#SandeepWarrier | അബ്ദുള്‍സലാമിന്റെ പ്രസ്താവന മാധ്യമങ്ങള്‍ തെറ്റായി പ്രചരിപ്പിച്ചു - സന്ദീപ് വാര്യര്‍

#SandeepWarrier | അബ്ദുള്‍സലാമിന്റെ പ്രസ്താവന മാധ്യമങ്ങള്‍ തെറ്റായി പ്രചരിപ്പിച്ചു - സന്ദീപ് വാര്യര്‍
Apr 16, 2024 05:12 PM | By VIPIN P V

മലപ്പുറം: (truevisionnews.com) മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഡോ. എം. അബ്ദുള്‍ സലാമിന്റെ പ്രസ്താവന മാധ്യമങ്ങള്‍ തെറ്റായി പ്രചരിപ്പിച്ചതാണെന്ന് ബിജെപി സംസ്ഥാന സമിതി അംഗം സന്ദീപ് വാര്യര്‍.

മുമ്പും മാധ്യമങ്ങള്‍ ഇത്തരത്തില്‍ അബ്ദുള്‍ സലാമിനെ കുറിച്ച് തെറ്റായ വാര്‍ത്ത നല്‍കിയിരുന്നു.

ഇന്നലെ തൃശൂരില്‍ നടന്ന പരിപാടിയില്‍ മോദിയുമായി വേദി പങ്കിട്ടതും സലാമിനോട് പ്രത്യേകം സംസാരിച്ചതും രാജ്യം മുഴുവനുമുള്ള ജനങ്ങള്‍ കണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി.

മലപ്പുറം ബിജെപി ജില്ലാ കമ്മിറ്റി ഓഫീസില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ ഇടതുപക്ഷം മത്സരിക്കുന്നത് സ്വന്തം ചിഹ്നം നിലനിര്‍ത്താനാണെങ്കില്‍ കോണ്‍ഗ്രസ് മത്സരിക്കുന്നത് മറ്റാരും പ്രതിപക്ഷത്ത് വരാതിരിക്കാന്‍ 40 സീറ്റില്‍ ജയിക്കാനാണ്.

മോദിയുടെ നേതൃത്വത്തില്‍ ഉജ്ജ്വല വിജയം നേടി എന്‍ഡിഎ അധികാരത്തില്‍ വരാന്‍പോകുന്നു എന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍വരെ വിശ്വാസിക്കുന്ന സ്ഥിതിവിശേഷത്തിലാണ് ഈ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.

മുന്‍കാലങ്ങളെ അപേക്ഷിച്ച് എന്‍ഡിഎ കേരളത്തിലെ 20 മണ്ഡലങ്ങളിലും ശക്തമായ മത്സരമാണ് കാഴ്ച്ച വയ്ക്കുന്നത്. വിവിധ സര്‍വ്വേകളില്‍ വരുന്ന കണക്കുകള്‍ പരിശോധിച്ചാല്‍ അത് ബോധ്യമാവും. കേരളത്തില്‍ ഇടതു സര്‍ക്കാരിന് തെരഞ്ഞെടുപ്പില്‍ ഉയര്‍ത്തികാട്ടാന്‍ ഒരു ഭരണനേട്ടവുമില്ലാത്ത അവസ്ഥയാണ്.

കോണ്‍ഗ്രസിന്റെ എംപിമാര്‍ മണ്ഡലത്തില്‍ ചെയ്തത് എന്തെന്ന് കണ്ടെത്തി ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കാനാവാത്ത അവസ്ഥയിലാണ്.

ഇതിനിടയിലാണ് കേന്ദ്ര സര്‍ക്കാരിന്റെ ജനക്ഷേമപ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തി മൂന്നാം മോദി സര്‍ക്കാരിന് വേണ്ടി എന്‍ഡിഎ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

#Abdulsalam'#statement #misreported #media: #SandeepWarrier

Next TV

Related Stories
#LokSabhaElection2024 | ലോക്‌സഭ തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് മത്സരിക്കുന്നത് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സീറ്റുകളില്‍

May 9, 2024 12:35 PM

#LokSabhaElection2024 | ലോക്‌സഭ തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് മത്സരിക്കുന്നത് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സീറ്റുകളില്‍

റായ്‌ബറേലിയും അമേഠിയും അടക്കം 17 സീറ്റുകളിലാണ് ഉത്തര്‍പ്രദേശില്‍ ഇത്തവണ കോണ്‍ഗ്രസ് മത്സരിക്കുന്നത്. പശ്ചിമ ബംഗാളില്‍ 42ല്‍ 14 ഉം മഹാരാഷ്ട്രയില്‍...

Read More >>
#LokSabhaElection2024 | പൊലീസ് മുസ്‍ലിംകളെ വോട്ട് ചെയ്യാൻ അനുവദിച്ചില്ലെന്ന് പരാതി

May 7, 2024 09:53 PM

#LokSabhaElection2024 | പൊലീസ് മുസ്‍ലിംകളെ വോട്ട് ചെയ്യാൻ അനുവദിച്ചില്ലെന്ന് പരാതി

‘അത് പൊലീസിന്റെ പണിയല്ല. വോട്ടർമാർ അകത്തേക്ക് പോകട്ടെ. വോട്ട് ചെയ്യണോ വേണ്ടയോ എന്ന് പ്രിസൈഡിംഗ് ഓഫീസർ തീരുമാനിക്കും’ -അവർ വീഡിയോയിൽ...

Read More >>
#loksabhaelection2024 |മൂന്നാംഘട്ട വോട്ടെടുപ്പ്: 11 മണി വരെ 25 ശതമാനം പോളിങ്; ബംഗാളിൽ സംഘർഷം

May 7, 2024 12:26 PM

#loksabhaelection2024 |മൂന്നാംഘട്ട വോട്ടെടുപ്പ്: 11 മണി വരെ 25 ശതമാനം പോളിങ്; ബംഗാളിൽ സംഘർഷം

പശ്ചിമബംഗാളിലാണ് ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത്....

Read More >>
#loksabhaelection2024 | ലോക്സഭാ തെരഞ്ഞെടുപ്പ് മൂന്നാം ഘട്ടം ഇന്ന്; അമിത് ഷാ ഉൾപ്പെടെയുള്ളവർ ജനവിധി തേടും

May 7, 2024 07:32 AM

#loksabhaelection2024 | ലോക്സഭാ തെരഞ്ഞെടുപ്പ് മൂന്നാം ഘട്ടം ഇന്ന്; അമിത് ഷാ ഉൾപ്പെടെയുള്ളവർ ജനവിധി തേടും

ഹത്രാസ്, ആഗ്ര, ഫത്തേപൂർ സിക്രി, ഫിറോസാബാദ്, മെയിൻപുരി എന്നിവയാണ് മൂന്നാംഘട്ടത്തിലെ ഉത്തർപ്രദേശിലെ പ്രധാന...

Read More >>
#RahulGandhi | മോദിയടക്കമുള്ളവർക്ക് മറുപടി: സ്ഥാനാർഥിയായതിന്‍റെ കാരണം പറഞ്ഞ് രാഹുൽ ഗാന്ധി; 'അമ്മ ഏൽപിച്ച ദൗത്യം'

May 3, 2024 08:31 PM

#RahulGandhi | മോദിയടക്കമുള്ളവർക്ക് മറുപടി: സ്ഥാനാർഥിയായതിന്‍റെ കാരണം പറഞ്ഞ് രാഹുൽ ഗാന്ധി; 'അമ്മ ഏൽപിച്ച ദൗത്യം'

ഉച്ചയോടെയാണ് സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുൻ ഖര്‍ഗെ തുടങ്ങിയവര്‍ക്കൊപ്പം റായ്ബറേലിയിലെത്തിയാണ് രാഹുല്‍...

Read More >>
Top Stories