Apr 30, 2024 12:24 PM

(truevisionnews.com)   ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് യുഡിഎഫ് വലിയ പ്രതീക്ഷയിലാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ.

കിട്ടുന്ന പ്രതികരണങ്ങൾ ആശാവഹമാണെന്നും പൊന്നാനിയിലടക്കം യുഡിഎഫ് മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മലപ്പുറത്തും പൊന്നാനിയിലും യുഡിഎഫ് വോട്ടുകൾ കൃത്യമായി പോൾ ചെയ്തെന്ന് പികെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. വടകരയിൽ വർഗീയ പ്രചാരണം നടന്നിട്ടില്ല.

ലീഗ് അത്തരം കാര്യങ്ങൾ ചെയ്യാറില്ല. ഒരു കാലത്തും മുസ്ലിം ലീഗ് വിഭാഗീയ പ്രചാരണം നടത്തിയിട്ടില്ല. ബാബരി സംഭവം ഉണ്ടായപ്പോൾ പോലും വർഗീതക്ക് എതിരെ നിന്നവരാണ് മുസ്ലിം ലീഗ്.

ഇപി ജയരാജന്റെ കാര്യത്തിൽ കൂടുതൽ പ്രതികരിക്കാനില്ല. ഇതിലെ വിശദീകരണമൊക്കെ അവരോട് (എൽഡിഎഫിനോട്) ചോദിക്കുന്നതാണ് നല്ലതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

#Reactions #optimistic #SadikhaliThangal #win #Ponnani #too #Kunhalikutty #against #League #communalism

Next TV

Top Stories