ തുടർന്നാണ് റീ...

Read More >>
#crime |ഭാര്യയുമായി സംസാരിക്കാറുണ്ടെന്ന് സംശയം; സുഹൃത്തിനെ ക്രൂരമായി കൊലപ്പെടുത്തി 39-കാരൻ

Apr 29, 2024 10:02 PM

#crime |ഭാര്യയുമായി സംസാരിക്കാറുണ്ടെന്ന് സംശയം; സുഹൃത്തിനെ ക്രൂരമായി കൊലപ്പെടുത്തി 39-കാരൻ

തന്റെ ഭാര്യയിൽനിന്ന് അകന്നുനിൽക്കാൻ ​ഗുലാബ് മനോജിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു....

Read More >>
#NarendraModi  |തീവ്രവാദം വളർന്നപ്പോൾ കോൺഗ്രസ് ഗൂഢാലോചന നടത്തി ഹിന്ദുക്കളെ വേട്ടയാടി -  നരേന്ദ്ര മോദി

Apr 29, 2024 09:26 PM

#NarendraModi |തീവ്രവാദം വളർന്നപ്പോൾ കോൺഗ്രസ് ഗൂഢാലോചന നടത്തി ഹിന്ദുക്കളെ വേട്ടയാടി - നരേന്ദ്ര മോദി

കാവി ഭീകരത എന്ന പേരു പറഞ്ഞ് രാജ്യത്തെ ഹിന്ദുക്കളെ കോൺഗ്രസ്...

Read More >>
#ooty | രണ്ട് മാസത്തേക്ക് ഊട്ടി, കൊടൈക്കനാല്‍ യാത്രകള്‍ക്ക് നിയന്ത്രണം; പ്രവേശിക്കണമെങ്കിൽ ഇനി പാസ്

Apr 29, 2024 08:30 PM

#ooty | രണ്ട് മാസത്തേക്ക് ഊട്ടി, കൊടൈക്കനാല്‍ യാത്രകള്‍ക്ക് നിയന്ത്രണം; പ്രവേശിക്കണമെങ്കിൽ ഇനി പാസ്

മേയ് ഏഴ് മുതല്‍ ജൂണ്‍ 30 വരെ ഇ പാസ് മുഖേന മാത്രമാണ് ഇരുസ്ഥലങ്ങളിലേക്കും സഞ്ചാരികള്‍ക്ക് പ്രവേശനം...

Read More >>
#AmitShah |'അമിത് ഷായുടെ ഹെലികോപ്റ്റര്‍ ടേക്ക് ഓഫിനിടെ ആടിയുലഞ്ഞു, നിയന്ത്രണം വിട്ടു'; 'അത്ഭുതകരമായ രക്ഷപ്പെടല്‍', വീഡിയോ

Apr 29, 2024 07:53 PM

#AmitShah |'അമിത് ഷായുടെ ഹെലികോപ്റ്റര്‍ ടേക്ക് ഓഫിനിടെ ആടിയുലഞ്ഞു, നിയന്ത്രണം വിട്ടു'; 'അത്ഭുതകരമായ രക്ഷപ്പെടല്‍', വീഡിയോ

പൈലറ്റിന്റെ സമയോചിത ഇടപെടലിലൂടെ വന്‍ അപകടം ഒഴിവായിയെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്....

Read More >>
Top Stories