#Manojdeath | മനോജിന്റെ മരണത്തിന് ഇടയാക്കിയ വടം കെട്ടിയത് ഡിജിപിയുടെ നിർദേശം ലംഘിച്ച്; വഴിതിരിയാൻ ബോർഡുമില്ല

#Manojdeath | മനോജിന്റെ മരണത്തിന് ഇടയാക്കിയ വടം കെട്ടിയത് ഡിജിപിയുടെ നിർദേശം ലംഘിച്ച്; വഴിതിരിയാൻ ബോർഡുമില്ല
Apr 16, 2024 08:05 PM | By VIPIN P V

തിരുവനന്തപുരം: (truevisionnews.com) ഒരു സാഹചര്യത്തിലും റോഡിനു കുറുകെ കയറോ വയറുകളോ കെട്ടി ട്രാഫിക് നിയന്ത്രിക്കരുതെന്ന ഡിജിപിയുടെ നിർദേശം ലംഘിച്ചാണു കൊച്ചിയിൽ റോഡിനു കുറകേ പൊലീസ് വടം കെട്ടിയതും അപകടത്തിൽ യുവാവ് കൊല്ലപ്പെട്ടതും.

റോഡിനു കുറുകെ പൊലീസ് വടം കെട്ടി അപകടങ്ങളുണ്ടായതോടെയാണു 2018ൽ ഡിജിപി ലോക്നാഥ് ബെഹ്റ ഉത്തരവിറക്കിയത്. മനുഷ്യാവകാശ കമ്മിഷൻ നിർദേശത്തെ തുടർന്നായിരുന്നു ഉത്തരവ്.

വഴി തിരിഞ്ഞു പോകണമെന്ന നിർദേശമുള്ള ബോർഡ്, ട്രാഫിക് നിയന്ത്രിക്കേണ്ട സ്ഥലം എത്തുന്നതിനു മുൻപ് കൃത്യമായി സ്ഥാപിക്കണമെന്നും ഉത്തരവിൽ പറയുന്നു. ട്രാഫിക് വഴിതിരിച്ചു വിടേണ്ട പോയിന്റിൽ ആവശ്യത്തിനു പൊലീസുകാർ ഡ്യൂട്ടിയിലുണ്ടാകണം.

വാഹനം ഓടിക്കുന്നവർക്കു ബാരിക്കേഡുകളും ട്രാഫിക് നിയന്ത്രിക്കുന്ന പോസ്റ്റുകളും ദൂരെനിന്നുതന്നെ കാണാനാകണം. ജില്ലാ പൊലീസ് മേധാവിമാർ ഇക്കാര്യം ശ്രദ്ധിക്കണമെന്നും ഉത്തരവിലുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിനു മുന്നോടിയായി ഗതാഗത നിയന്ത്രണത്തിനു പൊലീസ് റോഡിൽ കെട്ടിയ വടം കഴുത്തിൽ കുരുങ്ങിയാണു രവിപുരം സ്വദേശി മനോജ് ഉണ്ണി (28) കഴിഞ്ഞ ദിവസം മരിച്ചത്.

സൗത്ത് പാലമിറങ്ങി എംജി റോഡിലേക്കെത്തുന്ന റോഡിൽ വളഞ്ഞമ്പലത്തെ ജംക്‌ഷനിലാണ് പൊലീസ് വടം വലിച്ചു കെട്ടിയത്.

#rope #led #Manojdeath #tied #against #instructions #DGP; #There #sign #turn #around

Next TV

Related Stories
#brutallybeaten | ഭാര്യയെ വനത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചു; കാൽമുട്ടുകൾ അടിച്ച് തകർത്തു

May 16, 2024 03:37 PM

#brutallybeaten | ഭാര്യയെ വനത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചു; കാൽമുട്ടുകൾ അടിച്ച് തകർത്തു

സോജി ഒത്തുതീർപ്പിന്റെ ഭാഗമായി ഗിരിജയെ വിളിച്ചു വരുത്തി കാട്ടിനുള്ളിലേക്ക് കൊണ്ടുപോയി ആക്രമിക്കുകയായിരുന്നു. കല്ലുകൊണ്ട് കാലിൽ...

Read More >>
#VeenaGeorge | കൈവിരൽ ശസ്ത്രക്രിയയ്ക്കെത്തിയ നാല് വയസുകാരിക്ക് നാവില്‍ ശസ്ത്രക്രിയ: അടിയന്തര റിപ്പോര്‍ട്ട് തേടി വീണാ ജോർജ്

May 16, 2024 03:30 PM

#VeenaGeorge | കൈവിരൽ ശസ്ത്രക്രിയയ്ക്കെത്തിയ നാല് വയസുകാരിക്ക് നാവില്‍ ശസ്ത്രക്രിയ: അടിയന്തര റിപ്പോര്‍ട്ട് തേടി വീണാ ജോർജ്

എന്നാൽ കുട്ടിയുടെ നാവിന് ചെറിയ തടസ്സം ഉണ്ടായിരുന്നുവെന്നും ഇത് കണ്ടെത്തിയപ്പോൾ നീക്കാൻ തീരുമാനിച്ചതാണെന്നും സൂപ്രണ്ട്...

Read More >>
#Accident | റോഡരികിലെ കുഴിയിൽ വീണ് ഇരുചക്ര വാഹനയാത്രക്കാരൻ മരിച്ചു

May 16, 2024 03:20 PM

#Accident | റോഡരികിലെ കുഴിയിൽ വീണ് ഇരുചക്ര വാഹനയാത്രക്കാരൻ മരിച്ചു

ഉടൻ ജില്ലാ ആശുപത്രിയിലും അവിടെനിന്ന് തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ...

Read More >>
#kozhikodemedicalcollege |ഗുരുതര ചികിത്സാപ്പിഴവിൽ നിർണായക വിവരം പുറത്ത്; ശസ്ത്രക്രിയ കുടുംബത്തിന്‍റെ അനുമതിയോടെയല്ലെന്ന് ഡോക്ടർ എഴുതി

May 16, 2024 03:09 PM

#kozhikodemedicalcollege |ഗുരുതര ചികിത്സാപ്പിഴവിൽ നിർണായക വിവരം പുറത്ത്; ശസ്ത്രക്രിയ കുടുംബത്തിന്‍റെ അനുമതിയോടെയല്ലെന്ന് ഡോക്ടർ എഴുതി

ആറാം കൈവരില്‍ നീക്കം ചെയ്യുന്നതിന് പകരം കുട്ടിയുടെ നാവിന് ശസ്ത്രക്രിയ നടത്തിയ സംഭവത്തിലാണ് നിര്‍ണായക വിവരം...

Read More >>
#lawyernotice | ചരിത്ര വിരുദ്ധത; സി എച്ച് കണാരനെതിരായ തെറ്റായ പരാമർശം ചാനലുകൾക്കെതിരെ നോട്ടീസ്

May 16, 2024 02:56 PM

#lawyernotice | ചരിത്ര വിരുദ്ധത; സി എച്ച് കണാരനെതിരായ തെറ്റായ പരാമർശം ചാനലുകൾക്കെതിരെ നോട്ടീസ്

പരാമർശങ്ങൾ പിൻവലിച്ച് ചാനലിലൂടെ ഖേദ പ്രകടനം നടത്തണമെന്നാണ് ആവശ്യം. അഡ്വ. കെ വിശ്വൻ മുഖേനയാണ് വക്കീൽ...

Read More >>
#VDSatheesan | 'അമൃതയുടെ നഷ്ടത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസിന് ഒഴിഞ്ഞുമാറാനാകില്ല' - വിഡി സതീശൻ

May 16, 2024 02:43 PM

#VDSatheesan | 'അമൃതയുടെ നഷ്ടത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസിന് ഒഴിഞ്ഞുമാറാനാകില്ല' - വിഡി സതീശൻ

ഈഞ്ചയ്ക്കലിലെ എയര്‍ ഇന്ത്യ സാറ്റ്സ് ഓഫീസിന് മുന്നില്‍ മൃതദേഹം വെച്ചുകൊണ്ടാണ് രാജേഷിന്‍റെ ഭാര്യ അമൃതയുടെ അച്ഛൻ രവി ഉള്‍പ്പെടെ കുത്തിയിരുന്ന്...

Read More >>
Top Stories