#LokSabhaElection2024 | പാലക്കാട് കളംനിറഞ്ഞ് വി. കെ ശ്രീകണ്ഠൻ; കടുത്ത ചൂടിനെ അവഗണിച്ചും സ്ഥാനാർത്ഥിയെ കാണാൻ നിരവധി പേർ

#LokSabhaElection2024 | പാലക്കാട് കളംനിറഞ്ഞ് വി. കെ ശ്രീകണ്ഠൻ; കടുത്ത ചൂടിനെ അവഗണിച്ചും സ്ഥാനാർത്ഥിയെ കാണാൻ നിരവധി പേർ
Apr 16, 2024 09:01 PM | By VIPIN P V

പാലക്കാട്‌ : (truevisionnews.com) അതിരില്ലാത്ത സ്നേഹം ഏറ്റുവാങ്ങിയാണ് യു. ഡി. എഫ് സ്ഥാനാർഥി വി. കെ ശ്രീകണ്ഠന്റെ ഓരോ മണ്ഡലത്തിലെയും പര്യടനം മുന്നേറുന്നത്.

ഒറ്റപ്പാലം നിയോജക മണ്ഡലത്തിലെ ശ്രീകൃഷ്ണപുരത്ത് നടന്ന പര്യടനവും സമാനതകളില്ലാത്ത സ്നേഹം ഏറ്റുവാങ്ങി തന്നെയായിരുന്നു. സ്വീകരണ കേന്ദ്രങ്ങളിലും വഴിയോരങ്ങളിലും കുട്ടികളും വായോധികരും ഉൾപ്പെടെ നിരവധി പേരാണ് കടുത്ത ചൂട് അവഗണിച്ച് ഉച്ച നേരത്തും സ്ഥാനാർഥിയെ കാണാനായി കാത്തുനിന്നത്.

വീടിന് മുറ്റത്ത് കാത്തുനിന്നവർക്കെല്ലാം കൈവീശി അഭിവാദ്യം നേർന്നാണ് സ്ഥാനാർഥി മുന്നോട്ടു പോയത്. കനത്ത ചൂട് ആയതിനാൽ പലരും സ്ഥാനാർഥിക്ക് സംഭാരവും, നാരങ്ങവെള്ളവും ഉൾപ്പെടെ നൽകിയാണ് കരുതൽ കാണിക്കുന്നത്.

രാവിലെ കോണിക്കഴിയിൽ നിന്നും ആരംഭിച്ച പര്യടനം 20 കേന്ദ്രങ്ങളിൽ സ്വീകരണത്തിന് ശേഷം കൊളക്കാട്ടുകുറുശ്ശിയിൽ സമാപിച്ചു. മണ്ഡലത്തിൽ നടപ്പാക്കിയ വികസനങൾ എണ്ണിപ്പറഞ്ഞാണ് സ്ഥാനാർഥി വോട്ട് അഭ്യർത്ഥിച്ചത്.

ശ്രീകണ്ഠനെ വരച്ച പെൻസിൽ ചിത്രങ്ങളും, ഫോട്ടോയുമെല്ലാം കുട്ടികൾ ഉൾപ്പെടെ പലരും സമ്മാനമായി സ്ഥാനാർഥിക്ക് നൽകി.

വൈകീട്ട് വാക്കടയിൽ നിന്ന് ആരംഭിച്ച പര്യടനം 19 സ്ഥലങ്ങളിൽ സ്വീകരണത്തിന് ശേഷം രാത്രി ഏറെ വൈകി കുണ്ടൂർക്കുന്നിൽ സമാപിച്ചു.

#Palakkad #full #garbage. #KSreekanthan; #Despite #scorching #heat, #many #people #turned #out #meet #candidate

Next TV

Related Stories
#LokSabhaElection2024 | ലോക്‌സഭ തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് മത്സരിക്കുന്നത് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സീറ്റുകളില്‍

May 9, 2024 12:35 PM

#LokSabhaElection2024 | ലോക്‌സഭ തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് മത്സരിക്കുന്നത് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സീറ്റുകളില്‍

റായ്‌ബറേലിയും അമേഠിയും അടക്കം 17 സീറ്റുകളിലാണ് ഉത്തര്‍പ്രദേശില്‍ ഇത്തവണ കോണ്‍ഗ്രസ് മത്സരിക്കുന്നത്. പശ്ചിമ ബംഗാളില്‍ 42ല്‍ 14 ഉം മഹാരാഷ്ട്രയില്‍...

Read More >>
#LokSabhaElection2024 | പൊലീസ് മുസ്‍ലിംകളെ വോട്ട് ചെയ്യാൻ അനുവദിച്ചില്ലെന്ന് പരാതി

May 7, 2024 09:53 PM

#LokSabhaElection2024 | പൊലീസ് മുസ്‍ലിംകളെ വോട്ട് ചെയ്യാൻ അനുവദിച്ചില്ലെന്ന് പരാതി

‘അത് പൊലീസിന്റെ പണിയല്ല. വോട്ടർമാർ അകത്തേക്ക് പോകട്ടെ. വോട്ട് ചെയ്യണോ വേണ്ടയോ എന്ന് പ്രിസൈഡിംഗ് ഓഫീസർ തീരുമാനിക്കും’ -അവർ വീഡിയോയിൽ...

Read More >>
#loksabhaelection2024 |മൂന്നാംഘട്ട വോട്ടെടുപ്പ്: 11 മണി വരെ 25 ശതമാനം പോളിങ്; ബംഗാളിൽ സംഘർഷം

May 7, 2024 12:26 PM

#loksabhaelection2024 |മൂന്നാംഘട്ട വോട്ടെടുപ്പ്: 11 മണി വരെ 25 ശതമാനം പോളിങ്; ബംഗാളിൽ സംഘർഷം

പശ്ചിമബംഗാളിലാണ് ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത്....

Read More >>
#loksabhaelection2024 | ലോക്സഭാ തെരഞ്ഞെടുപ്പ് മൂന്നാം ഘട്ടം ഇന്ന്; അമിത് ഷാ ഉൾപ്പെടെയുള്ളവർ ജനവിധി തേടും

May 7, 2024 07:32 AM

#loksabhaelection2024 | ലോക്സഭാ തെരഞ്ഞെടുപ്പ് മൂന്നാം ഘട്ടം ഇന്ന്; അമിത് ഷാ ഉൾപ്പെടെയുള്ളവർ ജനവിധി തേടും

ഹത്രാസ്, ആഗ്ര, ഫത്തേപൂർ സിക്രി, ഫിറോസാബാദ്, മെയിൻപുരി എന്നിവയാണ് മൂന്നാംഘട്ടത്തിലെ ഉത്തർപ്രദേശിലെ പ്രധാന...

Read More >>
#RahulGandhi | മോദിയടക്കമുള്ളവർക്ക് മറുപടി: സ്ഥാനാർഥിയായതിന്‍റെ കാരണം പറഞ്ഞ് രാഹുൽ ഗാന്ധി; 'അമ്മ ഏൽപിച്ച ദൗത്യം'

May 3, 2024 08:31 PM

#RahulGandhi | മോദിയടക്കമുള്ളവർക്ക് മറുപടി: സ്ഥാനാർഥിയായതിന്‍റെ കാരണം പറഞ്ഞ് രാഹുൽ ഗാന്ധി; 'അമ്മ ഏൽപിച്ച ദൗത്യം'

ഉച്ചയോടെയാണ് സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുൻ ഖര്‍ഗെ തുടങ്ങിയവര്‍ക്കൊപ്പം റായ്ബറേലിയിലെത്തിയാണ് രാഹുല്‍...

Read More >>
Top Stories