#murder|ഭാര്യയേയും പ്രായപൂർത്തിയാകാത്ത പെൺമക്കളെയും കോടാലി ഉപയോ​ഗിച്ച് കൊലപ്പെടുത്തി; ഭർത്താവ് അറസ്റ്റിൽ

#murder|ഭാര്യയേയും പ്രായപൂർത്തിയാകാത്ത പെൺമക്കളെയും കോടാലി ഉപയോ​ഗിച്ച് കൊലപ്പെടുത്തി; ഭർത്താവ് അറസ്റ്റിൽ
Apr 17, 2024 09:53 AM | By Meghababu

 റാഞ്ചി:(truevisionnews.com) ഭാര്യയേയും പ്രായപൂർത്തിയാകാത്ത രണ്ട് പെൺമക്കളെയും കൊലപ്പെടുത്തിയയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

ജാർഖണ്ഡിലെ വെസ്റ്റ് സിംഗ്ഭും ജില്ലയിലാണ് ഗുരുചരൺ പാഡിയ എന്നയാൾ ഭാര്യയേയും മക്കളേയും കോടാലി ഉപയോ​ഗിച്ച് മർദ്ദിച്ച് കൊലപ്പെടുത്തിയത്.

ഇയാൾ മദ്യപിച്ചാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറയുന്നു. മുഫാസിൽ പൊലീസ് സ്റ്റേഷന് കീഴിലുള്ള ലുദ്രബാസ ഗ്രാമത്തിലാണ് ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായത്.

മദ്യപാനത്തിൻ്റെ പേരിൽ ഗുരുചരൺ പാഡിയയും ഭാര്യ ജനോയും തമ്മിൽ വഴക്ക് പതിവായിരുന്നുവെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെ ഇവർ തമ്മിൽ വീണ്ടും തർക്കമുണ്ടാവുകയും ​ഗുരുചരൺ പാഡിയ കോടാലി എടുത്ത് ഭാര്യയേയും 5 ഉം ഒന്നും വയസ് പ്രായമുള്ള പെൺമക്കളെയും കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ഇയാളെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയച്ചതായി പൊലീസ് അറിയിച്ചു.

#wife #daughters #killed #axe #Husband #arrested

Next TV

Related Stories
#crime |ഭാര്യയുമായി സംസാരിക്കാറുണ്ടെന്ന് സംശയം; സുഹൃത്തിനെ ക്രൂരമായി കൊലപ്പെടുത്തി 39-കാരൻ

Apr 29, 2024 10:02 PM

#crime |ഭാര്യയുമായി സംസാരിക്കാറുണ്ടെന്ന് സംശയം; സുഹൃത്തിനെ ക്രൂരമായി കൊലപ്പെടുത്തി 39-കാരൻ

തന്റെ ഭാര്യയിൽനിന്ന് അകന്നുനിൽക്കാൻ ​ഗുലാബ് മനോജിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു....

Read More >>
#NarendraModi  |തീവ്രവാദം വളർന്നപ്പോൾ കോൺഗ്രസ് ഗൂഢാലോചന നടത്തി ഹിന്ദുക്കളെ വേട്ടയാടി -  നരേന്ദ്ര മോദി

Apr 29, 2024 09:26 PM

#NarendraModi |തീവ്രവാദം വളർന്നപ്പോൾ കോൺഗ്രസ് ഗൂഢാലോചന നടത്തി ഹിന്ദുക്കളെ വേട്ടയാടി - നരേന്ദ്ര മോദി

കാവി ഭീകരത എന്ന പേരു പറഞ്ഞ് രാജ്യത്തെ ഹിന്ദുക്കളെ കോൺഗ്രസ്...

Read More >>
#ooty | രണ്ട് മാസത്തേക്ക് ഊട്ടി, കൊടൈക്കനാല്‍ യാത്രകള്‍ക്ക് നിയന്ത്രണം; പ്രവേശിക്കണമെങ്കിൽ ഇനി പാസ്

Apr 29, 2024 08:30 PM

#ooty | രണ്ട് മാസത്തേക്ക് ഊട്ടി, കൊടൈക്കനാല്‍ യാത്രകള്‍ക്ക് നിയന്ത്രണം; പ്രവേശിക്കണമെങ്കിൽ ഇനി പാസ്

മേയ് ഏഴ് മുതല്‍ ജൂണ്‍ 30 വരെ ഇ പാസ് മുഖേന മാത്രമാണ് ഇരുസ്ഥലങ്ങളിലേക്കും സഞ്ചാരികള്‍ക്ക് പ്രവേശനം...

Read More >>
#AmitShah |'അമിത് ഷായുടെ ഹെലികോപ്റ്റര്‍ ടേക്ക് ഓഫിനിടെ ആടിയുലഞ്ഞു, നിയന്ത്രണം വിട്ടു'; 'അത്ഭുതകരമായ രക്ഷപ്പെടല്‍', വീഡിയോ

Apr 29, 2024 07:53 PM

#AmitShah |'അമിത് ഷായുടെ ഹെലികോപ്റ്റര്‍ ടേക്ക് ഓഫിനിടെ ആടിയുലഞ്ഞു, നിയന്ത്രണം വിട്ടു'; 'അത്ഭുതകരമായ രക്ഷപ്പെടല്‍', വീഡിയോ

പൈലറ്റിന്റെ സമയോചിത ഇടപെടലിലൂടെ വന്‍ അപകടം ഒഴിവായിയെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്....

Read More >>
#attack | മലയാളിയായ വനിതാ റെയിൽവേ ഗാർഡിനെ ആക്രമിച്ച് മദ്യപസംഘം

Apr 29, 2024 07:46 PM

#attack | മലയാളിയായ വനിതാ റെയിൽവേ ഗാർഡിനെ ആക്രമിച്ച് മദ്യപസംഘം

കൈക്കും തലയിലും പരിക്കേറ്റ രാഖിയെ റെയിൽവേ ആശുപത്രിയിൽ ചികിത്സയ്ക്ക്...

Read More >>
#holyday |കൊടുംചൂട്; സ്കൂളുകളുടെ അവധി നീട്ടി ത്രിപുര സർക്കാർ

Apr 29, 2024 01:40 PM

#holyday |കൊടുംചൂട്; സ്കൂളുകളുടെ അവധി നീട്ടി ത്രിപുര സർക്കാർ

വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ സർക്കാർ, എയ്ഡഡ് സ്കൂളുകൾക്കും സ്വകാര്യ സ്കൂളുകള്‍ക്കും അവധി ബാധകമായിക്കുമെന്ന് ത്രിപുര വിദ്യാഭ്യാസ...

Read More >>
Top Stories