#LokSabhaElection2024 | രാഷ്ട്രീയ മാറ്റത്തിന് ആരവം മുഴക്കി കെ എസ് ഹംസ; തൃത്താലയെ ചുവപ്പിച്ച് എൽ ഡി എഫ് പ്രകടനം

#LokSabhaElection2024 | രാഷ്ട്രീയ മാറ്റത്തിന് ആരവം മുഴക്കി കെ എസ് ഹംസ; തൃത്താലയെ ചുവപ്പിച്ച് എൽ ഡി എഫ് പ്രകടനം
Apr 16, 2024 08:35 PM | By VIPIN P V

തൃത്താല: (truevisionnews.com) പുഷ്പങ്ങളുമായി കുരുന്നുകള്‍, ഹാരമണിയിച്ച് മുതിര്‍ന്നവര്‍, പുസ്തകങ്ങളുമായി വീട്ടമ്മമാര്‍, അനുഗ്രഹാശിസ്സുകളുമായി അമ്മമാര്‍, ആവേശം വാരിക്കോരി യുവ വോട്ടര്‍മാര്‍.

തൃത്താല നിയമസഭാ മണ്ഡലത്തില്‍ ഓളം തീര്‍ത്ത് പൊന്നാനി ലോക്‌സഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.എസ് ഹംസയുടെ പര്യടനം തുടരുന്നു.

പൊന്നാനിയുടെ മാറ്റത്തിനായി പടനയിക്കുന്ന ഹംസയ്ക്ക് ഐക്യമോതിയാണ് മണ്ഡലത്തിലെ വോട്ടര്‍മാര്‍ സ്ഥാനാര്‍ത്ഥിയെ വരവേറ്റത്. രാവിലെ മുതല്‍ രാത്രി വരെ നീണ്ട പര്യടനം മണ്ഡലത്തെ ആവേശത്തേരിലേറ്റി.

സ്ത്രീകളടെയും യുവാക്കളുടെയും പങ്കാളിത്തം മണ്ഡലത്തിന്റെ മനസ് വ്യക്തമാക്കുന്നതായി. പരുതൂര്‍, പട്ടിത്തറ, തൃത്താല, നാഗലശേരി, തിരുമിറ്റക്കോട്, ചാലിശ്ശേരി, കപ്പൂര്‍ പഞ്ചായത്തുകളിലൂടെയായിരുന്നു പര്യടനം.

പരുതൂര്‍ പഞ്ചായത്തിലെ നാടപറമ്പില്‍നിന്നായിരുന്നു തുടക്കം. നാനാതുറകളിലുള്ളവര്‍ പര്യടനകേന്ദ്രങ്ങളില്‍ സ്ഥാനാര്‍ത്ഥിക്ക് അഭിവാദ്യമര്‍പ്പിക്കാനെത്തി. അമ്മമാരും യുവാക്കളും ഹംസയെ സ്‌നേഹ പൂര്‍വ്വം വരവേറ്റു.

മാറ്റത്തിനായി തൃത്താലയുടെ മനസ് പാകപ്പെട്ടതിന്റെ നേര്‍ക്കാഴ്ചയായിരുന്നു സ്വീകരണ കേന്ദ്രങ്ങളിലെ ആവേശം. വിവിധ കേന്ദ്രങ്ങളില്‍ ടി.പി കുഞ്ഞുണ്ണി, കെ.പി ശ്രീനിവാസന്‍, എം.കെ പ്രദീപ്, പി.ആര്‍ കുഞ്ഞുണ്ണി, വി.പി റജീന, ടി. ഷഫീക്, എം.പി കൃഷ്ണന്‍, ടി. സുധാകരന്‍,

കെ.സി നിമേഷ്, ടി. ഹംസ, ചന്ദ്രന്‍ കക്കാട്ടിരി, ധനീഷ് അരേക്കത്ത്, എ.കെ ദേവദാസ്, മുടവന്നൂര്‍ രാജന്‍, ഇ.ടി ഹൈദ്രോസ് എന്നിവര്‍ പ്രസംഗിച്ചു. മുന്‍ എം.എല്‍.എ വി.കെ ചന്ദ്രന്‍, പി.എന്‍ മോഹനന്‍, പി. നൗഷാദ്, ടി.പി മുഹമ്മദ് എന്നിവര്‍ സ്ഥാനാര്‍ത്ഥിയെ അനുഗമിച്ചു.

#KSHamza #raised #clamor #political #change; #LDF #performance #making #Trithala #red

Next TV

Related Stories
#LokSabhaElection2024 | ലോക്‌സഭ തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് മത്സരിക്കുന്നത് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സീറ്റുകളില്‍

May 9, 2024 12:35 PM

#LokSabhaElection2024 | ലോക്‌സഭ തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് മത്സരിക്കുന്നത് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സീറ്റുകളില്‍

റായ്‌ബറേലിയും അമേഠിയും അടക്കം 17 സീറ്റുകളിലാണ് ഉത്തര്‍പ്രദേശില്‍ ഇത്തവണ കോണ്‍ഗ്രസ് മത്സരിക്കുന്നത്. പശ്ചിമ ബംഗാളില്‍ 42ല്‍ 14 ഉം മഹാരാഷ്ട്രയില്‍...

Read More >>
#LokSabhaElection2024 | പൊലീസ് മുസ്‍ലിംകളെ വോട്ട് ചെയ്യാൻ അനുവദിച്ചില്ലെന്ന് പരാതി

May 7, 2024 09:53 PM

#LokSabhaElection2024 | പൊലീസ് മുസ്‍ലിംകളെ വോട്ട് ചെയ്യാൻ അനുവദിച്ചില്ലെന്ന് പരാതി

‘അത് പൊലീസിന്റെ പണിയല്ല. വോട്ടർമാർ അകത്തേക്ക് പോകട്ടെ. വോട്ട് ചെയ്യണോ വേണ്ടയോ എന്ന് പ്രിസൈഡിംഗ് ഓഫീസർ തീരുമാനിക്കും’ -അവർ വീഡിയോയിൽ...

Read More >>
#loksabhaelection2024 |മൂന്നാംഘട്ട വോട്ടെടുപ്പ്: 11 മണി വരെ 25 ശതമാനം പോളിങ്; ബംഗാളിൽ സംഘർഷം

May 7, 2024 12:26 PM

#loksabhaelection2024 |മൂന്നാംഘട്ട വോട്ടെടുപ്പ്: 11 മണി വരെ 25 ശതമാനം പോളിങ്; ബംഗാളിൽ സംഘർഷം

പശ്ചിമബംഗാളിലാണ് ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത്....

Read More >>
#loksabhaelection2024 | ലോക്സഭാ തെരഞ്ഞെടുപ്പ് മൂന്നാം ഘട്ടം ഇന്ന്; അമിത് ഷാ ഉൾപ്പെടെയുള്ളവർ ജനവിധി തേടും

May 7, 2024 07:32 AM

#loksabhaelection2024 | ലോക്സഭാ തെരഞ്ഞെടുപ്പ് മൂന്നാം ഘട്ടം ഇന്ന്; അമിത് ഷാ ഉൾപ്പെടെയുള്ളവർ ജനവിധി തേടും

ഹത്രാസ്, ആഗ്ര, ഫത്തേപൂർ സിക്രി, ഫിറോസാബാദ്, മെയിൻപുരി എന്നിവയാണ് മൂന്നാംഘട്ടത്തിലെ ഉത്തർപ്രദേശിലെ പ്രധാന...

Read More >>
#RahulGandhi | മോദിയടക്കമുള്ളവർക്ക് മറുപടി: സ്ഥാനാർഥിയായതിന്‍റെ കാരണം പറഞ്ഞ് രാഹുൽ ഗാന്ധി; 'അമ്മ ഏൽപിച്ച ദൗത്യം'

May 3, 2024 08:31 PM

#RahulGandhi | മോദിയടക്കമുള്ളവർക്ക് മറുപടി: സ്ഥാനാർഥിയായതിന്‍റെ കാരണം പറഞ്ഞ് രാഹുൽ ഗാന്ധി; 'അമ്മ ഏൽപിച്ച ദൗത്യം'

ഉച്ചയോടെയാണ് സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുൻ ഖര്‍ഗെ തുടങ്ങിയവര്‍ക്കൊപ്പം റായ്ബറേലിയിലെത്തിയാണ് രാഹുല്‍...

Read More >>
Top Stories