#attack | ഭാര്യ മറ്റൊരാള്‍ക്കൊപ്പം കാറിൽ, ചില്ല് തകര്‍ത്ത് വലിച്ചിറക്കി ക്രൂരമായി മര്‍ദ്ദിച്ച് ഭര്‍ത്താവ്; കേസ്

#attack |  ഭാര്യ മറ്റൊരാള്‍ക്കൊപ്പം കാറിൽ, ചില്ല് തകര്‍ത്ത് വലിച്ചിറക്കി ക്രൂരമായി മര്‍ദ്ദിച്ച് ഭര്‍ത്താവ്; കേസ്
Apr 17, 2024 12:58 PM | By Athira V

ചണ്ഡീഗഢ്: ( www.truevisionnews.com ) ഭാര്യയെ കാറില്‍നിന്ന് വലിച്ചിറക്കി ഭര്‍ത്താവിന്റെ ക്രൂരമര്‍ദനം. ഹരിയാണയിലെ പഞ്ചകുളയിലാണ് ഭാര്യയെ ഭര്‍ത്താവ് പരസ്യമായി തല്ലിച്ചതച്ചത്.

കഴിഞ്ഞദിവസം പഞ്ചകുളയിലെ സെക്ടര്‍ 26-ലെ ഹെര്‍ബല്‍ പാര്‍ക്കിലായിരുന്നു സംഭവം. ഇതിന്റെ വീഡിയോദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

കാറില്‍ മറ്റൊരാള്‍ക്കൊപ്പം ഭാര്യയെ കണ്ടതിന് പിന്നാലെയാണ് ഭര്‍ത്താവ് ആക്രമണം നടത്തിയതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആദ്യം ഇടതുവശത്തെ വാതിലിന്റെ ചില്ല് തകര്‍ത്ത അക്രമി പിന്നാലെ ഭാര്യയെ വലിച്ച് പുറത്തിറക്കുകയും നിരന്തരം മര്‍ദിക്കുകയുമായിരുന്നു. ബേസ് ബോള്‍ ബാറ്റ് ഉപയോഗിച്ചാണ് പ്രതി ആക്രമണം നടത്തിയത്.

നാട്ടുകാര്‍ ഇടപെട്ടാണ് യുവതിയെ രക്ഷപ്പെടുത്തിയതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. അതേസമയം, സംഭവത്തില്‍ യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിനെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്.

കഴിഞ്ഞ മെയ് മാസം മുതല്‍ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് താമസിക്കുകയാണെന്നും പരിചയമുള്ള വ്യക്തിയുമായി സംസാരിച്ചിരിക്കുന്നതിനിടെയാണ് ഭര്‍ത്താവ് ആക്രമിച്ചതെന്നുമാണ് പരാതിയില്‍ പറയുന്നത്.

ചൊവ്വാഴ്ച രാവിലെ ഏഴുമണിയോടെ മകനെ സ്‌കൂളില്‍വിട്ട ശേഷമാണ് ഹെര്‍ബല്‍ പാര്‍ക്കിലെത്തിയത്. അവിടെവെച്ച് പരിചയമുള്ള ഒരാളെ കണ്ടു. തുടര്‍ന്ന് അയാളുമായി സംസാരിക്കുന്നതിനിടെയാണ് മുഖംമറച്ച മൂന്നുപേര്‍ക്കൊപ്പം ഭര്‍ത്താവ് അവിടേക്കെത്തിയത്. പിന്നാലെ ഭര്‍ത്താവ് കാറിന്റെ ചില്ല് തകര്‍ക്കകയും തന്നെ പുറത്തിറക്കി മര്‍ദിക്കുകയുമായിരുന്നു.

തന്നെ ബലമായി പിടിച്ചുകൊണ്ടുപോകാനും പ്രതികള്‍ ശ്രമിച്ചു. നാട്ടുകാര്‍ ഇടപെട്ടാണ് അത് തടഞ്ഞത്. തുടര്‍ന്ന് താന്‍ സഹോദരനെ സഹായത്തിനായി വിളിച്ചുവരുത്തിയെന്നും യുവതി പോലീസിനോട് പറഞ്ഞു.

ദമ്പതിമാര്‍ക്കിടയില്‍ നേരത്തെയും പ്രശ്‌നങ്ങളുണ്ടായിരുന്നതായാണ് വിവരം. ഇവരുമായി ബന്ധപ്പെട്ട കേസ് കോടതിയുടെ പരിഗണനയിലാണെന്നും വിവരമുണ്ട്. സംഭവത്തില്‍ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തതായും അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.

#woman #brutally #beaten #up #husband #panchakula #haryana

Next TV

Related Stories
#PrajwalRevanna | ലൈംഗികാരോപണം: പ്രജ്വല്‍ രേവണ്ണയെ ജെഡിഎസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു

Apr 30, 2024 12:50 PM

#PrajwalRevanna | ലൈംഗികാരോപണം: പ്രജ്വല്‍ രേവണ്ണയെ ജെഡിഎസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു

ഹാസനിലെ ബി.ജെ.പി. നേതാവ് ദേവരാജ് ഗൗഡ സംസ്ഥാന അധ്യക്ഷന്‍ ബി.വൈ. വിജയേന്ദ്രയ്ക്കയച്ച കത്താണിത്. ഇതറിഞ്ഞിട്ടും പ്രധാനമന്ത്രി നരേന്ദ്രമോദി...

Read More >>
#PJayarajanCase | പി. ജയരാജൻ വധശ്രമക്കേസ്; സുപ്രീം കോടതിയിൽ അപ്പീലുമായി സംസ്ഥാന സർക്കാർ

Apr 30, 2024 11:20 AM

#PJayarajanCase | പി. ജയരാജൻ വധശ്രമക്കേസ്; സുപ്രീം കോടതിയിൽ അപ്പീലുമായി സംസ്ഥാന സർക്കാർ

വിചാരണക്കോടതി ഇവർക്ക് പത്തുവ‍ർഷത്തെ കഠിനതടവും പിഴയും വിധിച്ചിരുന്നു. ഹൈക്കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ രണ്ടാം പ്രതി ചിരുക്കണ്ടത്ത്...

Read More >>
#accident | ബി ജെ. പി എം.​എ​ൽ.​എ​യു​ടെ കാ​ർ മ​റി​ഞ്ഞ് അപകടം

Apr 30, 2024 09:54 AM

#accident | ബി ജെ. പി എം.​എ​ൽ.​എ​യു​ടെ കാ​ർ മ​റി​ഞ്ഞ് അപകടം

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​റ്റൊ​രു കാ​റി​ൽ സ​ഞ്ച​രി​ച്ച​തി​നാ​ൽ എം.​എ​ൽ.​എ​യെ അ​പ​ക​ടം...

Read More >>
#arrest | കഞ്ചാവു പൊതിയുമായി എം.കെ.സ്റ്റാലിനെ കാണാൻ ശ്രമിച്ച ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

Apr 30, 2024 09:50 AM

#arrest | കഞ്ചാവു പൊതിയുമായി എം.കെ.സ്റ്റാലിനെ കാണാൻ ശ്രമിച്ച ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

കൊടൈക്കനാലിൽ വിശ്രമത്തിനായി പോയ മുഖ്യമന്ത്രി ചെന്നൈയിൽ നിന്നു മധുര വരെ വിമാനത്തിലാണു...

Read More >>
#drowned | കാവേരി നദിയിൽ കുളിക്കാനിറങ്ങിയ അഞ്ച് എൻജിനീയറിങ് വിദ്യാർഥികൾ മുങ്ങിമരിച്ചു

Apr 30, 2024 07:32 AM

#drowned | കാവേരി നദിയിൽ കുളിക്കാനിറങ്ങിയ അഞ്ച് എൻജിനീയറിങ് വിദ്യാർഥികൾ മുങ്ങിമരിച്ചു

സ്വകാര്യ എൻജിനീയറിങ് കോളജിലെ 11 പേരടങ്ങിയ സംഘമാണ് ഇന്നലെ രാവിലെ മേക്കെദാട്ടു സന്ദർശിക്കാനെത്തിയത്....

Read More >>
Top Stories