#PrajwalRevanna | ലൈംഗികാരോപണം: പ്രജ്വല്‍ രേവണ്ണയെ ജെഡിഎസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു

#PrajwalRevanna | ലൈംഗികാരോപണം: പ്രജ്വല്‍ രേവണ്ണയെ ജെഡിഎസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു
Apr 30, 2024 12:50 PM | By VIPIN P V

ബെംഗളൂരു: (truevisionnews.com) ലൈംഗികാരോപണത്തില്‍ കുടുങ്ങിയ ജെ.ഡി.എസ്. എം.പി.യും ഹാസന്‍ ലോക്സഭാ മണ്ഡലം സ്ഥാനാര്‍ഥിയുമായ പ്രജ്വല്‍ രേവണ്ണയെ പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു.

ഹുബ്ബള്ളിയില്‍ ചേര്‍ന്ന പാര്‍ട്ടി കോര്‍ കമ്മിറ്റി യോഗമാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്.

പ്രജ്വല്‍ രേവണ്ണയ്ക്കും പിതാവും ജെ.ഡി.എസ്. എം.എല്‍.എ.യും മുന്‍ മന്ത്രിയുമായ എച്ച്.ഡി. രേവണ്ണയ്ക്കുമെതിരായ പീഡനക്കേസ് പുറത്തുവന്നതോടെ പാര്‍ട്ടിയില്‍ പ്രതിഷേധം ശക്തമായിരുന്നു.

ഇരുവരെയും പുറത്താക്കണമെന്ന് എം.എല്‍.എ.മാര്‍ പരസ്യമായി ആവശ്യപ്പെട്ടതോടെയാണ് നടപടിയെടുത്തത്.

പ്രജ്വല്‍ രേവണ്ണ ഉള്‍പ്പെട്ട അശ്ലീല വീഡിയോകളുടെ ദൃശ്യം ഹാസനില്‍ തെരഞ്ഞെടുപ്പുസമയത്ത് വ്യാപകമായി പ്രചരിച്ചിരുന്നു.

വീഡിയോയില്‍ ഉള്‍പ്പെട്ടതായി പറയുന്ന സ്ത്രീ വനിതാ കമ്മിഷന് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പ്രജ്വലിനെതിരേ അന്വേഷണത്തിന് സര്‍ക്കാര്‍ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തി.

എച്ച്.ഡി. രേവണ്ണയുടെയും പ്രജ്വലിന്റെയും പേരില്‍ 47-കാരി നല്‍കിയ ലൈംഗികപീഡന പരാതിയില്‍ അന്വേഷണം തുടങ്ങി. രേവണ്ണയുടെ വീട്ടിലെ മുന്‍ ജോലിക്കാരിയാണ് പരാതി നല്‍കിയത്.

പ്രജ്വല്‍ രേവണ്ണ ജര്‍മനിയിലേക്കു കടന്നതായാണ് അന്വേഷണത്തില്‍ കെണ്ടത്തിയത്. സംസ്ഥാനത്തെ രണ്ടാംഘട്ട തിരഞ്ഞെടുപ്പിനിടയില്‍ ജെ.ഡി.എസിനെ പിടിച്ചുകുലുക്കുന്നതായി പരാതി.

ഇത് സഖ്യകക്ഷിയായ ബി.ജെ.പി.യെയും പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ബി.ജെ.പി. പ്രതീക്ഷ പുലര്‍ത്തുന്ന 14 മണ്ഡലങ്ങളില്‍ തിരഞ്ഞെടുപ്പിന് ഇനി ഒരാഴ്ചയേ ബാക്കിയുള്ളൂ.

ആരോപണങ്ങളേറ്റെടുത്ത് കോണ്‍ഗ്രസ് പ്രചാരണം തുടങ്ങിക്കഴിഞ്ഞു. ഇതിനിടെ പ്രജ്വല്‍ ഉള്‍പ്പെട്ട അശ്ലീല വീഡിയോകള്‍ പുറത്തുവന്ന വിവരം ബി.ജെ.പി.ക്ക് നേരത്തേ അറിയാമായിരുന്നെന്നും ഇത് അവഗണിച്ചാണ് ജെ.ഡി.എസുമായി സഖ്യമുണ്ടാക്കിയതെന്നും തെളിയിക്കുന്ന കത്ത് പുറത്തുവന്നിരുന്നു.

ഹാസനിലെ ബി.ജെ.പി. നേതാവ് ദേവരാജ് ഗൗഡ സംസ്ഥാന അധ്യക്ഷന്‍ ബി.വൈ. വിജയേന്ദ്രയ്ക്കയച്ച കത്താണിത്. ഇതറിഞ്ഞിട്ടും പ്രധാനമന്ത്രി നരേന്ദ്രമോദി പ്രജ്വലിനൊപ്പം വേദി പങ്കിട്ടെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

#Sexallegation: #PrajwalRevanna #suspended #JDS

Next TV

Related Stories
#rescued | നാല് ദിവസം മുമ്പ് ജീവനോടെ കുഴിച്ചുമൂടിയയാളെ രക്ഷപ്പെടുത്തി പൊലീസ്

May 17, 2024 05:36 PM

#rescued | നാല് ദിവസം മുമ്പ് ജീവനോടെ കുഴിച്ചുമൂടിയയാളെ രക്ഷപ്പെടുത്തി പൊലീസ്

കുഴിക്കകത്ത് 62 -കാരനായ ഒരാളാണുണ്ടായിരുന്നത്. ഒരു യുവാവാണ് ഇയാളെ ഇവിടെ...

Read More >>
#arrest | പരസ്യബോർഡ് തകർന്ന് 16 പേർ മരിച്ച സംഭവം; കമ്പനി ഉടമ അറസ്റ്റിൽ

May 17, 2024 05:19 PM

#arrest | പരസ്യബോർഡ് തകർന്ന് 16 പേർ മരിച്ച സംഭവം; കമ്പനി ഉടമ അറസ്റ്റിൽ

തിങ്കളാഴ്‌ച വൈകുന്നേരമാണ് 120 അടി ഉയരമുള്ള ഒരു പരസ്യബോർഡ് ശക്തമായ കാറ്റിൽ സമീപത്തെ പെട്രോൾ പമ്പിലേക്ക്...

Read More >>
#missing|കുറ്റാലം വെള്ളച്ചാട്ടത്തിൽ മിന്നൽ പ്രളയം; 17 കാരനെ കാണാതായി

May 17, 2024 05:18 PM

#missing|കുറ്റാലം വെള്ളച്ചാട്ടത്തിൽ മിന്നൽ പ്രളയം; 17 കാരനെ കാണാതായി

കുളിച്ചു കൊണ്ടിരിക്കുമ്പോൾ അപ്രതീക്ഷിതമായി വെള്ളം...

Read More >>
#sexualasult | മലയാളി മോഡലിനെ ഹോട്ടലിൽവച്ച് പീഡിപ്പിക്കാൻ ശ്രമം; പരസ്യ ഏജന്റ് പിടിയിൽ

May 17, 2024 04:32 PM

#sexualasult | മലയാളി മോഡലിനെ ഹോട്ടലിൽവച്ച് പീഡിപ്പിക്കാൻ ശ്രമം; പരസ്യ ഏജന്റ് പിടിയിൽ

താൻ കുരുക്കിലാണെന്ന് മനസിലാക്കിയ യുവതി ഹോട്ടല്‍ മുറിയില്‍ നിന്ന് ഇറങ്ങി ഓടിയതോടെയാണ്...

Read More >>
#Suicide | ഓണ്‍ലൈന്‍ റമ്മിയില്‍ പണം നഷ്ടപ്പെട്ടു; ഫിസിയോതെറാപ്പി വിദ്യാര്‍ത്ഥി വീട്ടില്‍ ജീവനൊടുക്കി

May 17, 2024 02:14 PM

#Suicide | ഓണ്‍ലൈന്‍ റമ്മിയില്‍ പണം നഷ്ടപ്പെട്ടു; ഫിസിയോതെറാപ്പി വിദ്യാര്‍ത്ഥി വീട്ടില്‍ ജീവനൊടുക്കി

പോലീസ് എത്തി കതകുപൊളിച്ച് നോക്കിയിപ്പോഴാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി സ്റ്റാന്‍ലി മെഡിക്കല്‍ കോളേജിലേക്ക്...

Read More >>
#RapeCase | തീർഥമെന്ന് വിശ്വസിപ്പിച്ച് മയക്കുമരുന്ന് നൽകി; ടി.വി. അവതാരകയെ പീഡിപ്പിച്ചതിന് പൂജാരിക്കെതിരെ കേസ്

May 17, 2024 02:09 PM

#RapeCase | തീർഥമെന്ന് വിശ്വസിപ്പിച്ച് മയക്കുമരുന്ന് നൽകി; ടി.വി. അവതാരകയെ പീഡിപ്പിച്ചതിന് പൂജാരിക്കെതിരെ കേസ്

ഒരിക്കല്‍ ക്ഷേത്രം സന്ദര്‍ശിച്ച് തിരികെപ്പോവുമ്പോള്‍ വീട്ടില്‍ വിടാമെന്നു പറഞ്ഞ് യുവതിയെ കാര്‍ത്തിക് തന്റെ കാറില്‍ കയറ്റിയശേഷം തീര്‍ഥം...

Read More >>
Top Stories