#released | വടകരയിൽ കഞ്ചാവുമായി പിടിയിലായ യുവാവിനെ വിട്ടയച്ചു

#released | വടകരയിൽ കഞ്ചാവുമായി പിടിയിലായ യുവാവിനെ വിട്ടയച്ചു
Apr 16, 2024 09:07 PM | By Athira V

വടകര: ( www.truevisionnews.com ) കേസ് നടപടിക്രമങ്ങളിലെ തെറ്റു മൂലം കഞ്ചാവുമായി പിടികൂടിയ യുവാവിനെ കോടതി കുറ്റക്കാരനല്ലെന്ന് കണ്ടെത്തി വെറുതെ വിട്ടു.

തൃശ്ശൂർ കൊടകര സ്വദേശി കറുത്തേടത്ത് ദിനേശനെ (46)യാണ് വടകര നാർക്കോട്ടിക്ക് സ്പെഷ്യൽ കോടതി ജഡ്ജി വി.പി.എം.സുരേഷ് ബാബു വെറുതെ വിട്ടത്.

2018 ജൂലായി മാസം 27 ന് വൈകിട്ട് 5:40മണിക്ക് വടകര പുതിയ ബസ്സ് സ്റ്റാന്റിനു സമീപമുള്ള ശ്രീ മണി ബാറിന് സമീപം വെച്ച് ദിനേശനെ ഒരു കിലോ 200 ഗ്രാം കഞ്ചാവ് സഹിതം വടകര സബ് ഇൻസ്പെക്ടരും സംഘവും പിടികൂടി എന്നാണ് കേസ്.

എൻ.ഡി.പി.എസ്സ് ആക്ട് പ്രകാരമുള്ള കേസ് പിടികൂടുമ്പോൾ പോലീസ് പാലിക്കേണ്ട നടപടിക്രമങ്ങൾ പാലിച്ചില്ല. അന്വേഷണത്തിലും പാളിച്ച സംഭവിച്ചു.

ഈക്കാര്യങ്ങളൊക്കെത്തന്നെയും പ്രതിയെ കുറ്റക്കാരനായി സ്ഥാപിക്കാൻ പ്രോസിക്യൂഷന് വിലങ്ങുതടിയായതായി വിധിയിൽ പറയുന്നു.

കേസിൽ ഡി.വൈ.എസ്.പി അടക്കം എട്ട് സാക്ഷികളെ വിസ്തരിക്കുകയും 16 രേഖകൾ മാർക്ക് ചെയ്യുകയും ചെയ്തു.പ്രതിക്കു വേണ്ടി അഡ്വ.പി.പി സുനിൽ കുമാർ ഹാജരായി.

#youth #caught #with #ganja #Vadakara #released

Next TV

Related Stories
#temperature |വേണം പ്രത്യേക ശ്രദ്ധ, രണ്ട് ജില്ലകളിൽ സാധാരണയേക്കാൾ 5.5 ഡിഗ്രി കൂടുതൽ, മറ്റ് 6 ജില്ലകളിലും അസാധാരണ ചൂട്

Apr 29, 2024 10:50 PM

#temperature |വേണം പ്രത്യേക ശ്രദ്ധ, രണ്ട് ജില്ലകളിൽ സാധാരണയേക്കാൾ 5.5 ഡിഗ്രി കൂടുതൽ, മറ്റ് 6 ജില്ലകളിലും അസാധാരണ ചൂട്

കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിൽ ഉയർന്ന താപനില 3 മുതൽ 4 ഡിഗ്രി വരെ അധികം...

Read More >>
#robbery  |വൻ കവർച്ച, 42 പവനോളം സ്വർണാഭരണങ്ങൾ കവര്‍ന്നത് ആളില്ലാത്ത വീട്ടിൽ നിന്ന്

Apr 29, 2024 10:22 PM

#robbery |വൻ കവർച്ച, 42 പവനോളം സ്വർണാഭരണങ്ങൾ കവര്‍ന്നത് ആളില്ലാത്ത വീട്ടിൽ നിന്ന്

വീട്ടിലെ 42 പവൻ സ്വർണാഭരണമാണ് മോഷണം പോയത്. വിളപ്പിൽശാല പൊലീസ് കേസെടുത്ത് അന്വേഷണം...

Read More >>
#CMD |ഡ്രൈവർ യദുവിനെ പിരിച്ചു വിടില്ല; മാറ്റി നിർത്തുമെന്ന് സിഎംഡി

Apr 29, 2024 09:53 PM

#CMD |ഡ്രൈവർ യദുവിനെ പിരിച്ചു വിടില്ല; മാറ്റി നിർത്തുമെന്ന് സിഎംഡി

മേയര്‍ ആരോപിക്കുന്നതുപോലെ ലൈംഗിക ചുവയോടെ ഒരു ആംഗ്യവും കാണിച്ചില്ലെന്നാണ് കെഎസ്ആര്‍ടിസിയിലെ എംപാനല്‍ ജീവനക്കാരനായ യദുവിന്റെ...

Read More >>
#sunburned |'ആദ്യം ചെറിയൊരു അസ്വസ്ഥത, പിന്നീട് കണ്ടത് പൊള്ളിയ പാട്'; ഉടൻ ചികിത്സ തേടിയെന്ന് സൂര്യതാപമേറ്റ വയോധികൻ

Apr 29, 2024 09:20 PM

#sunburned |'ആദ്യം ചെറിയൊരു അസ്വസ്ഥത, പിന്നീട് കണ്ടത് പൊള്ളിയ പാട്'; ഉടൻ ചികിത്സ തേടിയെന്ന് സൂര്യതാപമേറ്റ വയോധികൻ

ആദ്യം വലത് തോളിനോട് ചേര്‍ന്നുള്ള ഭാഗത്ത് അസ്വസ്ഥത തോന്നുകയായിരുന്നുവെന്ന് പുരുഷോത്തമ പണിക്കര്‍...

Read More >>
Top Stories