#vdsatheesan |നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ട് ചെയ്യും, സിപിഐഎം പിന്തിരിപ്പന്‍ പാര്‍ട്ടി - വി ഡി സതീശന്‍

#vdsatheesan |നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ട് ചെയ്യും, സിപിഐഎം പിന്തിരിപ്പന്‍ പാര്‍ട്ടി -  വി ഡി സതീശന്‍
Apr 17, 2024 12:00 PM | By Susmitha Surendran

കണ്ണൂര്‍:  (truevisionnews.com)   സിപിഐഎം ജീവിക്കുന്നത് പത്തൊമ്പതാം നൂറ്റാണ്ടിലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പുരോഗമന രാഷ്ട്രീയ കക്ഷിയെന്ന് പറയും.

പക്ഷെ ഇപ്പോഴും പിന്തിരിപ്പന്‍ പാര്‍ട്ടിയാണ് സിപിഐഎം. സിപിഐഎം നേതാക്കള്‍ ക്രിമിനലുകള്‍ക്ക് കുടപിടിക്കുന്നു. ബോംബ് നിര്‍മ്മിച്ചത് യുഡിഎഫ് പ്രവര്‍ത്തരെ ലക്ഷ്യമിട്ടാണെന്നും മുഖ്യമന്ത്രി ക്രിമിനലുകളെ പ്രോത്സാഹിപ്പിക്കുകയാണെന്നും വി ഡി സതീശന്‍ ആരോപിച്ചു.

മാടായിയില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസുകാരെ ചെടിച്ചട്ടികൊണ്ട് തല്ലിച്ചതച്ചപ്പോള്‍ മുഖ്യമന്ത്രി അക്രമികളെ പ്രോത്സാഹിപ്പിച്ചു. ബോംബ് നിര്‍മ്മിച്ചവരെയും മുഖ്യമന്ത്രി രക്ഷിക്കുകയാണ്.

ജയിക്കില്ലെന്ന് ഉറപ്പുള്ളതുകൊണ്ടാണ് ബോംബ് ഉണ്ടാക്കിയത്. ബോംബ് നിര്‍മ്മാണത്തില്‍ മുഖ്യമന്ത്രിക്കും ഉത്തരവാദിത്തമുണ്ട്. സ്‌പെഷ്യല്‍ ബ്രാഞ്ച്, ഇന്റലിജന്‍സ് റിപ്പോര്‍ട്ട് മുഖ്യമന്ത്രി ഒളിപ്പിച്ചുവെച്ചുവെന്നും വി ഡി സതീശന്‍ പറഞ്ഞു.

സിപിഐഎം പ്രകടന പത്രിക ഇറക്കുന്നത് കണ്ട് തലയില്‍ കൈവെച്ചു പോയി. ആകെ 19 സീറ്റിലാണ് മത്സരിക്കുന്നത്. ഇവരാണ് പ്രകടന പത്രിക ഇറക്കിയത്.

യുഎപിഎ പിന്‍വലിക്കുമെന്ന് സിപിഐഎം പ്രകടന പത്രിക. അതേ നിയമം കൊണ്ട് അലന്‍, താഹ എന്നവര്‍ക്കെതിരെ കേസെടുത്തവരാണ് എല്‍ഡിഎഫ്. തീവ്രവലതുപക്ഷ നിലപാടാണ് മുഖ്യമന്ത്രിക്കും ഇടതുപക്ഷത്തിനുമുള്ളത്.

പൂച്ചയ്ക്ക് പ്രസവിക്കാന്‍ ഏറ്റവും അനുയോജ്യമായ സ്ഥലം കേരള ഖജനാവാണ്. ഒരു പണിയും നടക്കാത്ത സ്ഥലമാണ് കേരള ഖജനാവെന്നും വി ഡി സതീശന്‍ പരിഹസിച്ചു.

നല്ല കമ്മ്യൂണിസ്റ്റുകാര്‍ ഇത്തവണ യുഡിഎഫിന് വോട്ട് ചെയ്യും. അത് യുഡിഎഫിനോ ഷാഫി പറമ്പിലിനോ കിട്ടുന്ന വോട്ടല്ല. അത് പിണറായിക്ക് എതിരെയുള്ള വോട്ടാണെന്നും പ്രതിപക്ഷ നേതാവ് അവകാശപ്പെട്ടു.

#Good #communists #vote #UDF #CPIM #reactionary #party #VDSatheesan

Next TV

Related Stories
#accident | പൊലീസ് വാഹനവും ടെമ്പോ ട്രാവലറുമായി കൂട്ടിയിടിച്ച് അപകടം; ഡി വൈ എസ് പി ഉൾപ്പെടെ നിരവധി പേർക്ക് പരുക്ക്

Apr 30, 2024 01:27 PM

#accident | പൊലീസ് വാഹനവും ടെമ്പോ ട്രാവലറുമായി കൂട്ടിയിടിച്ച് അപകടം; ഡി വൈ എസ് പി ഉൾപ്പെടെ നിരവധി പേർക്ക് പരുക്ക്

ട്രാവലറിൽ സഞ്ചരിച്ചിരുന്ന പാലായിൽ നിന്നുള്ള കന്യാസ്ത്രീകൾക്കും...

Read More >>
#wildelephant |ചെക്പോസ്റ്റ് കടക്കാൻ കാത്തുനിൽക്കവേ വാഹനങ്ങൾക്കിടിയിലൂടെ ഓടി കാട്ടാന

Apr 30, 2024 01:25 PM

#wildelephant |ചെക്പോസ്റ്റ് കടക്കാൻ കാത്തുനിൽക്കവേ വാഹനങ്ങൾക്കിടിയിലൂടെ ഓടി കാട്ടാന

ചെക്പോസ്റ്റിൽ നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങൾക്കിടയിലൂടെ കാട്ടാന കടന്നു പോകുന്നതിന്റെ ദൃശ്യങ്ങൾ...

Read More >>
#deathcase | ക്വാ​ർ​ട്ടേ​ഴ്‌​സ് മു​റി​യി​ൽ അ​ഴു​കി​യ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ സം​ഭ​വം; കൊ​ല​പാ​ത​ക​മെ​ന്ന നി​ഗ​മ​ന​ത്തി​ൽ പൊ​ലീ​സ്, അ​ന്വേ​ഷ​ണം

Apr 30, 2024 01:23 PM

#deathcase | ക്വാ​ർ​ട്ടേ​ഴ്‌​സ് മു​റി​യി​ൽ അ​ഴു​കി​യ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ സം​ഭ​വം; കൊ​ല​പാ​ത​ക​മെ​ന്ന നി​ഗ​മ​ന​ത്തി​ൽ പൊ​ലീ​സ്, അ​ന്വേ​ഷ​ണം

പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടു​കൂ​ടി പ​രി​ശോ​ധി​ച്ച് അ​ന്വേ​ഷ​ണം മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കാ​നാ​ണ് പൊ​ലീ​സ്...

Read More >>
#accident | നാല് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; ഡ്രൈവർക്ക് പരിക്ക്

Apr 30, 2024 01:22 PM

#accident | നാല് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; ഡ്രൈവർക്ക് പരിക്ക്

ആ​ദ്യം ഇ​ടി​ച്ച ലോ​റി​ക്ക് പി​ന്നി​ൽ മ​റ്റൊ​രു ലോ​റി​യും...

Read More >>
#drowned | സ്വിമ്മിങ്ങ് പൂളില്‍ കളിക്കുന്നതിനിടെ അഞ്ചു വയസ്സുകാരി മുങ്ങിമരിച്ചു

Apr 30, 2024 01:18 PM

#drowned | സ്വിമ്മിങ്ങ് പൂളില്‍ കളിക്കുന്നതിനിടെ അഞ്ചു വയസ്സുകാരി മുങ്ങിമരിച്ചു

ഗുഡ്‌ന്യൂസ് ഫെസ്റ്റില്‍ പങ്കെടുക്കാന്‍ വീട്ടുകാര്‍ക്കൊപ്പം നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ്...

Read More >>
#attack | മെഡിക്കൽ കോളേജിൽ ജീവനക്കാരിക്ക് ക്രൂരമർദ്ദനം; മുഖത്ത് ഇടിവള കൊണ്ട് ഇടിച്ചു, യുവാവ് കസ്റ്റഡിയിൽ

Apr 30, 2024 01:14 PM

#attack | മെഡിക്കൽ കോളേജിൽ ജീവനക്കാരിക്ക് ക്രൂരമർദ്ദനം; മുഖത്ത് ഇടിവള കൊണ്ട് ഇടിച്ചു, യുവാവ് കസ്റ്റഡിയിൽ

സ്കാനിംഗിന് തീയതി നൽകാൻ വൈകി എന്നാരോപിച്ചാണ് അനിൽ ജയകുമാരിയെ ആക്രമിച്ചതെന്നാണ്...

Read More >>
Top Stories